മനോഹരമായ ഓര്‍ക്കിഡ് പുഷ്പങ്ങളുടെ കലവറയാണ് കൊല്ലം ജില്ലയിലെ കൂട്ടിക്കടയിലെ മദീന മൻസിലിലെ ഷീജ-ഷാഫി ദമ്പതിമാരുടെ വീട്. രണ്ട് വര്‍ഷം മുമ്പ് നേരമ്പോക്കിനായി തുടങ്ങിയതാണ് നട്ടുവളര്‍ത്തിയ ഓര്‍ക്കിഡുകളില്‍ മനോഹരങ്ങളായ പുഷ്പങ്ങള്‍ ആയതോടെ ഇത് വിപുലീകരിക്കണമെന്ന് മോഹമുദിച്ചു. വിവിധ ഇനം ഓര്‍ക്കിഡുകള്‍ സംഘടിപ്പിക്കുന്നതിലായി പിന്നീട് ശ്രദ്ധ.
വിവിധ ഇനങ്ങളിലായി ആയിരത്തിലധികം ഓര്‍ക്കിഡ് ചെടികള്‍ ഇപ്പോള്‍ ഇവരുടെ വീട്ടിലുണ്ട്. ഡെന്‍ഡ്രോബിയം ഇനത്തില്‍പ്പെട്ട സോണിയ 17, ഇസുമി വസാക്കി, എക്കാപൂള്‍ പാന്‍ഡ, സിങ്കപ്പൂര്‍ റെഡ്, റെഡ്ബുള്‍ , എര്‍സാക്യൂള്‍, സാന്‍ കോബ്ലൂ, ബുരാന ഗോള്‍ഡ്, സ്‌പൈഡര്‍ വൈറ്റ് എന്നിവയാണ് മുഖ്യമായും കൃഷിചെയ്യുന്നത്.
കൂടാതെ ഗ്രൗണ്ട് ഓര്‍ക്കിഡ് വിഭാഗത്തിലും,വിവിധ ഇനങ്ങളിലായി ആയിരത്തിലധികം ഓര്‍ക്കിഡ് ചെടികള്‍ ഇപ്പോള്‍ ഇവരുടെ വീട്ടിലുണ്ട്. ഡെന്‍ഡ്രോബിയം ഇനത്തില്‍പ്പെട്ട സോണിയ 17, ഇസുമി വസാക്കി, എക്കാപൂള്‍ പാന്‍ഡ, സിങ്കപ്പൂര്‍ റെഡ്, റെഡ്ബുള്‍ , എര്‍സാക്യൂള്‍, സാന്‍ കോബ്ലൂ, ബുരാന ഗോള്‍ഡ്, സ്‌പൈഡര്‍ വൈറ്റ് എന്നിവയാണ് മുഖ്യമായും കൃഷിചെയ്യുന്നത്.
കൂടാതെ ഗ്രൗണ്ട് ഓര്‍ക്കിഡ് വിഭാഗത്തിലും, ഓണ്‍ സീഡിയം, ബാസ്‌ക്കറ്റ് വാന്‍ഡൂള്‍, മൊക്കാറ, കാറ്റ്‌ലിയ ആന്‍ഡ് ഹൈബ്രൈഡ്‌സ്, ഫലനോപ്‌സിസ് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിവിധ ഇനങ്ങളിലുള്ള ഓര്‍ക്കിഡ് ചെടികളും ഇവരുടെ ശേഖരത്തിലുണ്ട്. വാണിജ്യ അടിസ്ഥാനത്തിലുള്ള കട്ട് ഫ്ലവര്‍ വിപണിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
15 മുതല്‍ 20 രൂപ വരെയാണ് ഒരു പുഷ്പത്തിന് ലഭിക്കുന്നത്. ആഴ്ചയില്‍ അഞ്ഞൂറോളം പുഷ്പങ്ങള്‍ കയറ്റിയയക്കാന്‍ കഴിയുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
കേരളത്തിന്റെ കാലാവസ്ഥയ്ക്കനുയോജ്യമായ 7 ഇനങ്ങളാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. വിപണിയില്‍ കട്ട് ഫ്ലവറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് ഈ ഓര്‍ക്കിഡ് ഫാമിലി പറയുന്നു.
വിവാഹാവശ്യങ്ങള്‍ക്കും, പൊതു ചടങ്ങുകള്‍ക്കുമൊക്കെ ഓര്‍ക്കിഡ് പ്ലാന്റുകള്‍ കൊണ്ടുപോകുന്നതായും ഇവര്‍ പറഞ്ഞു. പ്ലാന്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇവര്‍ കൊറിയര്‍ മാര്‍ഗവും അയച്ചുകൊടുക്കുന്നുണ്ട്. ഏറ്റവും ചെറിയ ചെടിക്ക് 100 രൂപ മുതല്‍ 250 വരെയാണ് വില വരുന്നത്. വിപണിയില്‍ ലഭ്യമാകുന്ന ഗ്രീന്‍ കെയര്‍ ആണ് പ്രധാനമായും വളമായിട്ട് ഉപയോഗിക്കുന്നത്. ചാണകപ്പൊടിയും ഉപയോഗിക്കന്നുണ്ട്.
വേനല്‍ക്കാലത്ത് നിത്യവും രണ്ട് നേരവും നനയ്ക്കും. ഓട് കരി, മടല്‍തൊണ്ട് എന്നിവയാണ് നടീല്‍ മിശ്രിതം. ഓര്‍ക്കിഡുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ ഓര്‍ക്കിഡ് ദമ്പതിമാര്‍. ഓര്‍ക്കിഡ് കൃഷിക്ക് പുറമെ അഡീനിയം, യുഫോര്‍ബിയായുടെ വിവിധ സങ്കരയിനങ്ങളും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. വിവിധ നിറങ്ങളിലുള്ള ബോഗന്‍ വില്ലയും ഇവരുടെ പൂന്തോട്ടത്തിലുണ്ട്.
Share your comments