ഇറച്ചിക്കും മുട്ട ഉത്പാദനത്തിനും പ്രത്യേക താറാവ് വർഗ്ഗങ്ങൾ ഉള്ളതിനാൽ ഏതിനാണ് പ്രാധാന്യം കൽപ്പിക്കേണ്ടത് എന്ന് ആദ്യം തീരുമാനിക്കണം.
മികച്ച ഉൽപ്പാദനശേഷിക്ക് പ്രസിദ്ധമായ ഫാമുകളിൽ നിന്ന് തെരഞ്ഞെടുക്കുക ആയിരിക്കും ഉത്തമം. താറാവിൻ കുഞ്ഞുങ്ങളെ ആണ് വാങ്ങുന്നത് എങ്കിൽ ആറു ഏഴ് ആഴ്ച പ്രായമുള്ളവരാണ് നല്ലത്.
ഈ പ്രായത്തിൽ പൂവനും പിടയും പുറപ്പെടുവിക്കുന്ന ശബ്ദവ്യത്യാസം മനസ്സിലാക്കി തരം തിരിക്കാവുന്നതാണ്.
പീടകൾ ഹോംങ്ക് ഹോംങ്ക് എന്ന് ശബ്ദിക്കുമ്പോൾ പൂവൻ താറാവ് ബെൽച്ചു ബെൽച്ചു എന്ന ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. നിറമുള്ള വർഗ്ഗങ്ങളിൽ പൂവൻ വർണ്ണ വൈവിധ്യം കൊണ്ട് അനുഗ്രഹീതരാണ്. ഉടലിന്റെയും തലയുടെയും വലിപ്പത്തിൽ പൂവൻ ആണ് മുന്നിൽ.
ആറ് പിടക്ക് ഒരു പൂവൻ എന്ന അനുപാതം ആണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആവശ്യമുള്ളതിൽ കവിഞ്ഞു ഏതാനും എണ്ണത്തെ (പൂവനും പിടയും) കൂടി വാങ്ങണം.
രോഗബാധയിൽ മരണമടയുകയോ രണ്ടാമതൊരു നിർധാരണത്തിന് സൗകര്യപ്പെടുത്തുമാറോ ആണ് ഇങ്ങനെ അധികം വാങ്ങുന്നത്.
പൂവൻമാർ പിടകളെക്കാൾ മുൻപേ വിരിയിച്ച് ഇറക്കിയവ ആയിരിക്കണം.
എന്നാൽ മാത്രമേ ഇണചേരൽ ഫലപ്രദമാകൂ.
നല്ല ചുറുചുറുക്ക്, മുഴുപ്പ്, ശരീരഘടന, തൂവൽ വിന്യാസം എന്നീ കാര്യങ്ങൾ പരിഗണിച്ച് ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
നല്ല വർഗ്ഗ ഗുണമുള്ള 6 ആഴ്ച പ്രായമുള്ളപ്പോൾ 2.5 കിലോഗ്രാം ഭാരം ഉള്ളവ പൂവന്മാർ 8 ആഴ്ചയിൽ 3.5 കിലോ ഗ്രാം ഭാരം വെക്കുന്നു. അതേസമയം 2.5 കിലോഗ്രാം ഭാരമുള്ള പിടകൾ 8 ആഴ്ചയിൽ 3.25 കിലോഗ്രാം ഭാരം ഉണ്ടാവും.
ഉയർന്ന ഉർവ്വരത, വിരിയൽ നിരക്ക്, മുട്ട ഉത്പാദനം, എന്നിവയുള്ള താറാവുകളുടെ സന്തതികളെ ട്രപ്പ് നെറ്റ് പരിപാടി, ഫാമിലി പ്രോജനി ടെസ്റ്റിംഗ്, കുടുംബ സന്തതീയ ഗുണ പരിശോധന എന്നിവയിലൂടെ അഭിവൃത്തിപ്പെടുത്തി എടുക്കാം.
Share your comments