1. Livestock & Aqua

പേർഷ്യൻ പൂച്ചകളുടെ പരിപാലനം- അറിയേണ്ടതെല്ലാം

കണ്ണിന് ഏറെ കൗതുകമുണർത്തുന്ന വളർത്തുമൃഗങ്ങൾ ആണ് പൂച്ചകൾ. പൂച്ചയെ വളർത്തുന്ന ഓരോ വീട്ടിലും പൂച്ച ആ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട അംഗത്തിന് തുല്യമാണ്. യജമാനനെ തൊട്ടുരുമ്മി സ്നേഹപ്രകടനങ്ങൾ കാഴ്ചവച്ചു അവരുടെ വാത്സല്യപാത്രമാവാൻ പൂച്ചക്ക് അസാധാരണ കഴിവുണ്ട്.

Priyanka Menon
Persian cat
Persian cat

കണ്ണിന് ഏറെ കൗതുകമുണർത്തുന്ന വളർത്തുമൃഗങ്ങൾ ആണ് പൂച്ചകൾ. പൂച്ചയെ വളർത്തുന്ന ഓരോ വീട്ടിലും പൂച്ച ആ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട അംഗത്തിന് തുല്യമാണ്. യജമാനനെ തൊട്ടുരുമ്മി സ്നേഹപ്രകടനങ്ങൾ കാഴ്ചവച്ചു അവരുടെ വാത്സല്യപാത്രമാവാൻ പൂച്ചക്ക് അസാധാരണ കഴിവുണ്ട്. പൂച്ചവളർത്തൽ ആദ്യമെല്ലാം ഒരു ഹരമായി എടുത്ത പലരും ഇന്ന് അത് ജീവനോപാധിയായി തിരഞ്ഞെടുത്തിരിക്കുന്നു. പൂച്ചവളർത്തലിലൂടെ അതിജീവനത്തിന്റെ പാത തുറന്നിട്ടവർ പറയുന്നു പൂച്ച വളർത്തൽ ആദായകരം തന്നെ. അമ്പതോളം പൂച്ച ജനസ്സുകൾ ഉണ്ടെങ്കിലും കേരളത്തിലെ പൂച്ചപ്രേമികൾക്കു പ്രിയം പേർഷ്യൻ ഇനത്തിൽ പെട്ട പൂച്ചകളോടാണ്. അതിന്റെ ആകർഷണീയത തന്നെയാണ് പേർഷ്യൻ പൂച്ചകളുടെ സ്വീകാര്യത കേരളത്തിൽ വർധിക്കാനുള്ള കാരണം.

Persian cat
Persian cat

പേർഷ്യൻ പൂച്ചകളിലെ മികച്ച ഇനങ്ങൾ ഇവയൊക്കെയാണ്.. (These are the best breeds of Persian cats.)

പേർഷ്യൻ ഇനങ്ങൾ പരക്കെ ശാന്തസ്വഭാവക്കാരായാണ്  അറിയപ്പെടുന്നത്. ഫ്ളാറ്റുകളിലും വീടുകളിലും വളർത്താൻ പേർഷ്യൻ പൂച്ചകൾ (Persian Cat) അനുയോജ്യമാണ്. പേർഷ്യൻ പൂച്ചകൾക്ക് രോമാവരണം കൂടുതലായതിനാൽ കാര്യമായ പരിചരണം തന്നെ വേണം. അവരുടെ നീണ്ട രോമക്കുപ്പായം ചീകിമിനുക്കാൻ നാം സമയം കണ്ടെത്തണം. ദേഹശുദ്ധി മാത്രം ഉറപ്പുവരുത്തിയാൽ പോരാ ആരോഗ്യസംരക്ഷണം നാം ഉറപ്പ് വരുത്തണം. പേർഷ്യൻ ജനസ്സുകളിൽ തന്നെ പല വകഭേദമുണ്ട്. പൂച്ചകളുടെ മൂക്കടയാളം ആണ് അവരെ വേർതിരിക്കാനുള്ള ഘടകം. എക്സ്ട്രീം പഞ്ച്, ഫുൾ പഞ്ച്, സെമി പഞ്ച്, ഡോളി ഫെയ്‌സ്‌ അങ്ങനെ പോകുന്നു പേർഷ്യൻ പൂച്ചകളുടെ നീണ്ട നിര. എക്സ്ട്രീം പഞ്ചാണ് വിപണിയിലെ മിന്നും താരം. ഈ ഇനത്തിന് വിപണിയിൽ 35000 രൂപ വരെ വിലയുണ്ട്. ഡോളി ഫെയ്‌സ്, സെമി പഞ്ച് മാതൃകയിലുള്ള  പൂച്ചുകുഞ്ഞുങ്ങൾക്ക് ഏറ്റവും കുറഞ്ഞ വില വിപണിയിൽ 6500 രൂപ ആണ്. നമ്മുടെ  സൗകര്യാർത്ഥം പൂച്ചക്കുട്ടികളെ വീടുകളിലോ കൂടുകളിലോ പരിപാലിക്കാം. പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കാൻ ആണെങ്കിലും വീടുകളിൽ പരിപാലിക്കാൻ ആണെങ്കിലും നല്ലയിനം ജനസ്സുകളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. പൂച്ചകുട്ടികളുടെ പ്രായം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സ്ഥലലഭ്യത, ശരീര-സ്വഭാവപ്രകൃതം അങ്ങനെ എല്ലാം കണക്കിലെടുത്താവണം തിരഞ്ഞെടുക്കൽ. ഒരു പേർഷ്യൻ ഇനത്തിൽ പെട്ട പെൺ പൂച്ചകുട്ടിയെ നാം വാങ്ങിയാൽ എട്ടു മാസം ആവുമ്പോഴേക്കും അത് പ്രായപൂർത്തിയാകുന്നു. എന്നാൽ ആൺ പൂച്ചകളിൽ പല വകഭേദങ്ങൾ ഉണ്ട്. ചില ആൺ പൂച്ചകൾ ഒരു വയസ്സ് ആവുമ്പോഴായിരിക്കും പ്രായപൂർത്തിയാക്കുക. പേർഷ്യൻ പൂച്ചകളുടെ ഗർഭകാലം 60-67 ദിവസം ആണ്. ആരോഗ്യകരമായ പ്രജനനത്തിന് പെൺ പൂച്ചയേയും ആൺ പൂച്ചയേയും അടുത്തടുത്ത കൂടുകളിൽ ഇട്ട് ഇണക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വാണിജ്യാവശ്യത്തിന് വേണ്ടി ആണെങ്കിൽ വ്യത്യസ്ത ഇനത്തിൽ പെട്ട പൂച്ചകളെ ഇണ ചേർക്കുകയാണ് ഉത്തമം. മദി ദിവസം 1-4 ദിവസമാണ്. സാധാരണയായി മദി ദിവസത്തിന്റെ മൂന്നാം ദിവസം തിരഞ്ഞെടുക്കുകയാണ് നല്ലത്. ഒരു പ്രസവത്തിൽ 4 തൊട്ടു 7 വരെ കുഞ്ഞുങ്ങളെ വരെ ലഭിക്കും. പെൺ പൂച്ചകുട്ടികൾക്ക് വിപണിയിൽ വില അല്പം കൂടുതലാണ്.

പേർഷ്യൻ പൂച്ച
പേർഷ്യൻ പൂച്ച

കൂടുകളിലാണ്  പൂച്ചകുട്ടികളെ വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്കാവശ്യമായ എല്ലാം കൂടുകളിൽ ഒരുക്കണം. അവർക്ക് വേണ്ട തീറ്റ, വെള്ളപ്പാത്രങ്ങൾ. ടോയ്ലറ്റ് ട്രേ അങ്ങനെ എല്ലാം. ശരിയായ രീതിയിലുള്ള കുത്തിവെപ്പുകൾ എടുക്കുന്നത് അതിലേറെ പ്രാധാന്യമുള്ള കാര്യമാണ്. പൂച്ചകൾ വൃത്തിയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ദിവസവും പല്ല് തേപ്പിക്കുന്നതും, രണ്ടു ദിവസം കൂടുമ്പോൾ കണ്ണും ചെവിയും കോട്ടൺ തുണി ഉപയോഗിച്ച് വൃത്തിയാക്കുന്നതും പൂച്ചകൾ ഏറെ ഇഷ്ട്ടപെടുന്നു. സാധാരണ കുട്ടികളെ പോലെ തന്നെ  കളിപ്പാട്ടങ്ങൾ ഇഷ്ടപ്പെടുന്നവരാണ് പൂച്ചകുട്ടികൾ. പൂച്ചകളുടെ മലമൂത്രവിസർജനത്തിന് കൂടുകളിൽ ടോയ്ലറ്റ് ട്രെ ഒരുക്കി അതിലേക്ക് ഡെറ്റോളും വെള്ളവും കലർത്തി സ്പ്രേ ചെയ്തതിന് ശേഷം മണ്ണോ മണലോ ഇടുക. ചിലയിടങ്ങളിൽ ചോളതവിടുപൊടി ഉപയോഗിക്കാറുണ്ട്. ഇത് മലമൂത്രവിസർജനം വഴിയുള്ള മണം കുറയ്ക്കും.

f you want to raise kittens in cages, you need to prepare everything they need in cages. They need food and water. Toilet tray and so on. Getting the right kind of injections is even more important. Cats are at the forefront of cleanliness. Cats love to brush their teeth daily and clean their eyes and ears with a cotton cloth every two days.

പേർഷ്യൻ പൂച്ച
പേർഷ്യൻ പൂച്ച

പൂച്ചയുടെ ഭക്ഷണക്രമത്തിലേക്ക് കടന്നാൽ പൂച്ച ഒരു മാംസഭുക്ക് ആണെന്ന് നമുക്കറിയാം. പൂച്ചകൾക്ക് പച്ച ബീഫ് ആണ് ഏറ്റവും പ്രിയം. വേവിക്കാത്ത മാംസമോ, മുട്ടയോ, മൽസ്യമോ പൂച്ചകൾക്ക് നൽകരുത്. ഇത് വയറിളക്കം പോലുള്ള അസുഖങ്ങളിലേക്ക് വഴി തെളിക്കും. ശുദ്ധ ജലം ധാരാളം ആയി പൂച്ചകൾക്ക് നൽകണം. പ്രോട്ടീൻ, വിറ്റാമിനുകൾ, ടോറിൻ പോലുള്ള അമിനോആസിഡ് തുടങ്ങിയവ ഭക്ഷണത്തിൽ നിന്ന് ലഭിച്ചാലേ പൂച്ചകൾ ആരോഗ്യത്തോടെ ഇരിക്കുകയുള്ളു. ഗർഭിണി പൂച്ചകൾക്ക് 'മത്തി' അധികമായി നൽകുന്നത് പാൽ ഉത്പാദനം വർധിക്കാൻ നല്ലതാണ്. സാധാരണ പേർഷ്യൻ പൂച്ചകൾക്ക് വിപണിയിൽ നിന്ന് ലഭിക്കുന്ന മിയോ ഫുഡ് പോലുള്ള റെഡിമെയ്‌ഡ് ഫുഡുകളാണ് കൊടുക്കാറുള്ളത്. വില അൽപ്പം കൂടുതൽ ആണെങ്കിലും ഇത് പോഷകസമൃദ്ധമാണ്. പൂച്ചകൾ കിടക്കുന്നിടം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ബാക്ടീരിയ, പരാദബാധകൾ ഉണ്ടാവാൻ സാധ്യതയേറെ ആണ്. പൂച്ചകൾക്ക് ഉണ്ടാവുന്ന രോഗങ്ങൾക്ക് പരമാവധി വെറ്റിനറി ഡോക്ടറുടെ സഹായം തേടുകയാണ് നല്ലത്. പൂച്ചകളെ കൂടുകളിൽ വളർത്തുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അവർക്കു വേണ്ടി അല്പം വിസ്താരം ഉള്ള കൂട്  തിരഞ്ഞെടുക്കുകയാണ് നല്ലത്. കൂടിന്റെ താഴെ ഏതെങ്കിലും ഷീറ്റ് പതിച്ച രീതിയിലുള്ള പ്രോ-പ്രൊട്ടക്ട് കൂട് തിരഞ്ഞെടുക്കുകയാണ് അഭികാമ്യം. ചൂട് നിറഞ്ഞ കാലാവസ്ഥ പൂച്ചയുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന്  കൂടി ഓർക്കുക. നല്ല ഒരിനം പൂച്ചകുട്ടിയെ തിരഞ്ഞെടുത്തു പരിപാലിച്ചാൽ എട്ടു മാസം കൊണ്ട് പൂച്ചകളുടെ ഒരു ചെറു ലോകം വീട്ടിൽ തന്നെ സൃഷ്ടിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴികൾ വർഷം മുഴുവനും മികച്ച മുട്ട ഉൽപാദനത്തിനായിശ്രദ്ധിക്കേണ്ട കാര്യങ്ങൾ

English Summary: Persian cat breeding

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds