നമ്മുടെ നാട്ടിൽ നിരവധിപേരാണ് എമു വളർത്തൽ ശാസ്ത്രീയമായ രീതിയിൽ ചെയ്ത് മികച്ച നേട്ടം കൊയ്യുന്നത്. എമു വളർത്തൽ ഏറ്റവും ആദായകരമായ സംരംഭമാണ്.
എമു വളർത്തൽ അറിയേണ്ട കാര്യങ്ങൾ
ചുറ്റും കമ്പിവേലി കിട്ടിയ സ്ഥലത്ത് തുറന്നുവിട്ട് ഇവയെ വളർത്താം. ഏകദേശം ഒരു വർഷത്തിൽ 25 മുട്ടകൾ ഇവ ഇടുന്നു പച്ചില, പച്ചക്കറികൾ, പഴങ്ങൾ, എന്നിവയാണ് ഇവയുടെ ആഹാരം. 2*4 ഇഞ്ചി അളവിലുള്ള കമ്പിവേലിക്ക് ആറടി ഉയരമെങ്കിലും വേണം.
ആൺപെൺ പക്ഷികളുടെ അനുപാതം 1:1 എന്ന രീതിയിൽ ഓരോ ജോഡിക്കും 2500 ചതുരശ്ര അടി സ്ഥലസൗകര്യം കൂട്ടിനുള്ളിൽ നൽകണം. ഇണ ചേർന്നതിനുശേഷം ആൺപക്ഷിയെ യും പെൺ പക്ഷിയെയും മാറ്റി പാർപ്പിക്കണം. ധാതുലവണ മിശ്രിതവും വിറ്റാമിനുകളും കൂട്ടിച്ചേർത്ത് കോഴിത്തീറ്റ ആണ് ഇവയ്ക്ക് നൽകുന്നത്. ആദ്യത്തെ 14 ആഴ്ച സ്റ്റാർട്ടർ തീറ്റയും 14 മുതൽ 34 ആഴ്ച വരെ ഗ്രോവർ തീറ്റയും തുടർന്ന് ഫിനിഷർ തീറ്റയും ആണ് നൽകേണ്ടത്. ഇവ പ്രായപൂർത്തിയാകുമ്പോൾ ഏകദേശം 50 കിലോ തൂക്കം വരുന്നു.16 വർഷത്തോളം ഇവ മുട്ടയിടും. മുട്ടയുടെ നിറം കടും പച്ച അല്ലെങ്കിൽ ഇളംപച്ച നിറമായിരിക്കും. രണ്ടര വയസ്സ് തൊട്ടാണ് ഇവ മുട്ടയിട്ട് തുടങ്ങുന്നത് കൂട് ഒരുക്കുമ്പോൾ തണൽമരങ്ങൾ ചുറ്റും ഉണ്ടായാൽ നന്ന്. പൂർണ്ണവളർച്ചയെത്തിയ എമു ഒരു ദിവസം ഒരു കിലോ തീറ്റ കഴിക്കും. രോഗങ്ങൾ ഇവയെ ബാധിക്കുന്ന പ്രധാന പ്രശ്നം ആയതിനാൽ പ്രതിരോധ കുത്തിവെപ്പ് കാലാകാലങ്ങളിൽ നടത്തണം. വസന്ത രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് ഇവയ്ക്ക് എടുക്കാൻ മറക്കരുത്.
Many people in our country are reaping the benefits of Emu breeding in a scientific manner. Emu breeding is the most lucrative venture.
കൂടാതെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള കൂട്ടിൽ ശാസ്ത്രീയമായ പരിപാലനം സാധ്യമാക്കുകയും ചെയ്യണം. ഇതിൻറെ ഇറച്ചി കിലോയ്ക്ക് 500 രൂപയിലധികം വിലവരുന്നു. എമുവിന്റെ എണ്ണയ്ക്കും വിപണിയിൽ വിലയുണ്ട്. അതുകൊണ്ടുതന്നെ എമു വളർത്തുന്നവർക്ക് ആദായ കാലവും ഉറപ്പുള്ള വിപണിയും ആണ് കാത്തിരിക്കുന്നത്.
Share your comments