1. Livestock & Aqua

പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജില്ലയായ അഹമ്മദ്‌നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "പദ്മാവതി അഗ്രോ ഫാം" ബ്രാൻഡിന്റെ ഉടമയാണ് പങ്കജ് പാട്ടീൽ. അദ്ദേഹം അടുത്തിടെ തന്റെ വീഡിയോ Krishi Jagran ൻറെ FTB- യിൽ പുറത്തിറക്കിയിരുന്നു.

Meera Sandeep
Pig farming
Pig farming

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജില്ലയായ അഹമ്മദ്‌നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "പദ്മാവതി അഗ്രോ ഫാം" ബ്രാൻഡിന്റെ ഉടമയാണ് പങ്കജ് പാട്ടീൽ. അദ്ദേഹം അടുത്തിടെ തന്റെ വീഡിയോ Krishi Jagran ൻറെ FTB- യിൽ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ 7 വർഷമായി അദ്ദേഹം പന്നി വളർത്തൽ ചെയ്യുന്നു. 20 പന്നികളുമായി ആരംഭിച്ച് പിന്നീട് അവയുടെ എണ്ണം വർദ്ധിപ്പിക്കുകയായിരുന്നു. തിട്ടപ്പെടുത്തിയ ലക്ഷ്യം വെക്കുകയും അതിനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹം ചെയ്തത്. കന്നുകാലികൾ വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയത്തിന് സമാനമാണ് ഈ ബിസിനസ്സും.

ഇത് അദ്ദേഹത്തിന് താൽപ്പര്യമുള്ള ഒന്ന് മാത്രമല്ല ഒരു വാണിജ്യ ബിസിനസ്സ് കൂടിയാണ്. പന്നികളെ വളർത്താൻ 8 മാസമെടുക്കും, അവ വളർന്ന് 200-400 കിലോഗ്രാം ഭാരം വരുമ്പോൾ കിലോയ്ക്ക് 100 രൂപയ്ക്ക് അറവുശാലയ്ക്ക് വിൽക്കുന്നു. ബോംബെ, ഗോവ, അസം, ബാംഗ്ലൂർ, കർണാടക, കേരളം എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ പന്നികളെ വിൽക്കുന്നു.

പഞ്ചാബിലെ ഒരു അഗ്രോ ഫാമിൽ നിന്നാണ് പങ്കജ് പാട്ടീൽ പരിശീലനം നേടിയത്. പന്നിക്കുട്ടികളെ എവിടെ നിന്ന് ലഭിക്കും, ഏതുതരം സജ്ജീകരണമാണ് ആവശ്യം, എന്ത് ഭക്ഷണമാണ് നൽകേണ്ടത്,  എന്നൊക്കെ അവിടെ നിന്നാണ് പഠിച്ചെടുത്തത്.

ഈ ഫാം വിജയകരമാക്കാൻ കാരണം അഗ്രോ ഫർമാണെന്ന് അദ്ദേഹം പറഞ്ഞു.  ഇപ്പോൾ 7 വർഷത്തെ പരിചയമുള്ള അദ്ദേഹത്തിന് നിങ്ങൾക്ക് സ്വയം പരിശീലനം നൽകാൻ കഴിയും. അദ്ദേഹം തന്റെ ആദ്യത്തെ പന്നിക്കുട്ടികൾ പഞ്ചാബിൽ നിന്നാണ് വാങ്ങിയത്.  "ലാർജ് വൈറ്റ് യോർക്ക്ഷയർ (Large White Yorkshire)" ആണ് വളർത്തുന്ന പന്നികളുടെ ഇനം. അദ്ദേഹം തൻറെ പന്നികൾക്ക് വിവിധ ധാന്യങ്ങൾ, മാലിന്യ പച്ചക്കറികൾ, അടുക്കളയിലെ മാലിന്യങ്ങൾ, ശുദ്ധജലം എന്നിവ നൽകുന്നു.

തീറ്റയും വെള്ളവും ക്രമീകരിക്കുന്നതിൽ തുടക്കത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മറാത്തിയിൽ "വരാ പാലൻ" എന്നറിയപ്പെടുന്ന പന്നി വളർത്തൽ മഹാരാഷ്ട്രയിൽ പതിയെ പുരോഗമിച്ചുക്കൊണ്ടിരിക്കുന്നു.  ഈ പന്നികൾക്ക് ഇപ്പോൾ നല്ല ഡിമാൻഡാണ്.  അദ്ദേഹത്തിന്റെ രണ്ടാമത്തെ സ്ഥാപനത്തിന്റെ പേരാണ് തിരുപ്പതി ഫാം.

തൻറെ ഫാമിൽ പന്നി വളർത്തൽ പരിശീലനവും നൽകുന്നുണ്ട്.

പന്നിക്കുട്ടികളെ പരിപാലിക്കേണ്ട വിധം,  അവയുടെ പ്രതിരോധ കുത്തിവയ്പ്പുകൾ, തീറ്റ, എന്നിവയെല്ലാം പരിശീലനത്തിൽ പെടുന്നു. പരിശീലനത്തിനായി അദ്ദേഹത്തിന് ഒരു പ്രത്യേക ഷെഡ് തന്നെയുണ്ട്.

English Summary: How to raise pigs, learn from experts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds