കൃഷിയിടവും പുരയിടവും കുറവുള്ളവർക്ക് കൃഷിചെയ്യാൻ പുതിയ സാങ്കേതികവിദ്യയുമായി കേരള വെറ്ററിനറി സർവകലാശാല. എളുപ്പത്തിൽ കൃഷിചെയ്യാനുള്ള ഐ ഫാം യൂണിറ്റ് സർവകലാശാലയുടെ വയനാട് പൂക്കോട് കാമ്പസിൽ പരീക്ഷിച്ചുവിജയിച്ചിട്ടുണ്ട്.
വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിലും പന്നി, എലി, കുരങ്ങുശല്യം ഉള്ളവർക്കും മയിൽ ഉൾപ്പെടെയുള്ള പക്ഷികളുടെ ശല്യം ഉള്ളവർക്കും ഐ ഫാം യൂണിറ്റ് ഉപയോഗിക്കാം. വീട്ടുമുറ്റത്തോ ടെറസിലോ കൃഷിയിടത്തിലോ യൂണിറ്റ് സ്ഥാപിക്കാവുന്നതാണ്.
ഏറ്റവും എളുപ്പത്തിൽ എല്ലാതരം കൃഷിയും ചെയ്യാം. സർവകലാശാലയുടെ ഗോത്രമിഷൻ പദ്ധതിയുടെ ഭാഗമായി വന്യജീവി പഠനകേന്ദ്രമാണ് യൂണിറ്റ് വികസിപ്പിച്ചത്. എത്ര വലുപ്പത്തിലും നിർമിക്കാമെന്നതിനാൽ സ്ഥലം കൂടുതലുള്ളവർക്ക് വൻതോതിൽ കൃഷിചെയ്യുന്നതിനും ഐ ഫാം യൂണിറ്റ് ഉപയോഗിക്കാം.
താത്‌പര്യമുള്ളവർക്ക് പൂക്കോട് വന്യജീവി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ യൂണിറ്റുകൾ നിർമിച്ച് സ്ഥാപിച്ചുനൽകും.
സ്വന്തം ആവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിൽ പച്ചക്കറി കൃഷിചെയ്യുന്നവർക്കും ഉപയോഗിക്കാം.
Share your comments