കേരളത്തില്‍ വളര്‍ത്തുന്ന മികച്ചയിനം കോലാടുകളിലൊന്നാണ് ജംനാപ്യാരി. ക്ഷീരോത്പാദനത്തിന് പേരുകേട്ട ജംനാപ്യാരി ആടുകളെ ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കണ്ടുവരുന്നത്. സൗന്ദര്യവും ഗാംഭീര്യവുമുള്ള ജനുസ്സിൽ പെട്ടവയാണ് ഇവ.
ജംനാപ്യാരിയുടെ പ്രത്യേകതകൾ ഇവയാണ്. തൂവെള്ള, മഞ്ഞ കലര്‍ന്ന വെള്ള, തവിട്ട് നിറത്തിലുള്ള പുള്ളികള്‍ എന്നീ നിറങ്ങളിലാണ് പ്രധാനമായും ഇവയെ കണ്ടുവരുന്നത്. ഇവയുടെ മൂക്കിന്റെ അസ്ഥികള്‍ വളവോടുകൂടിയതാണ്. ഈ മൂക്കിനെ റോമന്‍നോസ് എന്നുപറയുന്നു. നീണ്ട വീതിയുള്ള ചെവികള്‍ കഴുത്തിന് താഴെവരെ ചാഞ്ഞുകിടക്കുന്നു (നീണ്ട് പെന്‍ഡുലം പോലെ). കൈകാലുകള്‍ പൊതുവെ നീളം കൂടിയവയാണ്. പിന്‍കാലില്‍ ധാരാളം രോമങ്ങളും കാണാം. ഈ പ്രത്യേകതകളാണ് ഇവരെ മറ്റ് ആടുകളിൽ നിന്നും വ്യത്യസ്ഥരാക്കുന്നത്.
മുന്നൂറ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കറവക്കാലം ഇതിന്റെ പ്രത്യേകതയാണ്. പരമാവധി അഞ്ച് ലിറ്റര്‍ പാൽ വരെ കിട്ടും. 14 മാസം ഇടവിട്ടാണ് സാധാരണ ഇവ പ്രസവിക്കാറ്. പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടിയേ ഉണ്ടാവാറുള്ളൂ എന്നതും പ്രത്യേകതയാണ്.
ആറുമാസമുള്ള കിടാവിന് ഏകദേശം 15 കിലോ വരെ ഭാരം കാണും. നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് 90 കിലോഗ്രാമും പെണ്ണാടിന് 60 കിലോഗ്രാമും തൂക്കം കാണും. അതുകൊണ്ടുതന്നെ താരതമ്യേന വലിയ മൃഗമായാണ് ഇവയെ കണക്കാക്കുന്നത്. ഈ പ്രത്യേകതകൾ കൊണ്ടുതന്നെയാണ്
ജംനാപ്യാരി ഇന്ന് കേരളത്തിലെ വിപണി കീഴടക്കുന്നതും.
Share your comments