MFOI 2024 Road Show
  1. News

വരുന്നു നാശം വിതയ്ക്കാൻ വെട്ടുകിളിയും

കൊറോണ വൈറസ് മൂലം നട്ടെല്ലൊടിഞ്ഞിരിക്കുന്ന ഇന്ത്യൻ ജനതക്ക് ദുരിതത്തിന്റെ നാളുകൾ വീണ്ടും സമ്മാനിക്കാനായി വെട്ടുകിളിക്കൂട്ടം എത്തിയിരിക്കുന്നു എന്ന വാർത്ത പരിഭ്രാന്തി ഉളവാക്കുന്നവയാണ്. പത്തോളം ചെറിയ ആക്രമണങ്ങൾ എല്ലാ വർഷവും ഇന്ത്യയിൽ ഉണ്ടാകുമെങ്കിലും കഴിഞ്ഞ 27 വർഷങ്ങൾക്കുള്ളിലെ എറ്റവും വലിയ ആക്രമണമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഇവിടെ മാത്രമല്ല ആഫ്രിക്കയിലും തെക്കേ ഏഷ്യൻ രാജ്യങ്ങളിലും വെട്ടുകിളികളുടെ (Locust) ആക്രമണ ശല്യം അതിരൂക്ഷമായിരിക്കയാണ്.

Arun T

കൊറോണ വൈറസ് മൂലം നട്ടെല്ലൊടിഞ്ഞിരിക്കുന്ന ഇന്ത്യൻ ജനതക്ക് ദുരിതത്തിന്റെ നാളുകൾ വീണ്ടും സമ്മാനിക്കാനായി വെട്ടുകിളിക്കൂട്ടം എത്തിയിരിക്കുന്നു എന്ന വാർത്ത പരിഭ്രാന്തി ഉളവാക്കുന്നവയാണ്. പത്തോളം ചെറിയ ആക്രമണങ്ങൾ എല്ലാ വർഷവും ഇന്ത്യയിൽ ഉണ്ടാകുമെങ്കിലും കഴിഞ്ഞ 27 വർഷങ്ങൾക്കുള്ളിലെ എറ്റവും വലിയ ആക്രമണമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഇവിടെ മാത്രമല്ല ആഫ്രിക്കയിലും തെക്കേ ഏഷ്യൻ രാജ്യങ്ങളിലും വെട്ടുകിളികളുടെ (Locust) ആക്രമണ ശല്യം അതിരൂക്ഷമായിരിക്കയാണ്.

Locust attack has been severe not only in India but also in North Asian countries and Africa

ഏതാണ്ട് 20 ജനുസ്സുകൾ ഈ ഗ്രാസ്‌ഹോപ്പർ കുടുംബത്തിലുണ്ട്. അതിൽ ഡെസേർട് ലോക്കസ്റ്റ് (desert locust) എന്ന അതി ഭീകരനായ അപകടകാരിയാണ് നാശം വിതക്കാൻ എത്തിയിരിക്കുന്നത്.

Of the 20 species of grasshoppers the desert locust is the most dangerous one

ഇവ കോടി കണക്കിന് കൂട്ടം കൂട്ടമായിട്ടാണ് വരുക. ഇവ മരങ്ങൾ പൊതിയും,ആകാശം മറയ്ക്കും. ഒരു ശരാശരി വെട്ടുകിളി കൂട്ടത്തിന് 250 ഫുട്‌ബോൾ മൈതാനങ്ങൾ പൊതിയാണുള്ള അംഗ സംഖ്യ ഉണ്ടാകും. 40 മുതൽ 80 ദശലക്ഷം വരെ വെട്ടുകിളികൾ ഒരു സ്‌ക്വയർ കിലോമീറ്റർ ചുറ്റളവിൽ കൂട്ടത്തിലുണ്ടാവും. തങ്ങളുടെ ശരീര ഭാരത്തിനോളം ഒരു ദിവസം അവ ഭക്ഷിക്കുന്നു. 35000 പേർക്കുള്ള ഭക്ഷണം ഒരു ദിവസം ഈ ഒരു കൂട്ടം ഇവ ഭക്ഷിക്കുന്നു. ഒരു കൂട്ടത്തിന്റെ വലിപ്പം നൂറുകണക്കിന് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതി ഉണ്ടായിരിക്കും. കെനിയയിൽ കാണപ്പെട്ട ഒരു കൂട്ടത്തിന് 2400 കിലോമീറ്റർ വലിപ്പമുണ്ടായിരുന്നു. പകൽ മാത്രമാണ് ഭക്ഷണം.

Lock come in Big groups and these groups has an circular area of about 250 football stadiums

ഓരോ വെട്ടുകിളികളും അറുപത് തൊട്ട് നൂറ് മുട്ട വരെ ഇടും. ഒരു ദിവസം 150 കിലോമീറ്റർ വരെ സഞ്ചരിക്കും. സഞ്ചരിക്കുന്ന വഴിയേ എന്തൊക്കെ പച്ചപ്പ് ഉണ്ടോ അത് പുൽ നാമ്പ് മുതൽ വൻമരം വരെ ആയിക്കോട്ടെ അതെല്ലാം തിന്നു തീർക്കും.

From tree to little grass locust destroy's all that is there on its way

മുൻ വർഷങ്ങളെ അപേക്ഷിച്ച് വെട്ടുകിളികളുടെ ശല്യം 500 ഇരട്ടി വർധിച്ചിരിക്കുന്നു. കാലാവസ്‌ഥ വ്യതിയാനം ഇവർക്ക് ഒരു അനുഗ്രഹമാണ്, അത് പ്രജനനം കൂട്ടി പെറ്റ് പെരുകാൻ സഹായിച്ചു.

സൗദി അറേബ്യയാണ് ഇന്ത്യയിലെത്തുന്ന വെട്ടുകിളികളുടെ ജന്മദേശം.

Saudi Arabia is the birthplace of locust

എല്ലാ വർഷവും മൺസൂൺ വാതകങ്ങൾ വഴി ചെറിയ തോതിൽ ഇന്ത്യയിൽ എത്തുന്നുണ്ട്. എന്നാൽ ഇവ ഇത്തവണ ഇങ്ങനെ പെറ്റുപെരുകുന്നതിന് ഒരു കാരണമുണ്ട്. സാധാരണയായി അവയുടെ ആവാസ സ്ഥലമായ മരുഭൂമിയിൽ കിട്ടുന്ന മഴയുടെ അളവ് ക്രമാതീതമായി കഴിഞ്ഞ രണ്ടു വർഷങ്ങളിലും വർധിച്ചു. 2018 ൽ രണ്ട് ചുഴലിക്കാറ്റുകൾ ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നായ ഈ അറേബ്യൻ മരുഭൂമിയിൽ ക്രമാതീതമായി മഴ പെയ്യിച്ച് തടാകങ്ങൾ രൂപപ്പെടുത്തി. കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ ഇത് സംഭവിച്ചിട്ടില്ല. അറേബ്യൻ കടലിൽ വന്ന കാലാവസ്ഥ വ്യതിയാനമാണ് ഇതിന്റെ കാരണം. സാധാരണയായി അഞ്ചു കൊല്ലത്തിൽ ഒരിക്കൽ സംഭവിക്കുന്ന ഈ പ്രതിഭാസം ഒരു വർഷത്തിനുള്ളിൽ മൂന്നു പ്രാവശ്യം ഇത്തവണ സംഭവിച്ചു.

ഈ മഴ മരുഭൂമിയിൽ കൊണ്ടുവന്ന ഈർപ്പം വെട്ടുകിളികൾക്ക് ആവശ്യത്തിൽ കൂടുതൽ ഭക്ഷണവും പ്രത്യുൽപ്പാദനത്തിന് അനുകൂല ഘടകങ്ങളും പ്രധാനം ചെയ്തു. അവയുടെ സംഖ്യ ക്രമാതീതമായി വർധിച്ചപ്പോൾ അവക്ക് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കേണ്ടി വന്നു.

രണ്ടാമതായി ഈ ചുഴലിക്കാറ്റുകൾ കാറ്റിന്റെ ഗതിയെത്തന്നെ താൽക്കാലികമായി മാറ്റിമറിച്ചു. മരുഭൂമിയിൽ കഴിയാനാകാതെ ഇവയുടെ പറ്റങ്ങൾ യമൻ വഴി ആഫ്രിക്കയിലെത്തി അവിടെ മുഴുവൻ തിന്നു വിളിപ്പിച്ചു. വടക്കോട്ടു നീങ്ങിയ മറ്റൊരു പറ്റം ചെങ്കടൽ കടന്ന് ഇറാനിലേക്കും പാകിസ്ഥാനിലേക്കും കടന്നു. പാകിസ്താനിലെ 40 ശതമാനം പച്ചപ്പും ഭക്ഷ്യ വസ്തുക്കളും തിന്നു നശിപ്പിച്ച് അവിടെ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കേണ്ടുന്ന അവസ്ഥ സംജാതമാക്കി.

അപ്പഴാണ് ഇന്ത്യയിലെ അനുകൂല കാലാവസ്ഥയും ജീവിക്കാനുള്ള അനുകൂല സാഹചര്യവും മുതലാക്കി ഇവ ഇന്ത്യയിൽ എത്തുന്നത്. പതിവിൽ വളരെ നേരത്തെ എത്തിയ മഴ നൽകിയ ഈർപ്പവും പച്ചപ്പും ഇവയെ ആകർഷിച്ചു. പതിവിൽ കൂടുതൽ കാലം പെയ്ത മഴ രണ്ടു മൂന്നു പ്രാവശ്യം ഇവക്ക് പ്രജനനം ചെയ്യാൻ അവസരം ലഭ്യമാക്കി. the favourable climate mainly the rainy season attracted the locust to India

സാധാരണയായി രാജസ്ഥാനിൽ മാത്രമാണ് 1993 മുതൽ എല്ലാ വർഷവും ഇവയുടെ ആക്രമണം സാധാരണ ഉണ്ടായിക്കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ അനുകൂലമായ കാലാവസ്ഥ മൂലം രാജസ്ഥാനിൽനിന്നും ഗുജറാത്തിലേക്കും, മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും ഇവ വ്യാപിച്ചുകൊണ്ടിരിക്കയാണ്.
Locust normally attack Rajasthan, but the favourable climate enabled them to go to Gujarat Madhya Pradesh and Uttar Pradesh

ഇന്ത്യയെ അല്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത രീതിയിലുള്ള ഭക്ഷ്യക്ഷാമവും പട്ടിണിയും ആയിരിക്കും. ഇനി കേരളത്തിൽ വയനാട്ടിൽ കാണപ്പെട്ട Coffee locust വെട്ടുക്കിളിയാണെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നുവെങ്കിലും

Species Survival Commission (Grasshopper Specialist Group) of the International Union for Conservation of Nature (IUCM)ഏജൻസി ഇവ വളരെ കുറഞ്ഞ ഉപദ്രവം ചെയ്യന്ന കീടമാണെന്ന് അറിയിച്ചിട്ടുണ്ട്. വാഴയിലും, കാപ്പിയിലും കണ്ട ഇവ തേക്കുമരത്തിലാണ് ഇപ്പോൾ. നിസ്സാരമായ നഷ്ടങ്ങൾ മാത്രമേ ഇവ ഉണ്ടാക്കൂ എന്നും ഒരു പ്രതിരോധ നടപടിയും ഇതിന് എടുക്കേണ്ടയെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ശല്യം മുമ്പ് എങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചു വരുന്നുണ്ട്.1930ൽ ആണ് ഇതിന് മുൻപേ ഇവയുടെ രൂക്ഷ ആക്രമണം കേരളത്തിലെ കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഈ കൊല്ലം കോറോണക്ക് ഒപ്പം വെട്ടുകിളികളും പിന്നെ മാറ്റ് കൊഴുപ്പിക്കാൻ പ്രകൃതി ദുരന്തങ്ങൾ കൂടി വരുന്നതോടെ മനുഷ്യരുടെ കാര്യം പരുങ്ങലിൽ ആകും.

നമ്മുടെ വലിയ പച്ചപ്പുൽച്ചാടിയുടെ വംശത്തിൽപ്പെട്ട (grasshopper) ഒരംഗത്തെ ആണ് വെട്ടുകിളി (Locust) എന്ന് വിളിക്കപ്പെടുന്നത്. കൂട്ടം കൂടി താമസിക്കുമ്പോൾ ഇവയ്ക്ക് സ്വയം മാറ്റം സംഭവിക്കുന്നു. പച്ചപ്പുൽചാടിയെ അപേക്ഷിച്ചു ഇവയ്ക്ക് നീളം കുറവും ചിറകുകൾക്ക് നീളം കൂടുതലും ആയിരിക്കും. കൂട്ടം കൂടി ജീവിക്കുന്ന ഇവ അനുകൂല പരിസ്ഥിതിയിൽ (ഉയർന്ന താപം, ഈർപ്പം) വളരെ പെട്ടെന്ന് വംശവർധന നടത്തുന്നു. ഇവ ലാർവ (Nymph) ദശയിൽ കൂട്ടം ചേർന്ന്, പൂർണ വളർച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കാറുണ്ട്. 15 സെ.മീ. വരെ വലിപ്പം ഉള്ള ആക്രമണകാരികളായ ചില ഇനം വെട്ടുകിളികൾ, ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു നാശങ്ങൾ ഉണ്ടാക്കി തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില ആളുകൾ ഇവയെ ഭക്ഷിക്കാറുണ്ട്. സ്വാദിഷ്ഠ ഭക്ഷണമായി ഇവയെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലുള്ള ജറാദ് സൂഖിൽ ( മാർക്കറ്റ് ) ജറാദ് എന്ന് അറബി നാമമുള്ള വെട്ടുകിളികളെ ചാക്കുകണക്കിന് വാങ്ങാൻ പറ്റും. പ്രാചീന കാലം മുതൽക്കു തന്നെ അറബികൾ ഇതിനെ ഭക്ഷിക്കുമായിരുന്നു. Locust was part of the Saudi Arabian food from early days.

ഏറെ ഔഷധ ഗുണമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഈ പുൽച്ചാടിയെ അറബികളുടെ ഇഷ്ട വിഭവമാണ്. ചാക്കിൽ നിറച്ചു ലേലം ചെയ്താണ് ഇവയെ വിൽക്കുന്നത്. പാചകം ചെയ്ത ഇവയ്ക്ക് ഒരു മീലിന് 250 ഡോളർ വരെ വിലയുണ്ട്

രക്ത വർധന പ്രതിരോധശേഷികൂട്ടൽ പ്രമേഹത്തിന് ആശ്വാസം കുട്ടികളിലെ വിളർച്ച മാറൽ തുടങ്ങി പലവിധ ഉപകാരമാണ് ഇവകൾ നൽകുന്നത് എന്ന് കരുതപ്പെടുന്നു

തീക്കനലിൽ ചുട്ടും പുഴുങ്ങിയും എണ്ണയിൽ മൊരിച്ചെടുത്തും മറ്റും ഇവയെ കഴിക്കുന്നു

ഇവയെ നേരിടുക എന്നത് ഏതാണ്ട് നടപ്പില്ലാത്ത കാര്യമാണ് എന്നു തന്നെ പറയാം. ചില കീടനാശിനികൾ വളരെ കൂടിയ അളവിൽ പ്രയോഗിച്ചും, ഇവയുടെ പരസ്പ്പരം കൊന്നു തിന്നുന്ന സ്വഭാവം ചൂഷണപ്പെടുത്തിയും കുറച്ചൊക്കെ നമുക്ക് ഇവയെ നിയന്ത്രിക്കാം ഇതിന് ഇവയെ ചെറിയ കൂട്ടങ്ങളാക്കണം എന്നു മാത്രം. ഇത് പ്രയാസമേറിയ പണിയാണ്.

വെട്ടുകിളി ശല്യത്തെ പ്രതിരോധിക്കാനും, അതിനെതിരെ നടപടികൾ സ്വീകരിക്കാനും ഫരീദാബാദ് ആസ്ഥാനമാക്കി ഇന്ത്യക്ക് ഒരു Locust warning center ഉം അതിനുകീഴിൽ 12 ഫീൽഡ് ഓഫീസുകളുമുണ്ട്. ഇവയുടെ വരവിനെ നിരീക്ഷിച്ച് പ്രതിരോധനടപടികൾ സ്വീകരിക്കാനായി 50 പേർ ജോലി ചെയ്യുന്നുണ്ട്. ഇവർ മലാത്തിയോൺ 96 ഉൾപ്പെടെയുള്ള കീടനാശിനികൾ തളിച്ച് അവ മൂലമുള്ള വിള നഷ്ടം കുറയ്ക്കാനായി ഡ്രോൺ വഴിയും, ട്രാക്ടറിൽ ഘടിപ്പിച്ച വഴിയും ശ്രമിക്കുന്നുണ്ട്. പക്ഷെ അതിനുവേണ്ടുന്ന വിഭവങ്ങളുടെ ലഭ്യതക്കുറവ് ഇവരെ അലട്ടുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.

ഫുഡ്‌ ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന് ഇവയുടെ പ്രധിരോധത്തിനായി എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് മാർഗ്ഗ രേഖയുണ്ട്. മഴ ലഭിക്കുന്ന മരുപ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യമോ മുട്ടയോ കണ്ടാൽ അവയുടെ പ്രജനനം തടയാൻ അംഗീകാരമുള്ള കീടനാശിനികൾ തളിക്കാൻ ഇത് വ്യവസ്ഥ ചെയ്യുന്നു. Main preventive measures like using drone based pesticides and other means are used to control locust

കർഷകർ ഇവയെ കണ്ടതായി റിപ്പോർട്ട്‌ ചെയ്താൽ മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

അതുപോലെ ഇവയ്ക്ക് പെറ്റുപെരുകാൻ അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ പ്രേത്യേക ശ്രദ്ധ നൽകേണ്ടതാണ്.

എന്നാൽ ഈ മാർഗ്ഗരേഖയനുസരിച്ച് ഈ ഏജൻസി പ്രവർത്തിക്കാത്തതാണ് ഇപ്പോഴത്തെ ഈ അടിയന്തരാവസ്ഥ സംജാതമാക്കിയതെന്ന് പറയപ്പെടുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകനെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation- A to Z ) പാര്‍ട്ട് -8 - കീടങ്ങളും രോഗങ്ങളും

English Summary: Locust are coming to make destruction

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds