മലയൻ ഗ്രീൻ ഡ്വാർഫ്.( original) കുള്ളൻ തെങ്ങ്. 3.5 വർഷം കൊണ്ട് കായ്ഫലം .കറിയ്ക്കും ഇളനീരിനും ഉത്തമം.
യഥാർത്ഥ വില 250 രൂപ. സബ്സിഡി വില 170 രൂപ.
സെപ്തംബർ 15ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം .ECOSHOP, KOLLAM .mob / whatsapp- 9447591973
The Malayan Dwarf is a variety of dwarf coconut. The palm is classified based on the nut color: ivory yellow nuts, apricot red nuts, and green nuts. The palm's resistance to the Lethal Yellowing disease is the characteristic that makes it to be one of the important dwarf types in the world
മലയൻ ഗ്രീൻ ഡ്വാർഫ്.( original) കുള്ളൻ തെങ്ങുകളുടെ സവിശേഷത ഉയരക്കുറച്ചു മാത്രമല്ല, വേഗം വളരുമെന്നതുകൂടിയാണ്. ഇത്തരം തൈകൾ ഉൽപാദിപ്പിക്കുന്നത് ഉയരം കുറഞ്ഞവയും കൂടിയവയും തമ്മിൽ സങ്കരണം ( പരാഗണം) നടത്തിയാണ്. ഇവയിലൊന്ന് മാതൃവൃക്ഷമായും മറ്റേതു പിതൃവൃക്ഷമായും മറ്റേതു പിതൃവൃക്ഷമായും കണക്കാക്കി സങ്കരണം നടത്തുക. ഉദാ. ഉയരം കൂടിയത് മാതൃവൃക്ഷമായും കുറഞ്ഞതു പിതൃവൃക്ഷമാകുമ്പോൾ ഇത് ടി x ഡി യായും മറിച്ചുള്ളത് ഡി x ടി യുമാണ്.
വിളവു ശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ, ധാരാളം പൂമ്പൊടി ലഭിക്കുന്ന മലയൻ ഗ്രീൻ ഡ്വാർഫ്.( original) കുള്ളൻ തെങ്ങുകളെ പിതൃവൃക്ഷമായി തിരഞ്ഞെടുക്കുക. മാതൃവൃക്ഷത്തിനു പിതൃവൃക്ഷത്തിന്റെ പ്രത്യേക ഗുണങ്ങൾ വേണം എന്നാൽ ഉരുണ്ട തേങ്ങയുള്ളവയെക്കാൾ നന്ന് നീണ്ട തേങ്ങയുള്ളതായിരിക്കും.
സങ്കരണം: പരിശീലനം ലഭിച്ച, പരിചയമുള്ള തൊഴിലാളികളെക്കൊണ്ട് ഈ പണി ചെയ്യിക്കണം. ഒരു തൊഴിലാളി ഒരു ദിവസം 50 മലയൻ ഗ്രീൻ ഡ്വാർഫ്.( original) കുള്ളൻ തെങ്ങുകളിൽ പരാഗണം നടത്തണമെന്ന നിലയ്ക്കാണ് കരാർ സാധാരണ നൽകുക. മാതൃ വൃക്ഷങ്ങൾ തിരഞ്ഞെടുത്ത് കൂമ്പു വിടരാൻ തുടങ്ങുന്ന തിയ്യതി മുൻകൂട്ടി രേഖപ്പെടുത്തും.ചൊട്ട പൊട്ടി ഏഴാം പക്കം ആൺപൂക്കൾ അടർത്തിക്കളയണം.
സ്വയംപരാഗണം നടക്കാതിരിക്കാനാണ് ഈ കരുതൽ.പൂങ്കുല മുഴുവൻ മൂടിക്കെട്ടാൻ വെള്ളക്കോറത്തുണി ഉപയോഗിച്ചു കെട്ടുനാടയോടെയുള്ള സഞ്ചി തയ്യാറാക്കണം. രണ്ടാഴ്ച തികയുമ്പോൾ സഞ്ചി കൊണ്ടു മൂടണം കൊതുമ്പ് മുറിച്ചുമാറ്റി ആൺ പൂക്കൾ ഉണ്ടെങ്കിൽ അവയെയും നീക്കി സഞ്ചിയിടണം.കാറ്റ്, പ്രാണികൾ വഴി പരാഗണം നടക്കാതിരിക്കാൻ നാട മുറുക്കി സഞ്ചി കെട്ടണം.
സഞ്ചി ഇട്ട് ഏഴാം ദിവസം മുതൽ പെൺപൂക്കളായ മച്ചിങ്ങകൾ പരാഗണം നടത്താൻ പാകമാകും.ഓരോ കുലയിലെയും എല്ലാ മച്ചിങ്ങകളിലും തുടർച്ചയായി മൂന്നു നാലു ദിവസം പരാഗണം നടത്തണം.തിരഞ്ഞെടുത്ത നല്ല തെങ്ങുകളിൽ നിന്നു ശേഖരിച്ച പൂമ്പൊട്ടി പോളിത്തീൻ കൂടുകളിലാക്കി അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പരാഗണം നടത്താം. ഇതിനു ശേഷം നാലു ദിവസം കഴിയുമ്പോൾ പൂങ്കുല ലേബൽ ചെയ്ത് സഞ്ചി മാറ്റാം.
പതിനൊന്നു മാസം കഴിയുമ്പോൾ തേങ്ങ മൂപ്പാകും. ഇവ താഴേക്കു വെട്ടിയിടരുത്. കെട്ടിയിറക്കണം .തിരഞ്ഞെടുത്ത വിത്തു തേങ്ങകൾ അട്ടിഅടക്കി സൂക്ഷിക്കാം. അട്ടികൾക്കിടയിൽ മണൽ വിരിക്കുന്ന കാര്യം മറക്കരുത്. മണൽ ഉണങ്ങിയ തെങ്കിൽ നേരിയ അളവിൽ നനയ്ക്കണം. ഉള്ളിലെ വെള്ളം വറ്റിപ്പോകാനിടയാകരുത്. വിത്തു തേങ്ങ സാധാരണ പോലെ പാകണം. കിളിർക്കാൻ വൈകുന്നതും കിളിർപ്പിന്റെ കരുത്തു കുറവെന്നും കണ്ടാൽ അവ ഉപേക്ഷിക്കുക.
Share your comments