
ഏതുപ്രായക്കാർക്കും മനസിന് ആനന്ദം നൽകുന്ന ഒന്നാണ് അലങ്കാര മത്സ്യങ്ങൾ. അലങ്കാരമത്സ്യ കൃഷിയിലെ ഇപ്പോഴത്തെ താരം ഫൈറ്റർ അഥവാ ബീറ്റ മത്സ്യങ്ങൾ ആണ്. Ornamental fish are a delight to the mind of any age. ലോകത്തേറ്റവും ഭംഗിയുള്ള മത്സ്യം എന്നാണ് ഫൈറ്റർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. ആകർഷകമായ, പല നിറങ്ങളിൽ ഭംഗിയുള്ള വിരിഞ്ഞ വാലുകളും ചിറകുകളുമാണ് ഇവയ്ക്കു ഉള്ളത്. ആൺ മത്സ്യത്തിനാണ് കൂടുതൽ ആകർഷണീയത ഉള്ളത്. വില്പനയ്ക്കും, അലങ്കാരത്തിനും, വിവിധ ചടങ്ങുകളിൽ പാരിതോഷികമായി നൽകാനും ആയി ഉപയോഗിക്കുന്ന ഇവയ്ക്കു ഇന്ന് വിപണിയിൽ വളരെയധികം ഡിമാൻഡ് ആണ് ഉള്ളത്.

രണ്ടു മത്സ്യങ്ങൾ ഒരുമിച്ചു ഇട്ടാൽ അടികൂടി ചത്തുപോകുക വരെ സംഭവിക്കാം അതിനാൽ ചുവർ ബൗളുകളിലും ചെറിയ ചെറിയ ഗ്ലാസ് ബൗളുകളിലും ബ്രീഡിങ് സമയത് ഒഴികെ തനിയെ ആണ് ഇവയെ വളർത്തുക.
വളരെക്കുറഞ്ഞ പരിചരണവും ,ഏതു പ്രതികൂല സാഹചര്യത്തിലും പെട്ടന്ന് ചത്തുപോകില്ല എന്നതുമാണ് ഫൈറ്റർ മത്സ്യങ്ങളുടെ പ്രത്യേകത. ബീറ്റ മത്സ്യങ്ങളെ ബ്രീഡ് ചെയ്യാൻ വളരെ എളുപ്പമാണ്. എന്നതിനാൽ പലരും ഇത് ഒരു സംരംഭമായും ചെയ്തുവരുന്നുണ്ട്.

കടയിൽ നിന്നും ബീറ്റാ മത്സ്യങ്ങളെ വാങ്ങുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മത്സ്യത്തെ ഒരിക്കലും നിറമോ ഭംഗിയോ നോക്കി വാങ്ങരുത് മറിച് ഏറ്റവും ചലനശേഷി ഉള്ളവയെ നോക്കി വേണം വാങ്ങാൻ , ഇട്ടുവച്ചിരിക്കുന്ന ബൗളിൽ വെള്ളത്തിന്റെ കുമിളകൾ ഉണ്ടെങ്കിൽ ആ മത്സ്യം ആരോഗ്യമുള്ളത് എന്ന് ഉറപ്പിക്കാം, കൂടാതെ പുറമെനിന്നും ഉണ്ടാകുന്ന ചലനങ്ങളോട് പ്രതികരിക്കുന്നുണ്ടോ എന്നും നോക്കണം. ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഈ മത്സ്യത്തിന് വിപണിയിൽ 100 മുതൽ 1500 രൂപ വരെ വിലയുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അലങ്കാര മത്സ്യ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാം
Share your comments