ചക്ക, മാങ്ങ മുതലായവ സുലഭമായി ലഭിക്കുന്ന മാസങ്ങളിൽ മാങ്ങയുടെ അണ്ടി, ചക്കയുടെ കരിമുള്ള് എന്നിവ കാലികൾ ഭക്ഷിക്കുന്നതു മൂലം അന്നനാള തടസ്സമുണ്ടാകാറുണ്ട്. അന്നനാളതടസ്സം ആമാശയത്തിലെ വാതകബഹിർഗമനത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉദരകമ്പനമുണ്ടാക്കും. ആമാശയഭിത്തിയുടെ ചലനശേഷിയെ ബാധിക്കുന്ന രോഗങ്ങളും ഉദരകനത്തിനു വഴിതെളിക്കും. ആമാശയത്തിൽ അധികമായി ഉണ്ടാകുന്ന പത അന്നനാളം ആമാശയത്തിലേക്ക് തുറക്കുന്ന ഭാഗത്ത് അടിഞ്ഞുകൂടുന്നതും വാതകബഹിർഗമനത്തെ തടസ്സപ്പെടുത്തുന്നു.
ഉടലിന്റെ ഇടതുവശത്തായി വയറിൽ ഗ്യാസ് നിറയുമ്പോൾ ഉണ്ടാകുന്ന ഉദരകമ്പനമാണ് ലക്ഷണങ്ങളിൽ പ്രധാനം. ഉദരകമ്പനം മൂലം മൃഗം അസ്ഥമാകുന്നതായും ശ്വസനക്ലേശം മൂലം ബുദ്ധിമുട്ടുന്നതായും കാണാം. രോഗ ബാധയുണ്ടാകുമ്പോൾ ചില മൃഗങ്ങൾ കാലുകൊണ്ട് ഉദരത്തിലേക്കു തൊഴിക്കുകയും ചെയ്യും.
ശ്വസനക്ലേശമുണ്ടാക്കുന്നതിനാൽ ഉദരകമ്പനം ബാധിച്ച മൃഗത്തെ എത്രയും വേഗം വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കണം. ഇതിനു കഴി യാത്ത സാഹചര്യത്തിൽ ഉചിതമായ പ്രഥമശുശ്രൂഷ നൽകണം. കുതിരയുടെ വായിൽ വയ്ക്കാനുള്ള കമ്പി ഘടിപ്പിച്ചിരിക്കുന്നതുപോലെ പശുവിന്റെ വായ്ക്കകത്ത് ഒരു തടിക്കഷണം വച്ചുകെട്ടുക. കൂടാതെ, മൃഗത്തിന്റെ മുൻ കാലുകൾ ഉയർന്നുനിൽക്കത്തക്കവിധത്തിൽ നിർത്തുന്നതും നല്ലതാണ്.
അര ഔൺസ് ഇഞ്ചിപ്പുൽ തൈലം, 50 ഗ്രാം കറിയുപ്പ്, 10 ഗ്രാം കറിക്കായം, ഒരൗൺസ് ഇഞ്ചിനീര് ഇവ 500 മി. ലിറ്റർ വെള്ളത്തിൽ കലക്കി കുടിപ്പിക്കു ന്നത് ഫലപ്രദമായ വീട്ടുചികിൽസയായി കണ്ടിട്ടുണ്ട്. കുടിപ്പിച്ച ശേഷം മൃഗത്തെ നടത്തിക്കുന്നത് രോഗശാന്തി ത്വരിതപ്പെടുത്താൻ ഉപകരിക്കും.
ഇളംപുല്ല് കൂടുതലായി കൊടുക്കുമ്പോൾ വാലുമായി കൂട്ടിക്ക ലർത്തി കൊടുക്കുക. അതുപോലെ പയറുവർഗ ചെടികൾ മറ്റു പുല്ലുകളു മായി ഇടകലർത്തി വേണം ഭക്ഷണമായി കൊടുക്കേണ്ടത്.
Share your comments