<
  1. Livestock & Aqua

സംയോജിത കൃഷിക്ക് മികച്ചത് വാത്ത വളർത്തൽ തന്നെ.

കുറഞ്ഞ ചെലവിൽ വലിയൊരു ആദായം ലഭ്യമാക്കാൻ കഴിയുന്ന സംരംഭമാണ് വാത്ത വളർത്തൽ. ഏതു ഫാമിംഗ് രീതിയോടൊപ്പവും അതായത് സംയോജിത കൃഷി എന്ന നിലക്കും ഒരു സംരംഭം എന്ന നിലക്കും വാത്ത വളർത്തൽ ആരംഭിക്കാം.

Priyanka Menon

കുറഞ്ഞ ചെലവിൽ വലിയൊരു ആദായം ലഭ്യമാക്കാൻ കഴിയുന്ന സംരംഭമാണ് വാത്ത വളർത്തൽ. ഏതു ഫാമിംഗ് രീതിയോടൊപ്പവും അതായത് സംയോജിത കൃഷി എന്ന നിലക്കും ഒരു സംരംഭം എന്ന നിലക്കും വാത്ത വളർത്തൽ ആരംഭിക്കാം. വെള്ളത്തിന്റെയും പുല്ലിന്റെയും ലഭ്യതയുള്ള സുരക്ഷിതമായ കുറച്ചു സ്ഥലം മാത്രം മതി ഈ ഫാമിംഗ് ആരംഭിക്കാൻ. കാഴ്ച്ചയിൽ അരയന്നത്തിനോട് ഗൂസിന് അഥവാ വാത്തക്ക് രൂപസാദൃശ്യം ഉള്ളതിനാൽ പലരുടെയും ഇടയിൽ ഇത് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കാറുണ്ട്. എന്നാൽ വിപണിയിൽ അരയന്നതിനേക്കാൾ നാലിരട്ടി മൂല്യം കുറവാണ് ഇവയ്ക്ക്. മൂന്ന് മാസം പ്രായം ആയ ഒരു കുഞ്ഞിന് 1500-2000 രൂപയ്ക്കിടയിൽ വില വരും. അലങ്കാരപ്പക്ഷി മാത്രമായിട്ടല്ല പ്രധാനമായും ഇറച്ചി ആവശ്യങ്ങൾക്ക് വേണ്ടീട്ടാണ് വാത്തയെ വളർത്തുന്നത്. ഏകദേശം 4000 വർഷങ്ങൾക്ക് മുൻപ് ഈജിപ്തുകാരാണ് ഇതിനെ ഇണക്കി വളർത്താമെന്നും ഇതിന്റെ മാംസം ഭക്ഷ്യയോഗ്യമെന്നും കണ്ടെത്തിയത് . ഇന്ന് ലോകത്തെമ്പാടും വാത്തയെ കാണാം. ഇതിന്റെ സാമൂഹ്യജീവിതം നാം കണ്ടുപഠിക്കേണ്ടതാണ്. ഇണകൾ തമ്മിലുള്ള പ്രണയാദ്രനിമിഷങ്ങളും തന്റെ കുഞ്ഞുങ്ങളോടുള്ള അമിത വാത്സല്യപ്രകടനവും കാണാൻ ഏറെ ഇമ്പമാണ്.
There are two main types of geese found in Kerala. White geese and Gray Chinese geese are the favourites of those involved in this project. Chinese geese are ahead of the rest in terms of meat weight.

പ്രധാനമായും രണ്ടു തരത്തിലുള്ള വാത്തകളാണ് കേരളത്തിൽ കാണപ്പെടുന്നത്. വെള്ള നിറത്തിലുള്ള വാത്തകളും  ചാര നിറത്തിലുള്ള ചൈനീസ് വാത്തകളും ആണ്  കേരളത്തിൽ ഈ സംരംഭത്തിൽ ഏർപെട്ടവരുടെ ഇഷ്ടയിനങ്ങൾ. ഇറച്ചിയുടെ തൂക്കത്തിന്റെ കാര്യത്തിൽ ചൈനീസ് വാത്തകൾ മറ്റുളവയെക്കാൾ മുൻപന്തിയിലാണ്. ബിസിനസ്സ് ആയിട്ടു തുടങ്ങാനാണ് താല്പര്യമെങ്കിൽ ഒരേ ഇനത്തിൽ പെട്ട വാത്തകളുടെ ഗുണമേന്മ ഉള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. താറാവിനോട് രൂപസാദൃശ്യം ഉണ്ടെങ്കിലും സ്വഭാവസവിശേഷതകളിലും, ആഹാരക്രമത്തിലും, ആരോഗ്യപരിപാലനത്തിലും ഇവ വ്യത്യസ്തമാണ്. കോഴിയെക്കാളും താറാവിനേക്കാളും രോഗപ്രതിരോധശേഷി കൂടുതലാണ് ഇവയ്ക്ക്. അത് മാത്രമല്ല തീറ്റച്ചിലവും രണ്ടുമടങ്ങു കുറവ് മതി വാത്തക്ക്. വാത്തകളിൽ പൂവനെയും പെടയെയും തിരിച്ചറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പൂവന്റെ ചുണ്ടിന്റെ മുകളിൽ ഒരു മുഴ പോലെ കാണാം. പിടക്കു അത്തരം ഒരു അടയാളം ഇല്ല. ഇത് മാത്രമല്ല പൂവൻ പിടയേക്കാൾ പരമാവധി തല ഉയർത്തി നിവർന്നു നടക്കും. അടുക്കള വേസ്റ്റുകളോ ഗോതമ്പോ കോഴിത്തീറ്റകളോ നൽകി വാത്തയെ വളർത്താം. പച്ചിലകളാണ് ഇവയ്ക്ക് ഏറ്റവും പ്രിയം. പുറത്തേക്കിറങ്ങി ആഹാരം കണ്ടെത്താൻ സ്വയംപര്യാപ്‌തരാണ് ഇവർ. വൃത്തിയുടെ കാര്യത്തിൽ മറ്റു ജലപക്ഷികളേക്കാൾ മുൻപന്തിയിലാണ് വാത്തകൾ. തങ്ങളുടെ ശരീരം വൃത്തിയായി സൂക്ഷിക്കുമെന്ന് മാത്രമല്ല അവ പെരുമാറുന്ന പരിസരം വൃത്തിയാക്കാനും മടി കാണിക്കാറില്ല. അഴുക്കു നിറഞ്ഞ സ്ഥലത്തു പെരുമാറാൻ അവ ഒട്ടും ഇഷ്ടപ്പെടുന്നില്ല. എടുത്തുപറയേണ്ട ഒരു സവിശേഷത എന്തെന്ന് വച്ചാൽ മലിനജലം വാത്തകൾ ഒന്ന് രുചിച്ചു നോക്കാൻ പോലും തയ്യാറാവില്ല. ആഴത്തിലുള്ള ഒരു ചെറു കുളം മാത്രം മാത്രം മതിയാകും വാത്ത വളർത്തലിന്. വെള്ളത്തിൽ നീന്തി തുടിക്കാനും മേനി മിനുക്കുന്നതും എല്ലാം വാത്തയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ്.
Goose mate in water. Proper breeding is possible in water as their body weight is high. Goose lay their eggs twice a year. They lay their eggs around January-August. About 60 eggs are laid in a year.

വെള്ളത്തിലാണ് ഇവ ഇണ ചേരുന്നത്. ഇവയുടെ ശരീത്തിനു ഭാരം കൂടുതലായതിനാൽ ശരിയായ ബ്രീഡിങ് വെള്ളത്തിലെ  സാധ്യമാകുകയുള്ളൂ. നല്ല ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ലഭ്യമാകാൻ രണ്ടു വയസിനു മുകളിലുള്ള പിടയെയും മൂന്ന് വയസിനു മുകളിലുള്ള പൂവനെയും ഇണ ചേർക്കുകയാണ് ഉത്തമം. വർഷത്തിൽ രണ്ടു പ്രാവശ്യം ഇവ മുട്ടയിടും. ഏകദേശം ജനുവരി-ഓഗസ്റ്റ് മാസങ്ങളിലാണ് ഇവ മുട്ടയിടുന്നതായി കണ്ടു വരുന്നത്. ഒരുവർഷത്തിൽ ഏകദേശം 60 മുട്ടയോളം ലഭിക്കും. എന്നാൽ വിരിയൽ ശതമാനം കുറവാണ് ഇവക്ക്. ഇവയുടെ കൂടിനുള്ളിലോ, ഇവ സഞ്ചരിക്കുന്ന ഇടങ്ങളിലെവിടെയെങ്കിലുമോ മുട്ടയിട്ട് അടയിരിക്കാൻ കഴിയുന്ന ഏറെ വൃത്തിയുള്ള സ്ഥലം സജ്ജമാക്കിനൽകുക എന്നത് നമ്മുടെ കടമയാണ്. ടയറിനുള്ളിൽ ഇലകൾ ഇട്ട് ഇവയെ അടയിരുത്തുന്ന രീതി വളരെ പ്രായോഗികമാണ്. സാധാരണ മുട്ട ഉത്‌പാദനം  ഇവ നടത്തുന്നത് രാത്രികാലങ്ങളിലോ അതിരാവിലെയോ ആണ്. ഏകദേശം ഒരു മുട്ട 140 ഗ്രാം വരും.പരമാവധി 13 മുട്ടകൾക്ക് മാത്രമേ വാത്തകൾ അട ഇരിക്കാറുള്ളു. ഇൻക്യൂബേറ്റർ സാങ്കേതിക വിദ്യയിലൂടെ മുട്ട വിരിയിക്കുന്നവർ ഇന്ന് കേരളത്തിൽ ഉടനീളം ഉണ്ട്. 30-35 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞു പുറത്തിറങ്ങും. ഇതിന്റെ മുട്ടയുടെ തോടിനു നല്ല കട്ടിയുള്ളതു കൊണ്ട് എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞു പുറത്തിറങ്ങുന്ന അവസ്ഥ താരതമ്യേന കുറവാണ്. ഇത്തരം ഒരു സാഹചര്യത്തിൽ മുട്ട ചെറുതായിട്ട് ഒന്ന് പൊട്ടിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും. കുഞ്ഞുകളുടെ ചുണ്ടിന്റെ ഭാഗം എവിടെയാണോ അവിടെ ചെറുതായിട്ട് പൊട്ടിച്ചു കൊടുത്താൽ ഒരു പരിധി വരെ കുഞ്ഞുങ്ങൾ മുട്ടകൾക്കുള്ളിൽ ഇരുന്നു ചാവുന്ന സാഹചര്യം നമുക്ക് ഒഴിവാക്കാം. വാത്തകുഞ്ഞുങ്ങൾക്ക് കാര്യമായ പരിചരണം ഒന്നും വേണ്ട. ഏതു തരത്തിലുള്ള തീറ്റകൾ നൽകിയും നമുക്ക് ഇവയെ ഇണക്കി വളർത്താം. കുഞ്ഞുങ്ങളുടെ തൂക്കം വളരെ വേഗത്തിൽ വർധിക്കുമെന്ന കാര്യം എടുത്ത് പറയേണ്ടതാണ്. അതിനാൽ ഇറച്ചി ആവശ്യങ്ങൾക്ക് വേണ്ടി ആണ് ഇവയെ വളർത്തുന്നതെങ്കിൽ വാത്ത വളർത്തൽ ആണ് കൂടുതൽ അഭികാമ്യം.  ശരാശരി ഒന്നര വയസ്സിനുള്ളിൽ തന്നെ വാത്തകൾ പ്രായപൂർത്തിയാകും. ഏകദേശം 30 വർഷമാണ് വാത്തയുടെ ജീവിതചക്രം. 12 വർഷം വരെ എങ്കിലും ഇവയെ ബ്രീഡിങ്ങിനായി ഉപയോഗപ്പെടുത്താം.

ബ്രീഡിങ്ങിന്റെ സമയങ്ങളിൽ ചില വാത്തകൾ ആക്രമണ സ്വഭാവം കാണിക്കാറുണ്ട് എന്നാൽ പരക്കെ ഇവർ ശാന്തസ്വഭാവക്കാരാണ്. അട ഇരിക്കുമ്പോൾ പിടകൾക്കു ഒരു സുരക്ഷിത കവചം ഒരുക്കി പൂവൻ വാത്തകൾ അതിന്റെ അടുത്ത് നിൽക്കുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. വാത്തകൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെന്നോ അല്ലെന്നോ വ്യത്യാസം ഇല്ലാതെ എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ രീതിയിലുള്ള പരിപാലനം നല്കുന്നതായി കണ്ടു വരുന്നു. ചെറിയ കുഞ്ഞുങ്ങളെ അഥവാ മഞ്ഞ കലർന്ന ചിറകുകൾ ഉള്ള കുഞ്ഞുങ്ങളെ പരമാവധി വെള്ളത്തിലേക്ക് ഇറക്കി വിടാതിരിക്കാൻ നാം ശ്രദ്ധിക്കണം. ബുദ്ധിശക്തിയിൽ നായകൾക്ക് സമമാണ് വാത്തകൾ എന്ന് പറയാറുണ്ട്. അന്യർ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ശബ്‍ദകോലാഹലങ്ങൾ ഉണ്ടാക്കാൻ അവ മിടുക്കരാണ്. എന്നാൽ ഇവ ഒരു തരത്തിലും മനുഷ്യരെ ഉപദ്രവിക്കില്ല. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു കൈകാര്യം ചെയ്യാൻ ഏറെ എളുപ്പമാണ് ഇവയെ. ഇത്തരം മേഖലകളിൽ താല്പര്യം ഉള്ള കുട്ടികൾക്ക് പോലും ഇതൊരു ചെറുസംരംഭം ആയിട്ടു തുടങ്ങാം. ഇതിന്റെ ജോഡികൾക്ക് 2000 മുതൽ 5000 രൂപ വരെ ആണ് വിപണിയിലെ വിലനിലവാരം. പ്രധാനമായും വാത്തകളെ വിൽപ്പനക്കൊരുക്കുന്ന രണ്ടു സർക്കാർ സ്ഥാപനങ്ങൾ ആണ് കേരളത്തിലുള്ളത്, ഒന്ന് മണ്ണുത്തി വെറ്ററിനറി ഹാച്ചറിയും രണ്ടാമത്തേത് പൂക്കോട് പൗൾട്രി ഫാമിംഗും ആണ്. എന്നാൽ ഇന്ന് കേരളത്തിൽ ഇതിന്റെ വിപണന സാധ്യത മുന്നിൽ കണ്ടു പല സ്വകാര്യ ഏജൻസികളും ഇതിന്റെ വിപണന രംഗത്തുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിങ്ങൾ പോത്ത് വളർത്താൻ ആഗ്രഹിക്കുന്നുവോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

English Summary: Goose farming

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds