HH260
ഹസര്‍ഗട്ടയിലെ കേന്ദ്ര കോഴി പ്രജനനകേന്ദ്രം വികസിപ്പിച്ചെടുത്ത ഇനമാണിത്. വെള്ളനിറമുള്ള ഈ ഇനം നല്ല ഉല്‍പ്പാദനശേഷിയുള്ളതാണ്.
This breed was developed by the Central Poultry Breeding Center at Hasargatta. This white variety has good productivity.
പ്രത്യേകത
മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 270
മുട്ടയുടെ തൂക്കം - 56 ഗ്രാം
തീറ്റ പരിവര്‍ത്തനശേഷി - 3 കി.ഗ്രാം
(ഒരു കി.ഗ്രാം മുട്ട ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്ന തീറ്റ)
വിരിയല്‍ നിരക്ക് (ശതമാനം) - 80-85
മരണനിരക്ക് (ശതമാനം) - കോഴിക്കുഞ്ഞുങ്ങള്‍
0-8 ആഴ്‌ച -2
8-20 ആഴ്‌ച 4
മുട്ടയിടാന്‍ തുടങ്ങുന്ന പ്രായം - നാലുമാസം
50 ശതമാനം ഉല്‍പ്പാദനമെത്തുന്ന പ്രായം - 152 ദിവസം
ഉയര്‍ന്ന ഉല്‍പ്പാദന പ്രായം - 28-29 ആഴ്‌ച
21-ാമത്തെ ആഴ്‌ചയിലെ ശരീരതൂക്കം - 12 കി.ഗ്രാം
40-ാമത്തെ ആഴ്‌ചയിലെ ശരീരതൂക്കം - 1.7 കി.ഗ്രാം
ഗിരിരാജ
ബാംഗ്ലൂരിലെ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഇനമാണിത്. നാടന്‍ ഇനങ്ങളുടെ ശരീരപ്രകൃതിയും രോഗപ്രതിരോധശേഷിയും അതോടൊപ്പം ഉയര്‍ന്ന മുട്ടയുല്‍പ്പാദനവും ഇറച്ചിയും ഉള്ള ഇനമാണിത്. ഗ്രാമീണര്‍ക്ക് വീട്ടുപറമ്പില്‍ വളര്‍ത്താനുതകുന്ന ഏറ്റവും നല്ല ഇനമായാണ് ഗിരിരാജ അറിയപ്പെടുന്നത്.
പ്രത്യേകതകള്‍
മുട്ടയുടെ തൂക്കം (ഗ്രാം) - 50-55
വിരിയല്‍ നിരക്ക് (ശതമാനം) - 80-85
8-ാമത്തെ ആഴ്‌ചയിലെ തൂക്കം - 13-14 കി.ഗ്രാം
മരണനിരക്ക് (ശതമാനം) - 8-ാമത്തെ ആഴ്‌ച 2-5
പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന പ്രായം - 166 ദിവസം
280-ാം ദിവസത്തെ ശരീരതൂക്കം - 3-3.5 കി.ഗ്രാം
ഗ്രാമലക്ഷ്‌മി
മണ്ണുത്തിയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. ഉയര്‍ന്ന ജീവനക്ഷമതയും കൂടിയ ശരീരഭാരവും വലിപ്പമുള്ള മുട്ടയും ഇതിന്റെ പ്രത്യേകതയാണ്. ആസ്‌ട്രലോപ് പൂവനും വൈറ്റ്‌ലഗോണ്‍ പിടയും ഇണചേര്‍ത്ത് ഉല്‍പ്പാദിപ്പിച്ച ഇനമാണിത്.
പ്രത്യേകതകള്‍
മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 180-120
ഉല്‍പ്പാദനം തുടങ്ങുന്ന പ്രായം
50 ശതമാനം മുട്ട ഉല്‍പ്പാദിപ്പിക്കുന്ന പ്രായം - 180 ദിവസം
ശരീരതൂക്കം - 1.7 കി.ഗ്രാം
മുട്ടയുടെ നിറം - നേര്‍ത്ത ബ്രൗണ്‍
ജീനക്ഷമത (ശതമാനം) - 96
കോഴിയുടെ നിറം - വെളുപ്പില്‍ കറുത്തപുള്ളികള്‍
ILM 90 (അതുല്യ)
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഐ.സി.എ.ആര്‍ ഗവേഷണസ്ഥാപനം 1990-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. ഇത് അതുല്യ എന്നും അറിയപ്പെടുന്നു. ഡീപ്പ്‌ലിറ്റര്‍ രീതിയിലും കൂട്ടിലിട്ടും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്.
മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 280 എണ്ണം
മുട്ടയുടെ തൂക്കം - 55.8 ഗ്രാം
ദിവസം കഴിക്കുന്ന തീറ്റയുടെ ശരാശരി - 105 ഗ്രാം
ഒരു ഡസന്‍ മുട്ട ഉല്‍പ്പാദിപ്പിക്കാന്‍ കഴിക്കുന്ന - 1.69 കി.ഗ്രാം
വിരിയല്‍ നിരക്ക് (ശതമാനം) - 85-87
ശരീരതൂക്കം: 20 ആഴ്‌ചയില്‍ - 1.35-1.4 കി.ഗ്രാം
40 ആഴ്‌ചയില്‍ - 1.5-1.55 കി.ഗ്രാം
72 ആഴ്‌ചയില്‍ - 1.58-1.66 കി.ഗ്രാം
ഗ്രാമപ്രിയ
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ICAR) ഹൈദരാബാദിലെ പ്രോജക്‌ട് ഡയറക്‌ടറേറ്റില്‍നിന്നും ഉരുത്തിരിച്ചെടുത്ത ഇനമാണിത്. ഒരു വര്‍ഷം 180-200 വരെ മുട്ട ലഭിക്കും. മുട്ടയുല്‍പ്പാദനം കഴിഞ്ഞ കോഴിക്ക് 2 കി.ഗ്രാം തൂക്കവുമുണ്ടാകും. മുട്ടയ്‌ക്ക് 53-55 ഗ്രാം തൂക്കമുണ്ട്.
പാസ് ജാതി
കൊല്ലത്തെ പഴകുളം സര്‍വ്വീസ് സഹകരണ സൊസൈറ്റിയില്‍നിന്നും വില്‍പ്പന നടത്തുന്ന സങ്കരയിനമാണിത്. കടക്കനാഥ് പൂവനും വൈറ്റ്‌ലഗോണ്‍ പിടയും ഇണചേര്‍ത്ത് ഉല്‍പ്പാദിപ്പിച്ചതാണിത്. ഇതിന് വര്‍ഷത്തില്‍ 180-190 മുട്ടകള്‍ ലഭിക്കും. മുട്ടയുടെ തൂക്കം 45 ഗ്രാമാണ്.
ചിറ്റഗോഗ്
ഇന്ത്യയില്‍ കണ്ടുവരുന്ന കോഴികളില്‍ ഏറ്റവും നീളമുള്ള ഇനമാണിത്. പ്രായപൂര്‍ത്തിയെത്തിയ ഈ ഇനത്തില്‍ 75 സെ.മീ. വരെ നീളം കാണും. പൂവന് 3-4.5 കി.ഗ്രാമും പിടയ്‌ക്ക് 3-4 കി.ഗ്രാമും തൂക്കമുണ്ടാകും.
കടക്കനാഥ്
മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. ആദിവാസികളാണ് ഇവയെ മുഖ്യമായും വളര്‍ത്തിവരുന്നത്. കോഴിയുടെ മാംസവും തൂവലും തൊലിയും കറുത്തതാണ്. മാംസത്തിന് പോഷകഗുണമുണ്ടെന്ന് പറയപ്പെടുന്നു. ലൈംഗിക ഉത്തേജനത്തിനുവേണ്ടിയും ഈ കോഴിയുടെ ഇറച്ചികഴിച്ചുവരുന്നു. ഇറച്ചിയില്‍ 25.47 ശതമാനം പ്രൊട്ടീനും നല്ല അളവില്‍ ഇരുമ്പും അടങ്ങിയിട്ടുണ്ട്. ആറ് മാസമായാല്‍ പ്രത്യുല്‍പ്പാദനക്ഷമമാകും. വാര്‍ഷിക മുട്ടയുല്‍പ്പാദനം ശരാശരി 105 ആണ്. മുട്ടയ്‌ക്ക് 49 ഗ്രാം തൂക്കമുണ്ടാകും. ജീവനക്ഷമത 55 ശതമാനം. വിരിയല്‍നിരക്ക് 52 ശതമാനവുമാണ്.
നേക്കഡ് നെക്ക്
കഴുത്തിന് രോമമില്ലാത്ത നേക്കഡ് നെക്ക് കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് കൂടുതലായി വളര്‍ത്തുന്നത്. 201 ദിവസം പ്രായമായാല്‍ ഉല്‍പ്പാദനക്ഷമമാകും. ശരാശരി വാര്‍ഷിക മുട്ടയുല്‍പ്പാദനം 99 ആണ്. മുട്ടയ്‌ക്ക് 54 ഗ്രാം തൂക്കമുണ്ടാകും. ജീവനക്ഷമത 66 ശതമാനവും വിരിയല്‍നിരക്ക് 71 ശതമാനവുമാണ്.
വനരാജ
ഹൈദരാബാദിലെ ഐ.സി.എ.ആര്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. മുട്ടയ്‌ക്കും ഇറച്ചിക്കും വളര്‍ത്താന്‍ പറ്റിയ ഈ ഇനം വിവിധ നിരങ്ങളില്‍ കാണപ്പെടുന്നു. നല്ല രോഗപ്രതിരോധശേഷിയുള്ളതിനാല്‍ വീട്ടുമുറ്റത്തു വളര്‍ത്താന്‍ പറ്റിയ ഇനമാണ്. വാര്‍ഷിക മുട്ടയുല്‍പ്പാദനം 160-180 ആണ്.
സ്വര്‍ണ്ണ ധാര
ബാംഗ്ലൂര്‍ ഹബ്ബാലിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റി 2005-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. വാര്‍ഷിക മുട്ടയുല്‍പ്പാദനം 180-190 ആണ്. നല്ല വളര്‍ച്ചാനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഇതിന്റെ പ്രത്യേകതയാണ്. വീട്ടുമുറ്റത്ത് വളര്‍ത്താന്‍ പറ്റിയ ഈ കോഴികള്‍ 22-23 ആഴ്‌ചയില്‍ പ്രായപൂര്‍ത്തിയെത്തും. പൂവന് 4 കി.ഗ്രാമും പിടയ്‌ക്ക് മൂന്ന് കി.ഗ്രാമും തൂക്കമുണ്ടാകും.
കൃഷി ബ്രോ
ബഹുവര്‍ണ്ണമുള്ള ഇറച്ചിക്കോഴിയിനമാണിത്. നടാന്‍ ഇനങ്ങളുടെ രൂപസാദൃശ്യമുള്ളതിനാല്‍ ഇറച്ചിക്ക് കൂടുതല്‍ ഡിമാന്റുണ്ടാകും. ഇതിനു നല്ല രോഗപ്രതിരോധശേഷിയുമുണ്ട്. 42 ദിവസം പ്രായമായാല്‍ 1.5 കി.ഗ്രാം തൂക്കമുണ്ടാകും. 1:2.2 എന്നതാണ് തീറ്റ പരിവര്‍ത്തനത്തിന്റെ അനുപാതം. മരണനിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. ഏഴ് ആഴ്‌ചയായാല്‍ തീറ്റപരിവര്‍ത്തനത്തിന്റെ അനുപാതം 1:2:3 ആയിരിക്കും. ആ പ്രായത്തില്‍ 1.8 കി.ഗ്രാം തൂക്കവുമുണ്ടാകും.
നാടന്‍കോഴി
നാടന്‍കോഴിയിനങ്ങള്‍ വംശം നശിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇവയ്‌ക്ക് അടയിരിക്കുന്ന സ്വഭാവം നന്നായിട്ടുണ്ട്. പലനിറത്തിലും വലിപ്പത്തിലും ഇവയെ കണ്ടുവരുന്നു. സങ്കരയിനങ്ങളെ ഉരുത്തിരിച്ചെടുക്കാനായി നാടന്‍ ഇനങ്ങളെ ഉപയോഗിക്കാറുണ്ട്.
Share your comments