<
  1. Livestock & Aqua

അലങ്കാര ഗിനിപ്പന്നികളെ വളർത്തിയാൽ, ഒരു ലക്ഷം വരെ ലാഭം കൊയ്യാം..

മുയലിന്റെ രൂപഭംഗിയോട് സാദൃശ്യമുള്ള ഗിനിപ്പന്നികളെ ലോകമെമ്പാടും ഇന്ന് അരുമയായി പരിപാലിക്കുന്നു. തിളങ്ങുന്ന കണ്ണുകളും മൃദുവായ ശരീരവുമുള്ള ഈ ഇനത്തെ കയ്യിൽ വെച്ച് കൊഞ്ചിക്കാൻ ആർക്കും തോന്നും.

Priyanka Menon
ഗിനിപ്പന്നി
ഗിനിപ്പന്നി

മുയലിന്റെ രൂപഭംഗിയോട് സാദൃശ്യമുള്ള ഗിനിപ്പന്നികളെ ലോകമെമ്പാടും ഇന്ന് അരുമയായി പരിപാലിക്കുന്നു. തിളങ്ങുന്ന കണ്ണുകളും മൃദുവായ ശരീരവുമുള്ള ഈ ഇനത്തെ കയ്യിൽ വെച്ച് കൊഞ്ചിക്കാൻ ആർക്കും തോന്നും. സാധാരണ ഇനം ഗിനിപ്പന്നിയെ വളർത്തുന്നവർ ആണ് കേരളത്തിൽ അധികവും. എന്നാൽ മനോഹരമായ രോമങ്ങളുള്ള ഫാൻസി രൂപത്തിൽപ്പെട്ട ഗിനിപ്പന്നികൾക്ക് ആണ് ഇന്ന് ആരാധകർ കൂടുതൽ. പെറുവിയൻ, സിൽക്കി,അബീസീനിയം എന്നിവയാണ് ഈ ഗണത്തിൽ പ്രധാനപ്പെട്ടത്.

ഇവയുടെ ഗർഭകാലം ഏകദേശം 70 ദിവസം വരെയാണ്. ഒറ്റപ്രസവത്തിൽ തന്നെ ഏകദേശം മൂന്നു കുഞ്ഞുങ്ങൾ ഉണ്ടാകും. വർഷത്തിൽ രണ്ടു തവണയാണ് ഫാൻസി ഇനങ്ങൾ പ്രസവിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇവയുടെ പരിചരണം വളരെ പ്രധാനമാണ്.

ഏകദേശം 10,000 മുതൽ 45,000 രൂപ വരെ ജോഡിക്ക് വിലമതിക്കുന്ന ഇനങ്ങൾ ഇന്ന് വിപണിയിലുണ്ട്.

വെൽവെറ്റ് രോമരാജിയുള്ള റെക്സ്, ചെവി നീണ്ട താഴേക്ക് തൂങ്ങിയ ലോപ്, കുള്ളൻ റാബിറ്റ്, നെതർലാൻഡ്സ് റാബിറ്റ്, അങ്കോറ എന്നിവയാണ് ഈ ഇനത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ഉള്ളത്. ഈ വിപണിയിലുള്ള കർഷകർ പറയുന്നു ഏകദേശം ഒരു ലക്ഷം രൂപവരെ ജോടിക്ക് വിലയുള്ള മുയലുകൾക്ക് ആവശ്യക്കാർ പലസ്ഥലങ്ങളിലായി ഉണ്ടെന്ന്. പക്ഷേ ആവശ്യക്കാരെ കണ്ടെത്തുയെന്നതാണ് ഈ രംഗത്ത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഇതിനായി സോഷ്യൽ മീഡിയ ആണ് കൂടുതലാളുകളും ആശ്രയിക്കുന്നത്. ഏതൊരു കാര്യം തുടങ്ങാൻ പോകുമ്പോഴും അതിൻറെ വിപണന സാധ്യതകൾ മനസ്സിലാക്കുകയും, അതിന് നവമാധ്യമങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുകയും ചെയ്യാം എന്നുള്ള കാര്യങ്ങൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കണം.

Guinea pigs, similar in appearance to rabbits, are now widely regarded around the world. This item with shiny eyes and soft body makes anyone want to cuddle in their hand.

ഗിനിപ്പന്നി വളർത്തിലേക്ക് തിരിയുമ്പോൾ തന്നെ ഒരുപാട് പണം ഇതിലേക്ക് നിക്ഷേപിക്കാതെ, മികച്ച രണ്ടുമൂന്ന് ഇനങ്ങൾ വളർത്തി മാത്രം തുടങ്ങുക. പിന്നീട് വിപണി കണ്ടെത്തുമ്പോൾ വാട്സാപ്പും,ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാം എല്ലാം വിപണനത്തിന് നിങ്ങൾക്ക് സഹായകമാകും.

English Summary: If you raise guinea pigs, you can make a profit of up to one lakh

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds