10-12 കോഴികളെ വീട്ടുവളപ്പിൽ പകൽ സമയം തുറന്നുവിട്ട് തീറ്റി പോറ്റുകയും രാത്രികാലങ്ങളിൽ മാത്രം കൂടുകളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഈ രീതി അന്തരീക്ഷ ഊഷ്മാവും ഈർപ്പവും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം. ഇങ്ങനെ വളർത്തുമ്പോൾ ഒരു കോഴിക്ക് രാപാർക്കാൻ ഒരു ചതുരശ്ര അടി സ്ഥലം അനുവദിക്കണം.
4 അടി നീളവും 3 അടി വീതിയും 2 അടി പൊക്കവുമുള്ള കൂട്ടിൽ 10-12 കോഴികളെ പാർപ്പിക്കാം. കൂട് തറ നിരപ്പിൽ നിന്നും 12 അടി ഉയരത്തിൽ കാലുകൾ കൊടുത്തു വയ്ക്കുന്നതാണ് നല്ലത്. കൂട്ടിനുള്ളിൽ തീറ്റപ്പാത്രങ്ങളും വെള പാത്രങ്ങളും സജ്ജീകരിക്കണം. സുരക്ഷിതമായതും യഥേഷ്ടം കാറ്റും വെളിച്ചവും കടക്കത്തേക്ക് കൂടുകളായിരിക്കണം നിർമ്മിക്കേണ്ടത്.
മരം കമ്പിവലകൾ കൊണ്ടോ ചിലവുകുറഞ്ഞ കൂടുകൾ പ്രാദേശികമായി നിർമ്മിക്കാം. മേൽക്കൂരയ്ക്ക് ഓല, ഓട്, ഷീറ്റ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. കൂട് വീടിന്റെ പരിസരത്തുള്ള ഉയർന്ന പ്രദേശത്താണ് വയ്ക്കേണ്ടത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാൻ പറ്റുന്ന തരത്തിലുളളവയുമായിരിക്കണം.
പച്ചക്കറി കൃഷിക്കൊപ്പം കോഴിയും വളർത്താം
പച്ചക്കറി കൃഷിയും ചെടികളും മറ്റും വീട്ടുമുറ്റത്തുണ്ടെങ്കിൽ കോഴികൾ അവ നശിപ്പിക്കാൻ സാധ്യതയുണ്ട്. അടുത്തടുത്ത് വാസസ്ഥലങ്ങൾ ഉളളപ്പോൾ വീടുകളിലെ കോഴികളെ തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തരക്കാർക്ക് കോഴിക്കൂടിനു ചുറ്റും ഒരു കോഴിക്ക് 5 ചതുരശ്ര അടി എന്ന കണക്കിൽ കമ്പിവേലിയോ പ്ലാസ്റ്റിക്ക് വലയോ കൊണ്ട് വേലികെട്ടി തിരിച്ച് പകൽ സമയം തുറന്നുവിടാം.
കോഴിക്കൂടും പരിസരവും പതിവായി തൂത്ത് വൃത്തിയാക്കണം. കൂടുകൾ കാലാകാലങ്ങളിൽ റിപ്പയർ ചെയ്തു പെയിന്റടിക്കുകയും മാറ്റി സ്ഥാപിക്കുകയും വേണം. പത്തിൽ കൂടുതൽ കോഴിക്കുഞ്ഞുങ്ങളുണ്ടെങ്കിൽ ഡീപ്പ് ലിറ്റർ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തിൽ കോൺക്രീറ്റ് തറകളിൽ വളർത്തുന്നതാണ് ഉത്തമം. മുട്ടയുല്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കിൽ ഒരു കോഴിക്ക് 225 ചതുരശ്ര അടി സ്ഥലം അനുവദിക്കണം.
10 ൽ കൂടുതൽ കോഴികുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ
എഗ്ഗർ നഴ്സറിയാണ് ലക്ഷ്യമെങ്കിൽ ഒരു കോഴിക്കുഞ്ഞിന് ആര ചതുരശ്ര അടി സ്ഥലം മതിയാകും. ഡീപ്പ് ലിറ്റർ സമ്പ്രദായത്തിൽ കോൺക്രീറ്റ് തറകളിൽ വളർത്തുന്നതാണ് ഉത്തമം. മുട്ടയുല്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കിൽ ഒരു കോഴിക്ക് 2-25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം. എഗ്ഗർ നഴ്സറിയാണ് ലക്ഷ്യമെങ്കിൽ ഒരു കോഴിക്കുഞ്ഞിന് അത് ചതുരശ്ര അടി സ്ഥലം മതിയാകും. ഡീപ്പ് ലിറ്റർ സമ്പ്രദായത്തിൽ ഒരു ദിവസം പ്രായമാകു മ്പോൾ മുതലുള്ള കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നൽകി വളർത്തൽ സാധിക്കുന്നു.
Share your comments