<
  1. Livestock & Aqua

നായ ജനുസ്സുകളിൽ മലയാളിക്ക് പ്രിയം പഗ്ഗിനോട്

കുട്ടിത്തമുള്ള മുഖത്തോട് സാമ്യം തോന്നിയ നായ ഇനം ആയതുകൊണ്ടാവാം പഗ്ഗ് മലയാളികളുടെ മനസ്സിലേക്ക് വേഗം കയറിക്കൂടിയത്

Priyanka Menon
തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ പഗ്ഗിനെ കൂടുതൽ മനോഹരമാക്കുന്നു
തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ പഗ്ഗിനെ കൂടുതൽ മനോഹരമാക്കുന്നു

നാനൂറോളം നായ ജനുസ്സുകൾ ആണ് ലോകത്താകമാനം ഉള്ളത്. ഇതിൽ 150ലധികം ഇനങ്ങൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. ഇന്ത്യയിൽ ലഭ്യമാക്കുന്നതിൽ ഏറ്റവും കൂടുതൽ പേർ വളർത്തുവാൻ തെരഞ്ഞെടുക്കുന്ന ഇനങ്ങളാണ് റോട്ട് വീലർ, ലാബ്രാഡോർ, ഡാഷ്ഹണ്ട്, പഗ്ഗ് തുടങ്ങിയവ. നായ ഇനങ്ങളുടെ നീണ്ട നിരയിൽ മലയാളികൾക്ക് പ്രിയപ്പെട്ട ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് പഗ്ഗ്. ഒരുകാലത്ത് മൊബൈൽ കമ്പനിയുടെ  പരസ്യചിത്രത്തിൽ നിറഞ്ഞാടിയ കുട്ടിത്തമുള്ള മുഖത്തോട് സാമ്യം തോന്നിയ നായ ഇനം ആയതുകൊണ്ടാവാം പഗ്ഗ് മലയാളികളുടെ മനസ്സിലേക്ക് വേഗം കയറിക്കൂടിയത്.

ബന്ധപ്പെട്ട വാർത്തകൾ: ഒരു മിടുക്കൻ നായ ജനുസ്സ്- DDR അഥവാ വിദഗ്ധ ട്രെയിനിങ്ങ് ലഭിച്ച പോലീസ് നായ

പഗ്ഗിന്റെ പ്രത്യേകതകൾ

ചുളിവുകൾ ഉള്ള കരിപിടിച്ചതുപോലുള്ള ഉരുണ്ട മുഖം തന്നെയാണ് പഗ്ഗിന്റെ പ്രധാന ആകർഷണീയത. തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ പഗ്ഗിനെ കൂടുതൽ മനോഹരമാക്കുന്നു. ചുരുണ്ട കട്ടിവാലും ആകർഷണീയമാണ്. കുസൃതികൾ ഒപ്പിക്കുന്ന പ്രകൃതം ആയതുകൊണ്ട് ഇതിൻറെ ആരാധകരിൽ ഏറെപ്പേരും കുട്ടികളാണ്. മധുരമായ പെരുമാറ്റംകൊണ്ട് എല്ലാവരെയും കയ്യിലെടുക്കുന്ന ഈ ഇനത്തിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.

The main attraction of the pug is its wrinkled, blank round face. Bright eyes make the pug even more beautiful.

കുട്ടികളെ പൊതുവെ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാണ് പഗ്ഗ് ഇനത്തിൽപ്പെട്ട നായകൾ. ചെറുപ്രായത്തിലെ നല്ലരീതിയിൽ വ്യായാമം ശീലിപ്പിക്കണം. മിതമായ വ്യായാമം ഇവയുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ അധിക വ്യായാമം ദോഷകരമായി ഭവിക്കും. സാധാരണ വീടിനുള്ളിൽ ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ഇനം. അതുകൊണ്ടുതന്നെ വീട് വൃത്തിയായി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക. ചൂടുള്ള കാലാവസ്ഥ താങ്ങാൻ കഴിവ് കുറഞ്ഞ ഇനം ആയതുകൊണ്ട് വേനൽക്കാല പരിചരണം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: നായ പ്രേമികൾക്ക് എന്നും പ്രിയം ബീഗിലിനോട്

ദിവസവും രോമങ്ങൾ ബ്രഷ് ചെയ്തിരിക്കണം. വിപണിയിൽ ലഭ്യമാകുന്ന ഫുഡ്സ് നൽകുന്നതാണ് ഉത്തമം. കണ്ണ്, ത്വക്ക് ശ്വാസകോശം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവയ്ക്ക് കൂടുതലാണ്. രോഗ സാധ്യത കണ്ടാൽ വെറ്റിനറി ഡോക്ടറുടെ സഹായം തേടണം. ഒരു അടിയിൽ താഴെ ഉയരമുള്ള ഇവയ്ക്ക് പരമാവധി ഏഴു കിലോ ഭാരം മാത്രം മതിയാകും. അതിൽ കൂടാതെ നോക്കേണ്ടതും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: അയൽവാസിയുടെ നായ കാരണം ബുദ്ധിമുട്ടുന്നവർക്ക്

English Summary: Malayalee's favorite in dog breeds is pug

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds