കറവപ്പശുക്കളിലെ ഫോസ്ഫറസ് കുറവ് എങ്ങനെ പരിഹരിക്കാം!
പശുക്കളുടെ ആരോഗ്യത്തിന് ഏറെ പ്രാധ്യന്യമുള്ള മൂലകങ്ങളിൽ ഒന്നാണ് ഫോസ്ഫറസ്. പശുക്കൾക്ക് നൽകുന്ന ധാതുലവണമിശ്രിതങ്ങളുടെ കുറവ് പലപ്പോഴും ഫോസ്ഫറസ് കുറവിന് കാരണമാകാറുണ്ട്. അതേസമയം പശുക്കൾക്ക് കുറഞ്ഞ അളവിൽ മാത്രമേ ഫോസ്ഫറസ് ആവശ്യമായിവരുന്നുള്ളൂ. പക്ഷേ അത് ലഭിക്കാതിരുന്നാൽ പശുക്കളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പശുക്കളുടെ ആരോഗ്യത്തിന് ഏറെ പ്രാധ്യന്യമുള്ള മൂലകങ്ങളിൽ ഒന്നാണ് ഫോസ്ഫറസ്. പശുക്കൾക്ക് നൽകുന്ന ധാതുലവണ മിശ്രിതങ്ങളുടെ കുറവ് പലപ്പോഴും ഫോസ്ഫറസ് കുറവിന് കാരണമാകാറുണ്ട്. അതേസമയം പശുക്കൾക്ക് കുറഞ്ഞ അളവിൽ മാത്രമേ ഫോസ്ഫറസ് ആവശ്യമായിവരുന്നുള്ളൂ. പക്ഷേ അത് ലഭിക്കാതിരുന്നാൽ പശുക്കളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഫോസ്ഫറസ് കുറവ് മൂലം പശുക്കളിൽ ഉണ്ടാകുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് പൈക്ക് രോഗം. കറവപ്പശുക്കളിലെ മണ്ണുത്തീറ്റ, തൊഴുത്തിൽ കെട്ടിയ ഭിത്തിയിലും കയറിലും ആർത്തിയോടെ നക്കലും കടിക്കലും, കാലിത്തീറ്റയോടുള്ള മടി, പാലുൽപാദനം ക്രമേണ കുറയുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
ഇതുപോലെ പ്രസവം കഴിഞ്ഞാൽ അത്യുൽപാദന ശേഷിയുള്ള പശുക്കളുടെ മൂത്രം ചുവന്ന നിറത്തിലാകുന്നത് ഫോസ്ഫറസിന്റെ കുറവുകൊണ്ടാണ്. രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പിന് ഫോസ്ഫറസ് പ്രധാനമാണ്. ഫോസ്ഫറസിന്റെ അളവ് കുറവ് വന്നാൽ ചുവന്നരക്തകോശങ്ങളുടെ സ്തരങ്ങൾ തകരുകയും ഇങ്ങനെ തകർന്ന കോശങ്ങളിലെ വർണവസ്തുവായ ഹീമോഗ്ലോബിൻ മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഇതോടെ പശുക്കളുടെ മൂത്രം ചുവന്ന നിറത്തിലാകും. കറവപ്പശുക്കൾ തനിയെ പാൽ ചുരത്തുന്നത് പല ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ലീക്കി ടീറ്റ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.
പശുക്കളുടെ ശരീരത്തിൽ ഫോസ്ഫറസ് കുറയുന്നതുകൊണ്ടാണ് പാൽ തനിയെ കുറയുന്നതിനുള്ള പ്രധാന കാരണം. അകിടിനുള്ളിലെ സംഭരണ അറകൾക്ക് പാൽ ശേഖരിച്ച് നിർത്താനുള്ള ശക്തിയും ശേഷിയും നൽകുന്നതിൽ ഈ മൂലകത്തിന് വലിയ പങ്കുണ്ട്. കറപ്പശുക്കളുടെ തീറ്റ സമീകൃതവും സന്തുലിതവുമാക്കിയാൽ ഫോസ്ഫറസിന്റെ അളവ് കുറയുന്നത് തടയാൻ സഹായിക്കും. കറവപ്പശുക്കളുടെ തീറ്റയിൽ ധാതുലവണ മിശ്രിതങ്ങൾ എല്ലാ ദിവസവും ഉൾപ്പെടുത്തണം. ഡോക്ടറുടെ സഹായത്തോടെ ഇൻഓർഗാനിക് ഫോസ്‌ഫറസ് അടങ്ങിയ കുത്തിവെപ്പുകൾ പശുക്കൾക്ക് നൽകുന്നതും ഫോസ്ഫറസ് അടങ്ങിയ പൊടികളോ ഗുളികളോ തീറ്റയിൽ ദിവസവും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
English Summary: How to fix phosphorus deficiency in dairy cows
Share your comments