<
  1. Livestock & Aqua

പെറ്റ്സ് വിപണിയിൽ വൻ ഡിമാൻഡുള്ള മക്കാവുകളെ വളർത്തി ലാഭമുണ്ടാക്കാം

പെറ്റ്സ് വിപണിയിൽ ഏറെ ഡിമാൻഡുള്ള ഒന്നാണ് മക്കാവുകൾ. മൂന്ന് മാസം പ്രായം എത്തുന്നതോടെ ഇവയെ വിപണിയിലേക്ക് എത്തിക്കുന്നു.

Priyanka Menon

പെറ്റ്സ് വിപണിയിൽ ഏറെ ഡിമാൻഡുള്ള ഒന്നാണ് മക്കാവുകൾ. മൂന്ന് മാസം പ്രായം എത്തുന്നതോടെ ഇവയെ വിപണിയിലേക്ക് എത്തിക്കുന്നു. വിൽപ്പന മാത്രമല്ല ഈ രംഗത്തെ പ്രത്യേകത. പുതിയ ഇനങ്ങൾ ലഭ്യമാക്കാൻ വേണ്ടിയുള്ള കൈമാറ്റ വ്യവസ്ഥിതിയും നിലവിൽ ഈ രംഗത്തുണ്ട്. ഗ്രീൻ വിങ്ഡ് പോലുള്ള മക്കാവുകളുടെ വിപണനം ഏറെ ലാഭം നേടി തരുന്നതാണ്.

Macaw is one of the most sought after items in the pet market. They are marketed at the age of three months.

ബന്ധപ്പെട്ട വാർത്തകൾ: മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

വിപണന രീതികൾ

ഇവയുടെ ആകർഷണീയത പ്രധാനമായും ശബ്ദം ആണ്. പുല്ലാംകുഴൽ നാദം പോലെയുള്ള ശബ്ദം കൊണ്ട് തന്നെ പലരും ഇവയെ അരുമകളായി വളർത്താൻ ആഗ്രഹിക്കുന്നു. തെക്കേ അമേരിക്കയിലെ മഴക്കാടിന്റെ അതിഥികളാണ് ഇവ. ഏകദേശം 60 വർഷം വരെ ഇവയ്ക്ക് ആയുസ്സ് ഉണ്ടെന്ന് പറയപ്പെടുന്നു. സാധാരണഗതിയിൽ മുതിർന്ന പക്ഷികൾക്ക് ശരാശരി മൂന്ന് അടി വലിപ്പം കൈവരുന്നു. പതിനഞ്ചിലേറെ വ്യത്യസ്ത നിറങ്ങളിൽ ഇവയെ കാണപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അതിവേഗമിണങ്ങുന്ന ആഫ്രിക്കൻ ചാര തത്തകള്‍ അനുകരണ സാമര്‍ഥ്യമുള്ളവരാണ്‌.

വിപണിയിൽ വൻ മൂല്യം ലഭ്യമാകുന്നത് ഗ്രീൻ വിങ്ഡ്, സ്കാർലെറ്റ്, വെർഡി മക്കാവ്, ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് തുടങ്ങിയവയ്ക്കാണ്. ഇവയുടെ മെനു ചെലവേറിയതാണ്. മുതിർന്ന പക്ഷിയെ പോറ്റാൻ ഒരു ദിവസം നൂറിലധികം രൂപ ചിലവു വരുന്നു. ഇവയ്ക്ക് കൂടുതൽ പ്രിയം ധാന്യങ്ങളോട് ആണ്. ബദാം, വാൾനട്ട്, ബ്രസീൽ നട്ട് തുടങ്ങിയവ ഇവയുടെ ആരോഗ്യത്തിന് മികച്ചതാണ്. വർഷത്തിൽ 12 മുട്ടകളാണ് ഇടുന്നത്. മുട്ടകൾ വിരിയിക്കുവാൻ ഇൻക്യൂബേറ്റർ സംവിധാനം വീട്ടിൽ ഒരുക്കുന്നതാണ് കൂടുതൽ ഉചിതം.

ഇവയെ പരിപാലിക്കുമ്പോൾ വിസ്താരമുള്ള കൂടുകൾ ഒരുക്കിയിരിക്കുന്നു. പച്ചപ്പ് കലർന്ന അന്തരീക്ഷം കൂടിനുള്ളിൽ സജ്ജമാകാൻ പ്രത്യേകം ശ്രദ്ധിക്കുക. വിൽപ്പനയ്ക്ക് ഒരുക്കുമ്പോൾ പ്രധാനമായും ഇക്കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. പക്ഷേ ഒരു കാര്യം ഓർക്കുക ഗുണമേന്മയുള്ള നല്ല മക്കാവുകളെ നല്ല ബ്രീഡറുടെ കയ്യിൽ നിന്ന് തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ രംഗത്ത് എന്നത്...

ബന്ധപ്പെട്ട വാർത്തകൾ: ഓമന തത്തകളെ വളർത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ തത്തകളെ വളർത്തൂ

English Summary: Growing macaws that are in great demand in the pet market can be profitable

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds