പുരുഷാഹാരങ്ങളായ പുല്ല്, വൈക്കോൽ, പച്ചിലകൾ എന്നിവയിൽ പൊതുവെ പോഷകങ്ങൾ കുറവാണെങ്കിലും നാരുകൾ ധാരാളമുള്ളതു കൊണ്ട് വയറുനിറയുകയും ആമാശയത്തിലൂടെയുള്ള സഞ്ചാരം സുഗമമാക്കുകയും പാലിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്യും. ഇവയുടെ ദൗർലഭ്യം ഇന്നു നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിനാൽ നമുക്കു ലഭിക്കാവുന്ന പച്ചക്കറി വേസ്റ്റുകൾ, വാഴത്തണ്ട്, മറ്റു ഉപോൽപന്നങ്ങൾ കൂളവാഴ, പായൽ, കാപ്പിച്ചണ്ടി എന്നിവയെപ്പോലും നമുക്കാശ്രയിക്കാം.
പരുഷാഹാരലഭ്യതകുറവ്, ഇന്ധനച്ചിലവ് , വാഹനക്കൂലി, സാന്ദ്രതക്കുറവുമൂലമുള്ള ബുദ്ധിമുട്ട്, സ്ഥലപരിമിതി എന്നിവയെല്ലാം കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ്. ഇതിനു പരിഹാരമായി പരുഷാഹാരങ്ങളെ ചെറുതായി നുറുക്കി സാന്ദ്രീകരിച്ച് ബ്ലോക്കുകൾ നിർമ്മിക്കാം. ഇവ കുറഞ്ഞ സ്ഥലത്ത് പൂപ്പൽ വരാതെ സൂക്ഷിക്കാം, വാഹനക്കൂലി എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നുള്ളതും നേട്ടങ്ങളാണ്.
Total Mixed Ration “ TMR Block നായി പരുഷാഹാരവും ഖരാഹാരവും, നിശ്ചിത അനുപാദതത്തിൽ കുഴച്ച് ബ്ലോക്കുകൾ നിർമ്മിക്കുന്നു. ഖരാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതവും നിയന്ത്രിക്കാം. രുചികരമല്ലാത്തതും എന്നാൽ പോഷകഗുണമേറിയതുമായ വസ്തുക്കളെ ഇത്തരം തീറ്റയിൽ ഉൾപ്പെടുത്താം. ചിലവുകുറഞ്ഞ രീതികൾ നമുക്ക് അവലംബിക്കാം.
1. പുല്ല് ഒരു ഇഞ്ച് മുതൽ 2 ഇഞ്ച് നീളത്തിൽ അരിഞ്ഞ് കൊടുക്കുന്നത് കറവയുള്ള പശുക്കൾക്ക് എളുപ്പം ദഹിക്കുവാൻ സഹായിക്കും, തീരെ ചെറുതായി അരിയുന്നത് പാലിന്റെ കൊഴുപ്പിനെ ബാധിക്കും.
2. വൈക്കോൽ ഉഷ്ണകാലാവസ്ഥയിൽ 2-3 മണിക്കൂർ മുമ്പ് നനച്ച് നൽകുന്നത് എളുപ്പത്തിൽ ദഹിക്കുവാൻ സഹായിക്കും. തീരെ ചെറുതായി അരിയുന്നത് പാലിന്റെ കൊഴുപ്പിനെ ബാധിക്കും.
Share your comments