1. Livestock & Aqua

കോഴി വളർത്തൽ ബിസിനസ്സ് വിജയകരമാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ

കോഴി വളർത്തൽ അതിവേഗത്തിൽ പുരോഗമിക്കുന്നതും, ലാഭം കൊയ്യാവുന്നതുമായ ഒരു ബിസിനസ്സാണ്. ഇത് ലാഭമുണ്ടാക്കാൻ സാധിക്കുന്ന ബിസിനസ്സാണെങ്കിലും അറിവില്ലായ്‌മക്കൊണ്ട് പലരും പിന്മാറുന്നു. കോഴി വളർത്തൽ ബിസിനസ്സ് ലാഭകരമായി ചെയ്യാൻ സഹായിക്കുന്ന ചില ടിപ്പുകളും, ഈ ബിസിനസ്സ് ചെയ്‌താൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും കൂടുതൽ അറിയാം.

Meera Sandeep
Here are some tips to help you make a successful poultry farming business
Here are some tips to help you make a successful poultry farming business

കോഴി വളർത്തൽ അതിവേഗത്തിൽ പുരോഗമിക്കുന്നതും, ലാഭം കൊയ്യാവുന്നതുമായ ഒരു ബിസിനസ്സാണ്. ഇത് ലാഭമുണ്ടാക്കാൻ സാധിക്കുന്ന ബിസിനസ്സാണെങ്കിലും അറിവില്ലായ്‌മക്കൊണ്ട് പലരും പിന്മാറുന്നു. കോഴി വളർത്തൽ ബിസിനസ്സ് ലാഭകരമായി ചെയ്യാൻ സഹായിക്കുന്ന ചില ടിപ്പുകളും, ഈ ബിസിനസ്സ് ചെയ്‌താൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും കൂടുതൽ അറിയാം.

  1. ചെറിയ തുക ഇറക്കി ബിസിനസ്സ് ആരംഭിക്കാം

  2. വലിയ സ്ഥലത്തിൻറെ ആവശ്യമില്ല. വാണിജ്യപരമായി (commercial) ചെയ്യുകയാണെങ്കിൽ മാത്രമേ വലിയ സ്ഥലത്തിൻറെ ആവശ്യമുള്ളു. വീടിന് പുറകിലോ, കൂടുകളിലോ വളർത്താവുന്നതാണ്.

  • ചുരുങ്ങിയ സമയം കൊണ്ട് ഉയർന്ന വരുമാനമുണ്ടാക്കാം. Broiler chickens വളരെ വേഗത്തിൽ വളർച്ചയെത്തി മുട്ടയിടാൻ തുടങ്ങുന്ന ഇനമാണ്. മുട്ട, ഇറച്ചി, എന്നിവയെല്ലാം സാധാരണക്കാർക്ക് താങ്ങാനാവുന്നത്ര വില മാത്രമുള്ളത് കൊണ്ടും, നിത്യോപയോഗ സാധനങ്ങളുമായതുകൊണ്ട്, ആവശ്യക്കാർ കൂടുതലാണ്.

  • വലിയ പരിപാലനയുടെ ആവശ്യമില്ല. കൂടും, സ്ഥലങ്ങളും വൃത്തിയാക്കി വെക്കുകയാണെങ്കിൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്.

  • വീട്ടിൽ വളർത്തുന്നതുകൊണ്ട് ലൈസൻസിന്റെ ആവശ്യമില്ല. മറിച്ചാണെങ്കിലും, License ലഭിക്കാൻ എളുപ്പമാണ്.

  • കോഴി ഉൽപന്നങ്ങളിൽ (മുട്ട, ഇറച്ചി) ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതുക്കൊണ്ട്, ഇതിന് ആഗോള ഡിമാൻഡാണ്.

  • കോഴി ഉൽപന്നങ്ങളുടെ വിപണനവും എളുപ്പമാണ്. അടുത്തുള്ള കോഴി ഉൽപന്നങ്ങൾ വിൽക്കുന്ന മാർക്കറ്റുകളിലും വിപണനം നടത്താവുന്നതാണ്.

  • കോഴി വളർത്തൽ ബിസിനസ്സിന് bank loan ലഭിക്കുന്നതാണ്. 

  • ഈ ബിസിനസ്സ് തുടങ്ങുമ്പോൾ ആദ്യം ചെറിയ തോതിൽ മാത്രം തുടങ്ങുക. ശേഷം commercial ആയി ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതി. അടുത്തുള്ള പ്രദേശങ്ങളിൽ കോഴി വളർത്തൽ ബിസിനസ്സ് ചെയ്യുന്നവർ ഉണ്ടെങ്കിൽ, ബിസിനസ്സിനായി വേറൊരു സ്ഥലം കണ്ടുപിടിക്കുക.

അധികം ആളുകളും grocery stores, supermarkets എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്നതുകൊണ്ട്, meat production, packaging business, എന്നിവയ്ക്കായി സ്വന്തമായി ഷോപ്പ് തുടങ്ങുന്നതാണ് നല്ലത്. തിരക്ക് കൂടിയ ജീവിതത്തിൽ കടയിൽ വന്നു വാങ്ങാൻ സമയമില്ലാത്തവർക്കായി mobile sale ഏർപ്പെടുത്തുക.

English Summary: Here are some tips to help you make a successful poultry farming business

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds