താറാവ് കൃഷിക്ക് നമ്മുടെ നാട്ടിൽ വൻ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്. താറാവിന്റെ മുട്ടയും ഇറച്ചിയും വളരെ രുചികരവും സമ്പുഷ്ടവുമാണ്. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു. താറാവ് കൃഷിയിൽ കർഷകർ തല്പരരാണെങ്കിലും കുഞങ്ങളെ നഴ്സറികളിൽ നിന്ന് വാങ്ങി വളർത്തുകയല്ലാതെ സ്വന്തമായി വിരിയിച്ചു പരിപാലിക്കാൻ ആത്മവിശ്വാസം കുറവാണു. വിലകൊടുത്തു കുഞ്ഞുങ്ങളെ വളർത്തുമ്പോൾ താറാവ് കൃഷി ലാഭകരമല്ലാതെ ആകുകയും ചെയ്യും. താറാവ് കുഞ്ഞുങ്ങളെ ഉദ്പ്പാദിപ്പിക്കുന്നവർക്കായി ഇതാ കുറച്ചു മാർഗ്ഗ നിർദേശങ്ങൾ.
താറാവ് കുഞ്ഞുങ്ങളെ വളർത്തുന്ന കൂടുകൾ യഥാരീതിയിൽ ആണ് നശീകരണം നടത്തിവേണം ഒരുക്കാൻ . അതുപോലെ തീറ്റയും വെള്ളവും കൃത്യമായി സജീകരിക്കണം
കോഴി കുഞ്ഞുങ്ങളെ പോലെത്തന്നെ താറാവിൻ കുഞ്ഞുങ്ങൾക്കും വളർച്ചയുടെ ആദ്യഘട്ടത്തിൽ തൂവലുകളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ ചൂട് നൽകണം .ഇന്ഫ്രാറെഡ് ബള്‍ബുകള്‍ , സാധാരണ വൈദ്യുത ബള്‍ബുകള്‍, ഗ്യാസ് മാന്‍റിലുകള്‍ എന്നിവ ചൂടു നല്കുന്നതിന് ഉപയോഗിക്കാം.
നല്ല വായു സഞ്ചാരമുള്ള ബ്രൂഡറുകൾ വേണം കുഞ്ഞുങ്ങൾക്ക് വളരാൻ ഇതിൽ വെള്ളവും തീറ്റയും കൃത്യ സമയങ്ങളിൽ സജീകരിച്ചിട്ടുണ്ടായിരിക്കണം.
ആദ്യത്തെ മൂന്നാഴ്ച ഒരു താറാവിന്‍കുഞ്ഞിന് ഒരു ചതുരശ്ര അടി സ്ഥലം മതിയാകും. അവ യഥാക്രമം ആദ്യ ആഴ്ചയില്‍ 32 ഡിഗ്രിയും രണ്ടാമത്തെ ആഴ്ചയില്‍ 29 ഡിഗ്രിയും മൂന്നാമത്തെ ആഴ്ചയില്‍ 26 ഡിഗ്രിയും മതിയാകും.
താറാവിന്‍ കുഞ്ഞുങ്ങളെ 6 ദിവസം പ്രായമാകുമ്പോള്‍ അവയെ ദിവസം അരമണിക്കൂര്‍ വീതം വെള്ളത്തില്‍ വിടാവുന്നതാണ്. പിന്നീട് ക്രമമായി മൂന്നാഴ്ച കൂടുതല്‍ സമയം വെള്ളത്തില്‍വിട്ട് വളര്‍ത്തണം.
താറാവുകളെ ദിവസവും വെള്ളത്തിൽ കുളിപ്പിച്ചില്ലെങ്കിൽ കണ്ണുകളിൽ ചൂട് കൂടുന്നതിന്റെ പ്രശ്നങ്ങളും ഉദ്പാദനത്തിൽ ഉള്ള കുറവും വന്നേക്കാം.
കുഞ്ഞുങ്ങൾക്ക് തീറ്റനൽകുന്നത് മൂന്നു നേരമായി വെള്ളത്തിൽ നനച്ചു വേണം നൽകാൻ . നനച്ചു വച്ച തീറ്റ കൂടുതൽ സമയമോ അടുത്തദിവസത്തേക്കോ സൂക്ഷിച്ചാൽ പൂപ്പൽ ബാധയോ അതുമായി സംബന്ധിച്ച പ്രശനങ്ങളോ ഉണ്ടായേക്കാം.
താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായംവരെ സമീകൃത തീറ്റ നല്കാം. താറാവിന്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാവുന്നതാണ്.ഒരു ദിവസം പ്രായമായ ഒരു താറാവിന്‍ കുഞ്ഞിന് ആദ്യത്തെ ആഴ്ച പത്തുമുതല്‍ പന്ത്രണ്ട് ഗ്രാം വരെ തീറ്റ വേണ്ടിവരും.
താറാവ് കുഞ്ഞുങ്ങളുടെ പരിചരണം
താറാവ് കൃഷിക്ക് നമ്മുടെ നാട്ടിൽ വൻ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്.
Share your comments