നാടൻ നായ്കുട്ടികളെയും പൂച്ചകുട്ടികളെയും ദത്തെടുക്കുന്നോ
നിങ്ങൾ നാടൻ നായ്കുട്ടികളെയും പൂച്ചകുട്ടികളെയും വളർത്താൻ ഇഷ്ടമുള്ളവരാണോ എങ്കിലിതാ സുരക്ഷിതമായ, ആവശ്യമായ പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകിയ നാടൻ നായ്കുട്ടികളെയും പൂച്ചകുട്ടികളെയും നൽകുന്ന ഒരു സ്ഥലം.
നിങ്ങൾ നാടൻ നായ്കുട്ടികളെയും പൂച്ചകുട്ടികളെയും വളർത്താൻ ഇഷ്ടമുള്ളവരാണോ എങ്കിലിതാ സുരക്ഷിതമായ, ആവശ്യമായ പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകിയ നാടൻ നായ്കുട്ടികളെയും പൂച്ചകുട്ടികളെയും നൽകുന്ന ഒരു സ്ഥലം. തൃശൂരിൽ പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ് ( പി. എ. ഡബ്‌ളിയൂ. എസ് ) ആണ് ഇവയെ ദത്തെടുക്കാൻ അവസരമൊരുക്കുന്നത്. ഈ ദത്തെടുക്കൽ അത്ര സിമ്പിൾ ആണെന്ന് കരുതേണ്ട ദത്തെടുക്കുന്ന കുഞ്ഞുങ്ങളെ ശരിയായി പരിപാലിക്കണം എന്നാണ് കണ്ടീഷൻ. പി.എ.ഡബ്‌ളിയൂ. എസ് വളന്റിയർമാർ ഇടയ്‌ക്കിടെ വീട്ടിലെത്തി അന്വേഷണം നടത്തും. ദത്തെടുക്കാനെത്തുന്നവരുടെ പൂർണ മേൽവിലാസവും ഐഡന്റിറ്റി കാർഡിന്റെ കോപ്പിയും വാങ്ങിയാണ് ഇവർ കുഞ്ഞുങ്ങളെ നൽകുക. 1 മാസം മുതൽ 4 മാസം വരെ പ്രായമുള്ള നായകുഞ്ഞുങ്ങളെയാണ് ഇപ്രകാരം ദത്തെടുക്കാൻ ലഭിക്കുക.
മാർച്ച് 31 രാവിലെ 10 മുതൽ 4 വരെ തൃശൂർ പടിഞ്ഞാറേകോട്ട നേതാജി ഗ്രൗണ്ടിനു സമീപത്തുള്ള ഓഫീസ് മൈതാനിലാണ് പപ്പി അഡോപ്ഷൻ ഡ്രൈവ് സീസൺ 9 നടക്കുക. മൃഗ സ്നേഹിയായ ഡോ പ്രീതി ശ്രീ വത്സൻ 2011 ലാണ് തൃശൂരിൽ പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ് സ്ഥാപിച്ചത്. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്കുട്ടികളെയാണ് തൃശൂരിൽ പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ് പ്രവർത്തകൻ കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകി ആവശ്യക്കാർക്ക് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9567850809.
English Summary: Naadan puppy and kittens for adoption
Share your comments