കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കായി വിവിധ ഇനം ഇന്ഷുറന്സ് പോളിസികളോടു കൂടിയ ഒരു സമഗ്ര ഇന്ഷുറന്സ് പോളിസി രൂപപ്പെടുത്തിയെടുക്കുന്നത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .
ക്ഷീര വികസന വകുപ്പ് , കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് , മില്‍മ ,മേഖലാക്ഷീരോല്‍പാദക യൂണിയനുകള്‍ , പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്ത സംരഭമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
ഈ പദ്ധതിയിലൂടെ താഴെ കൊടുത്തിരിക്കുന്ന വിവിധ ഇന്ഷുറന്സ് പരിരക്ഷകള്‍ ലഭ്യമാണ് .
കര്‍ഷകര്‍ക്ക്
-
ആരോഗ്യ സുരക്ഷ
-
സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷ
-
അപകട സുരക്ഷാ പോളിസി
-
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി
കറവ മാടുകള്‍ക്ക്
-
ഗോ സുരക്ഷാപോളിസി
-
ഗോസുരക്ഷാ ചികിത്സാ പോളിസി
വിവിധ കോണുകളില്‍ നിന്നും ക്ഷീരകര്‍ഷകര്‍ പലപ്പോഴായി ആവശ്യപ്പെട്ട ഇന്ഷുറന്സ് പോളിസികളുടെ സംയോജനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .
പദ്ധതിയുടെ ആവശ്യകത
കേരളത്തിലുടനീളമുള്ള ക്ഷീരകര്‍ക്ഷകര്‍ക്ക് , സാധാരണ ലഭ്യമാകുന്ന ഇന്‍ഷ്വ റന്‍സ് പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി , കൂടിയ ആനുകൂല്യങ്ങളോടും , കുറഞ്ഞ പ്രീമിയം തുകയിലും , സമയോചിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടി ക്ഷിരവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരളക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് , കേരളാ മില്‍ക്ക് മാര്‍ക്കറ്റിം ഗ് ഫെഡറേഷന്‍ , മേഖലാ യൂണിയനുകള്‍ തുടങ്ങിയവുടെ സഹകരണത്തോടെ ഉള്ള ഒരു പദ്ധതി അത്യന്താപേക്ഷിതമാണ് . ഈ സാഹചര്യത്തില്‍ , വിവിധയിനം പദ്ധതികള്‍ സംയോജിപ്പിച്ചോ , അല്ലാതെയോ , കര്‍ഷകന് ആവശ്യാനുസരണം തിരെഞ്ഞടുക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു . ഇന്‍ഷുര്‍ ചെയ്ത തിയതി മുതല്‍ ഒരു വര്‍ഷകാലമായിരിക്കും പദ്ധതിയുടെ കാലാവധി . പദ്ധതി ആരംഭിച്ച ശേഷം രണ്ട് തവണ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും . ടീ കാലയളവ് സംസ്ഥാനതല കോര്‍കമ്മിറ്റി തീരുമാനിക്കും .എന്നാല്‍ പരിരക്ഷ ശേഷിക്കുന്ന കാലയളവിലേക്കായിരിക്കും . ആനുപാതികമായ പ്രിമിയം മതിയാക്കും.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
2016 ഡിസംബര്‍ 1 മുതല്‍ 2017 നവംബര്‍ 30 വരെയുള്ള കാലയളവില്‍ ക്ഷീര സംഘങ്ങളില്‍ പാലളന്നവരും തുടര്‍ന്ന്‍ പാല്‍ നല്‍കി വരുന്നതുമായ കര്‍ഷകായിരിക്കും ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗ ങ്ങളാകാവുന്നതാണ്. എല്ലാ കര്‍ഷകര്‍ക്കും ഒരേ പരിരക്ഷ എന്ന ആശയം നടപ്പിലാക്കി ക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത് .
പദ്ധതിയുടെ ഗുണഭോക്താക്കള്‍
-
ക്ഷീരകര്‍ഷകര്‍
-
കുടുംബം (ജീവിത പങ്കാളി ,25 വയസ്സ് വരെയുള്ള കുട്ടികള്‍ )
-
കറവ മാടുകള്‍
നടപ്പ് പദ്ധതി കാലയളവില്‍ ഒരു ലക്ഷം കര്‍ക്ഷ കരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്
Share your comments