<
  1. Livestock & Aqua

കന്നുകാലികളിലെ ഭക്ഷ്യവിഷബാധ തടയാൻ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണ്

മൃഗസംരക്ഷണ മേഖലയിൽ കടുത്ത ഭീഷണി ഉയർത്തുന്ന കാലികളിലെ ഭക്ഷ്യവിഷ ബാധ തടയാൻ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണ്. ഭക്ഷ്യവസ്തുക്കളിലെ പൂപ്പൽ ബാധയാണ് പ്രധാന രോഗഹേതു. ആർ ജില്ലസ് വിഭാഗത്തിൽപ്പെട്ട കുമിളുകളാണ് പ്രധാനമായും ഇതിന് കാരണം.

Arun T
പശുവും കിടാവും
പശുവും കിടാവും

മൃഗസംരക്ഷണ മേഖലയിൽ കടുത്ത ഭീഷണി ഉയർത്തുന്ന കാലികളിലെ ഭക്ഷ്യവിഷ ബാധ തടയാൻ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണ്. ഭക്ഷ്യവസ്തുക്കളിലെ പൂപ്പൽ ബാധയാണ് പ്രധാന രോഗഹേതു. ആർ ജില്ലസ് വിഭാഗത്തിൽപ്പെട്ട കുമിളുകളാണ് പ്രധാനമായും ഇതിന് കാരണം. ഇത്തരം കുമിളുകൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ പൊതുവേ അഫ്ളാടോക്സികൾ എന്നാണ് അറിയപ്പെടുന്നത്. ഇതു മൂലമുണ്ടാകുന്ന വിഷബാധയെ അഫ്ളാടോക്സിക്കോസിസ് എന്നു വിളിക്കുന്നു.

ശരിയായ വിധത്തിൽ സൂക്ഷിക്കാത്ത ധാന്യവർഗ തീറ്റ വസ്തുക്കൾ, ചോളം, ഗോതമ്പ്, ബജ്റ എന്നിവയൊക്കെ അടങ്ങിയ സമീകൃത തീറ്റ, ധാന്യ ഉപോത്പന്നങ്ങൾ, ശരിയായ രീതിയിൽ ജലാംശം നിയന്ത്രിക്കാതെ സൂക്ഷിക്കുന്ന ഉണക്കപ്പുല്ല്, സൈലേജ് നിർമാണത്തിലെ അപാകതകൾ എന്നിവ പൂപ്പൽ ബാധയ്ക്കും അതു വഴിയുള്ള ഭഷ്യ വിഷബാധയ്ക്കും കാരണമാകാം.

ഭക്ഷ്യവിഷബാധ കാലികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും കാര്യമായി ബാധിക്കും. വിഷാംശമുള്ള വസ്തുക്കൾ തുടർച്ചയായി കഴിക്കുന്ന മൃഗങ്ങളിൽ പ്രത്യുത്പാദന ക്ഷമത കുറയുന്നതും മദി ചക്രത്തിൽ വ്യതിയാനങ്ങൾ വരുന്നതും സാധാരണയാണ്. പ്രതിരോധശക്തി കുറയുന്നതു മൂലം മറ്റ് രോഗങ്ങൾ വളരെ വേഗം പിടികൂടുകയും ചെയ്യും. പാലുത് പാദനത്തിൽ പതിനഞ്ച് ശതമാനത്തിലേറെ കുറവ് വരാനുമിടയുണ്ട്.

തീറ്റയിലൂടെ മൃഗങ്ങളിലും മൃഗങ്ങളിൽ നിന്നു പാലിലൂടെ മനുഷ്യരിലും എത്തിപ്പെടുന്ന ഭക്ഷ്യ ശൃംഖലയിൽ ഈ വിഷാംശങ്ങൾ പടർന്നാൽ ദൂര വ്യാപകമായ പ്രത്യാഘാതമാകും ഫലം. പൂപ്പൽ ബാധിച്ച തീറ്റയിലൂടെ ഉള്ളിലെത്തുന്ന വിഷാംശം അപചയത്തിനു വിധേയമായി രൂപമാറ്റം സംഭവിച്ച് പാലിലൂടെയോ വിസർജ്യ വസ്തുക്കളിലൂടെ പുറത്തു വരും. ഈ വിഷാംശം നേരിട്ടുള്ള വിഷബാധയുടെ അത്ര പ്രശ്നമുണ്ടാക്കില്ലെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം.

ലക്ഷണങ്ങൾ

വയറിളക്കം, തീറ്റയെടുക്കാൻ മടി, വിശപ്പില്ലായ്മ, രോമക്കൊഴിച്ചിൽ, വാൽ, ചെവി തുടങ്ങിയ ശരീരാഗങ്ങൾ അറ്റു പോകുക, കുളമ്പ് ചീയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ അഫ്ളാടോക്സിൻ വിഷബാധ ഒരു കാലിക്കൂട്ടത്തിൽ ഒന്നാകെ ബാധിക്കുന്നതായാണു സാധാരണ കാണപ്പെടുന്നത്. അതിനാൽ പരക്കെയുള്ള അസുഖ ലക്ഷണങ്ങൾ കാണുമ്പോൾ ഭക്ഷ്യവിഷബാധ സംശയിക്കാം.

ചികിൽസ

രോഗലക്ഷണങ്ങൾ മറ്റു പല രോഗങ്ങളുമായും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തീറ്റ വസ്തുക്കൾ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തീറ്റയിൽ പൂപ്പൽബാധ സംശയിക്കുകയോ കണ്ടെത്തുകയോ ചെയ്താൽ അവ മൃഗങ്ങൾക്ക് കൊടുക്കുന്നത് പൂർണമായും നിർത്തി ചികിൽസ നൽകണം. എല്ലാ മൃഗങ്ങളുടെയും തീറ്റയിൽ ലവണമിശ്രിതം ഉൾപ്പെടുത്തണം. പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയമായതിനാൽ മറ്റു രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തൊഴുത്തിലും ചുറ്റുപാടുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചിത്വം പാലിക്കാൻ പരമാവധി ശ്രദ്ധിക്കുകയും വേണം.

English Summary: In Animal husbandary food must be handled with care

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds