<
  1. Livestock & Aqua

മലനാട് പശുക്കൾ

തൃശ്ശൂരിന്റെ മലയോരമേഖലയിൽ മാത്രം കാണപ്പെടുന്ന നാടൻ പശുക്കളാണ് മലനാട് പശുക്കൾ .കൊടകര വരന്തരപ്പിള്ളി ചാലക്കുടി അതിരപ്പിള്ളി ഭാഗങ്ങളിലാണ് ഇവ ധാരാളം ഉണ്ടായിരുന്നത് .തോട്ടം തൊഴിലാളികളായിരുന്നു ഇവയുടെ സംരക്ഷകർ .വന്യമൃഗങ്ങളുടെ ശല്യം മൂലം തോട്ടം മേഘലയിൽ നിന്ന് തൊഴിലാളികൾ ഒന്നടങ്കം ജനവാസ മേഘലകളിലേക്ക് കുടിയേറി പാർത്തു.

KJ Staff
malanad cow

തൃശ്ശൂരിന്റെ മലയോരമേഖലയിൽ മാത്രം കാണപ്പെടുന്ന നാടൻ പശുക്കളാണ് മലനാട് പശുക്കൾ .കൊടകര വരന്തരപ്പിള്ളി ചാലക്കുടി അതിരപ്പിള്ളി ഭാഗങ്ങളിലാണ് ഇവ ധാരാളം ഉണ്ടായിരുന്നത് .തോട്ടം തൊഴിലാളികളായിരുന്നു ഇവയുടെ സംരക്ഷകർ .വന്യമൃഗങ്ങളുടെ ശല്യം മൂലം തോട്ടം മേഘലയിൽ നിന്ന് തൊഴിലാളികൾ ഒന്നടങ്കം ജനവാസ മേഘലകളിലേക്ക് കുടിയേറി പാർത്തു .ഇത് തോട്ടം മേഖലയിലെ പശുക്കളുടെ സ്വാതന്ത്ര വിഹാരത്തിന് കുറവ് വന്നു .കൂടാതെ വന്യമൃഗങ്ങളായ പുലി കടുവ ചെന്നായ എന്നിവ പശുക്കളെ കൊന്ന് തിന്നുന്നത് പതിവായി .ഇന്ന് ഈ ഇനം പശുക്കൾ കാലടിയുടെ വിവിധ എസ്റേററ്റുകളിൽ മാത്രമേ ഉള്ളൂ തൃശൂരിന്റേയും എറണാകുളത്തിന്റേയും അതിർത്തി പ്രദേശമായ അയ്യംമ്പുഴ ,അതിരപ്പിള്ളി, കല്ലാല വെറ്റിലപ്പാറ ഭാഗങ്ങളിൽ ഈ വിഭാഗത്തിൽ പെടുന്ന 3000 പശുക്കളോളം ഉണ്ട് .ഈ ഭാഗത്ത് എണ്ണ പനയും ,കശുമാവും റബ്ബറും തോട്ടങ്ങളാണ് .ഈ പശുക്കളെ കോടാലിയിൽ നിന്ന് 60 വർഷം മുൻപ് രണ്ട് തോട്ടം തൊഴിലാളികളാണ് ഈ മേഘലയിലേക്ക് കൊണ്ട് വന്നത് .

ആ പരമ്പരയിൽ നിന്ന് നിന്ന് ഉണ്ടായതാണ് ഇന്നുള്ളവ .തോട്ടം തൊഴിലാളികൾ ഇവയെ സംരക്ഷിച്ച് പോരുന്നു തൊഴിലാളികൾക്ക് കുറഞ്ഞ വേതനമേ കൂലിയായി കിട്ടുന്നുള്ളൂ അതുകൊണ്ട് അവർക്ക് പശുക്കളെ സംരക്ഷിക്കുന്നത് നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണ് .ഏ ദേശം 3 4 ലിറ്റർ പാൽ വരെ ഒരു പശുവിൽ നിന്ന് ലഭിക്കും .ഇത് ഒരു കുടുംബത്തിന് ജീവിക്കാൻ വേണ്ട വരുമാനം നേടി കൊടുത്തും. 90% ജനങ്ങളും പശുക്കളിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ജീവിച്ച് പോകുന്നവരാണ് .നാടൻ പശുക്കളായതിനാൽ ഇവക്ക് തൊഴുത്തും മറ്റ് സംവിധാനങ്ങളോന്നും തന്നെ വേണ്ട .പ്ലാന്റേഷനിലെ പുല്ലും പുഴയിലെ വെള്ളവുമാണ് ഇവയുടെ ആഹാരം .തോട്ടത്തിൽ മേഞ്ഞ് നടക്കുന്ന ഇവ കൂട്ടത്തോടെ മരച്ചുവടുകളിൽ വിശ്രമിക്കുന്നു .പാൽ കറക്കുവാൻ ഇവയെ ആട്ടി തെളിച്ച് കൊണ്ടുവരും പിന്നീട് തോട്ടത്തിലേക്ക് അയക്കുകയും ചെയ്യും ഇവക്ക് ഒന്നര മീറ്റർ ഉയരും 6 അടി നീളവുമാണ് ഉള്ളത് പൊതുവേ സൗമ്യ സ്വാഭാവക്കാരാണ് ഇവർ. അതാണ് ഇവരുടെ ആകർഷണീയത.ഇവ പ്രകൃതിയുടെ വലിയ ഒരു അനുഗ്രഹമാണ്.

English Summary: Malanad cow

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds