Farm Tips

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

Egg

കോഴി വളർത്തൽ വിജയകരം ആകണമെങ്കിൽ അതിനു വേണ്ട പരമ പ്രധാന ഘടകം നല്ല രീതിയിലുള്ള മുട്ട ഉൽപ്പാദനമാണ്. ആകർഷകമായ വലിപ്പമുള്ളതും വൃത്തിയുള്ളതുമായ മുട്ടകൾ ശേഖരിച്ച് അവ നല്ല രീതിയിൽ സംഭരിച്ചു  തക്കസമയത്ത് വിപണനം ചെയ്യുകയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പ്രത്യുൽപാദനശേഷി ഉള്ളതും ആരോഗ്യമുള്ളതുമായ കോഴികളിലെ മുട്ട ജനുസ്സുകളെ തെരഞ്ഞെടുക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ശരിയായ രീതിയിലുള്ള കുത്തിവെപ്പും പോഷകസമൃദ്ധമായ തീറ്റയും കോഴികൾക്ക് നൽകിയാൽ നല്ല രീതിയിലുള്ള മുട്ടയോൽപാദനം സാധ്യമാകും. അത്ര തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മുട്ടയുടെ സംഭരണവും വിപണനവും. ദിവസത്തിൽ ചുരുങ്ങിയത് നാലു തവണയെങ്കിലും മുട്ടകൾ ശേഖരിക്കണം. ശേഖരിച്ച മുട്ടകൾ അതിൻറെ വലിപ്പം, ആകൃതി, മുട്ടത്തോടിന്റെ ഉറപ്പ്, വൃത്തി, നിറം തുടങ്ങി സ്വഭാവങ്ങൾ അനുസരിച്ച് പ്രത്യേകം ഫില്ലർ ഫ്ലാറ്റുകളിൽ സൂക്ഷിക്കണം. ഫില്ലർ ഫ്ലാറ്റിൽ മുട്ട അടുക്കുമ്പോൾ മുട്ടയുടെ വീതി കൂടിയ ഭാഗം മേല്പോട്ട് ആയി വെക്കുവാൻ ശ്രദ്ധിക്കുക. മുട്ടകൾ സംരക്ഷിക്കുവാൻ കൂടിയ താപനിലയും താഴ്ന്ന അന്തരീക്ഷം ഈർപ്പവുമുള്ള സ്ഥലം തെരഞ്ഞെടുക്കുവാൻ നാം ഓർക്കണം. ഇങ്ങനെ ചെയ്താൽ മാത്രമേ മുട്ടയുടെ തൂക്കം കുറയാതിരിക്കുകയൊള്ളു. 10-15 ഡിഗ്രി സെൻറിഗ്രേഡ് താപമാണ് മുട്ട സൂക്ഷിക്കുന്നതിന് അഭികാമ്യം. നല്ല വൃത്തിയുള്ളതും തോടിന് പുറത്ത് പൊട്ടലുകൾ ഇല്ലാത്തതുമായ മുട്ടകൾ വേണം സംഭരിച്ചു വയ്ക്കുവാൻ. മുട്ട സംഭരിക്കുമ്പോൾ തന്നെ ബ്ലഡ് സ്പോട്ടും മീറ്റ് സ്പോട്ടും കാൻലിംഗ് വഴി കണ്ടുപിടിക്കാം. മുട്ടകൾ സംഭരിക്കുമ്പോൾ തന്നെ അണുനാശിനി ചേർത്ത  ചെറുചൂടുവെള്ളത്തിൽ കഴുകി എടുക്കുവാൻ ശ്രദ്ധിക്കുക. മൂന്നു മിനിറ്റിൽ കൂടുതൽ ഈ ലായനിയിൽ മുട്ടകൾ ഇട്ടു  വയ്ക്കരുത്. മുട്ട സംഭരിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഈ കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

As you know poultry farming is the most trending business in kerala. We need to remember to choose a place with high temperature and low humidity to protect the eggs. Only then will the weight of the egg not be reduced. It is advisable to keep the eggs at a temperature of 10-15 degrees centigrade.

1.മുട്ടത്തോടിൽ എണ്ണ പുരട്ടി സൂക്ഷിക്കൽ.

മുട്ടകൾ ശേഖരിച്ച് ഉടനെ അവയെ 10 ഡിഗ്രി സെൻറ് ഗ്രേഡിലുള്ള മുറിയിൽ 13 മണിക്കൂർ വയ്ക്കണം. മുട്ടയുടെ ചൂട് കുറയ്ക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മുട്ടയിൽ എണ്ണ പുരട്ടി ഉടനെ അതിനെ തണുപ്പിക്കുകയാണ് ചെയ്യേണ്ടത്. സാധാരണയായി നിറവും മണവും രൂചിയും ഇല്ലാത്ത മിനറൽ ഓയിലുകൾ ആണ് ഉപയോഗിക്കുന്നത്.പാരഫിൻ ലായിനി ഇതിനുവേണ്ടി ഉപയോഗിക്കാം. പാരഫിൻ ലായനിയിൽ മുക്കിയെടുക്കുകയോ മുട്ടയുടെ പുറത്ത് സ്പ്രേ ചെയ്യുകയോ ചെയ്താൽ മുട്ടത്തോടിൽ  സുഷിരങ്ങൾ വഴി ജലം നഷ്ടപ്പെടാനുള്ള സാധ്യത ഇല്ലാതാകും. ഇങ്ങനെ ചെയ്താൽ  4  മുതൽ 7 മാസം വരെ മുട്ടകൾ കേടുകൂടാതെ ഇരിക്കും.

2.പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തു വയ്ക്കൽ

വേനൽക്കാലത്ത് ഇങ്ങനെ ചെയ്താൽ മുട്ടയുടെ ജലാംശം നഷ്ടപ്പെടുന്നത് തടയാം.

3.ഡ്രൈ പാക്കിംഗ്

ചാരം തവിട് മണൽ തുടങ്ങിയവ ഉപയോഗിച്ച് മുട്ടയെ പാക്ക് ചെയ്ത് സൂക്ഷിക്കൽ ആണ് ഈ രീതി.

ലൈം ലായനി

4.അണുനാശിനി ലായനിയിൽ മുക്കി വയ്ക്കൽ

മുട്ടയിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഈ രീതിയാണ് ഏറ്റവും മികച്ചത്. ലൈൻ വാട്ടർ ബ്രൈൻ, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി, മഗ്നീഷ്യം ഓക്സൈഡ് ലായിനി, വാട്ടർ ഗ്ലാസ്, ക്ലോറിനേറ്റ്ഡ് ലൈനി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. കക്ക ലയിപ്പിച്ച് ഉണ്ടാക്കുന്ന ലൈം ലായനി ഉപയോഗിച്ചാൽ മുട്ടയുടെ സംഭരണകാലം കൂട്ടാനും അണുക്കളെ നശിപ്പിക്കാൻ സാധിക്കും.

സോഡിയം സിലിക്കേറ്റ് 1:10 എന്ന അനുപാതത്തിൽ ലയിപ്പിച്ച് വാട്ടർ ഗ്ലാസ് ലായനി ഉണ്ടാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ലായനി ഭരണിയിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഈ ലായനിയിൽ മൂന്നോ നാലോ ഡസൻ മുട്ടകൾ സൂക്ഷിക്കാം. സോഡിയം സിലിക്കേറ്റ്  മുട്ടത്തോടിൻറെ പുറത്ത് ഒരു ചർമ്മം പോലെ രൂപപ്പെടുന്നത് കൊണ്ട് അണുക്കൾ അകത്തേക്ക് കയറാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭരിച്ച മുട്ടകൾ പാക്ക് ചെയ്തു വിപണിയിലേക്ക് എത്തിക്കാം. മുട്ടയുടെ വലിപ്പം ആകൃതി നിറം എന്നിവയ്ക്ക് അനുസൃതമായി പാക്ക് ചെയ്യുവാൻ നമ്മൾ ശ്രദ്ധിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine