പശു, കോഴി, ആട് എന്നിവയെ നമ്മൾ സാമ്പത്തിക ലാഭത്തിനു വേണ്ടി വളർത്തുമ്പോൾ നായ, പൂച്ച പക്ഷികൾ എന്നീ അരുമകളെ നമ്മൾ വളർത്തുന്നത് മനസികോല്ലാസത്തിനു വേണ്ടിയാണ്. മറ്റു അരുമ മൃഗങ്ങളെ അപേക്ഷിച് പക്ഷികൾക്ക് നല്ല ശ്രദ്ധവേണം. അശ്രദ്ധ മൂലം പക്ഷികളുടെ മരണം സംഭവിക്കാം വലിയ വിലകൊടുത്തു വാങ്ങുന്ന പക്ഷികളെ കൂട്ടിലടച്ചു വളർത്തുമ്പോൾ വളരെയേറെ ശ്രദ്ധവേണം. കുറച്ചു കാര്യങ്ങൾ ശ്രദ്ദിസിച്ചാൽ വളർത്തു പക്ഷികൾക്ക് നല്ല കരുതൽ നല്കാൻ കഴിയും.
വളർത്തു പക്ഷികളെ ഒരിക്കലും കൂട്ടിൽ തനിച്ചിടരുത്. കൂട്ടമായി വളര്ന്നു വരുന്ന അവയ്ക്കു ഒറ്റപ്പെടൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും, ഒന്നോ രണ്ടോ പക്ഷികളെ ഒരുമിച്ചു ഒരു കൂട്ടിൽ ഇടാം.
കൂടുകൾ വയ്ക്കുന്നത് വീട്ടിനുള്ളിൽ ആണെങ്കിൽ അതിനായി പ്രത്യേക സ്ഥലം കണ്ടെത്തണം പുറത്തോ വരാന്തയിലോ ആണെങ്കിൽ പൂച്ച പോലുള്ള മറ്റു ജീവികളോ ഉപദ്രവിക്കാതെ നോക്കണം.
കടുത്ത വെയിലും തണുപ്പും അതിജീവിക്കാനുള്ള കഴിവ് ഈ പക്ഷികൾക്ക് അധികം കാണില്ല അതിനാൽ തന്നെ സൂര്യ പ്രകാശം നേരിട്ട് അടിക്കാത്ത സ്ഥലങ്ങളിൽ വേണം കൂടുവയ്ക്കാൻ.
പക്ഷികൾക്ക് ഭക്ഷണം നൽകിയ പാത്രങ്ങൾ വളരെ വൃത്തിയായി സൂക്ഷിക്കണം ഭക്ഷണ സാധനങ്ങൾ ഇരുന്നു അഴുകി ദുർഗന്ധം ഉണ്ടായാൽ അത് പല വിധത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകും.
ഭക്ഷണം നൽകുന്ന പാത്രം മറിച്ചിടുന്ന ശീലം ചില പക്ഷികൾക്ക് ഉണ്ട് അതിനാൽ കട്ടി കൂടിയ മൺ പാത്രങ്ങളോ കൂട്ടിൽ ഉറപ്പായിക്കാവുന്ന പാത്രങ്ങളിലോ ആഹാരം നൽകാം
പക്ഷികൾ തൂങ്ങിയിരിക്കുകയോ ഭക്ഷണം കഴിക്കാതെ ഇരിക്കുകയോ കണ്ടാൽ എത്രയും പെട്ടന്ന് ഒരു വെറ്റിനറി ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ നൽകണം
Share your comments