 
            മോഡോൺ മത്സ്യത്തിന്റെ ശരീരം നല്ല വീതിയുള്ളതും പരന്നതുമാണ്. വായ്ക്കുള്ളിൽ ഉളി പോലുള്ള തരുണാസ്ഥി നിർമ്മിതമായ ഒരാവരണമുണ്ട്. മിശ രോമങ്ങൾ ഇല്ല. നാസികാഗ്രത്തിൽ പരുപരുപ്പുകൾ കാണാം. മുതുകു ചിറകിന്റെ മുള്ളുകൾ തീർത്തും ബലംകുറഞ്ഞതും വളച്ചാൽ വളയുന്നതുമാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖ 39-40 ചെതുമ്പലുകളിലൂടെ സഞ്ചരിക്കുന്നു. മുകതുകു ചിറകിന്റെ ആദ്യ മൂന്നു മുള്ളുകൾ നല്ല നീളമുള്ളവയാണ്.
മോഡോണിന് സ്ഥായിയായ ഒരു നിറമില്ല. സാധാരണയായി, മുതുകുവശം ഒരു പച്ചകലർന്ന നിറമായിരിക്കും. പാർശ്വങ്ങളാവട്ടെ വെള്ളി നിറമോ, സ്വർണ്ണനിറമോ ആയിരിക്കും. വാൽച്ചിറകിന് കറുപ്പ് രാശിയുണ്ട്. മുതുകുചിറകിന്റെ ശരീരത്തോട് ചേർന്ന ഭാഗങ്ങൾക്ക് കറുപ്പ് രാശിയുണ്ടങ്കിലും പിന്നീടുള്ള ഭാഗത്തിന് മഞ്ഞ നിറമായിരിക്കും.
കൈച്ചിറക്, കാൽച്ചിറക്, ഗുദച്ചിറക് എന്നീ ചിറകുകൾ സുതാര്യവും പഴുത്ത ചെറുനാരങ്ങ നിറത്തോടു കൂടിയതുമാണ്. ഈ ചിറകുകളുടെ അഗ്രഭാഗം ചുവന്ന ഓറഞ്ചിന്റെ നിറമായിരിക്കും. നീളമുള്ള മുതുകു ചിറക് മോഡോൺ എന്ന പ്രദേശിക നാമമുള്ള ഈ മത്സ്യം. ചാലക്കുടി നിവാസികൾക്ക് ഏറെ പ്രിയമുള്ള മത്സ്യങ്ങളിൽ ഒന്നാണ്.
ജൈവസമ്പത്തുകൾ വികസനത്തിന്റെ അസംസ്കൃത വസ്തുക്കളും കൂടിയാണ്. അതി പ്രധാനമായ ആരോഗ്യമേഖല മുതൽ കരകൗശല നിർമ്മാണത്തിൽ വരെ ജൈവവസ്തുക്കളുടെ ഉപയോഗം കാണാം, മത്സ്യങ്ങളുടെ ചൂഷണവും ഉപയോഗവും, ഈയവസരത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അലങ്കാരം, ആതുരസേവനം, വിനോദം, ആഹാരം ഇവയെല്ലാം വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന മത്സ്യങ്ങൾ നിരവധിയാണ്. ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനി ൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments