<
  1. Livestock & Aqua

കോഴികളിൽ കാണുന്ന രോഗങ്ങൾ

കോഴി വളർത്തുന്നവരിൽ നിരവധി പേർക്കും തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് കോഴിയുടെ രോഗങ്ങൾ. വേണ്ട വിധത്തിലുള്ള പ്രതിരോധകുത്തിവെപ്പുകൾ എടുക്കാത്തത് ആണ് പ്രധാനമായും കോഴികളിൽ രോഗം വരുവാനുള്ള കാരണം. കോഴികളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ട് രോഗങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആണ് ഇവിടെ പരാമർശിക്കുന്നത്.

Priyanka Menon
കോഴികളിൽ കാണുന്ന രോഗങ്ങൾ
കോഴികളിൽ കാണുന്ന രോഗങ്ങൾ

കോഴി വളർത്തുന്നവരിൽ നിരവധി പേർക്കും തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് കോഴിയുടെ രോഗങ്ങൾ. വേണ്ട വിധത്തിലുള്ള പ്രതിരോധകുത്തിവെപ്പുകൾ എടുക്കാത്തത് ആണ് പ്രധാനമായും കോഴികളിൽ രോഗം വരുവാനുള്ള കാരണം. കോഴികളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ട് രോഗങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആണ് ഇവിടെ പരാമർശിക്കുന്നത്.

ഫൗള്‍ കോളറ (fowl Cholera)

ലക്ഷണങ്ങള്‍: പച്ച കലര്‍ന്ന മഞ്ഞനിറത്തില്‍ കാഷ്‌ഠിക്കുക, സന്ധികള്‍, താട, പൂവ്‌ ഈ ഭാഗങ്ങള്‍ നീരുവന്ന്‌ വീര്‍ക്കുക. ശ്വാസംമുട്ടല്‍, അധികം ദാഹിക്കുന്നതുപോലെ കാണപ്പെടുക.
കാരണം: ബാക്‌ടീരിയ മൂലം, നല്ല രീതിയിലുള്ള പരിചരണമില്ലായ്‌മ രോഗം പരത്തുന്നു.
പ്രതിരോധമാര്‍ഗ്ഗം: ക്ലോറോം ഫെനിക്കോള്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ തുടങ്ങിയ സള്‍ഫാ ഇനത്തില്‍പ്പെട്ട മരുന്ന്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ നല്‍കുക.

സി.ആര്‍.ഡി (Chronic Respiratory Disease)

ലക്ഷണങ്ങള്‍: സി.ആര്‍.ഡി. അഥവാ എയര്‍ സാക്‌ ഡിസീസ്‌, ഈ രോഗം വന്നാല്‍ മറ്റു രോഗങ്ങളും ചേര്‍ന്ന്‌ സങ്കീര്‍ണ്ണമാവുന്നു. ചുമ, തുമ്മല്‍, വിമ്മിട്ടം, ശ്വസിക്കുമ്പോള്‍ കുറുകള്‍ശബ്‌ദം പുറപ്പെടുക, മൂക്കില്‍നിന്നും ജലം വരി, കണ്ണുനീരു വന്ന്‌ വീര്‍ക്കുക, കാഷ്‌ഠത്തിന്‌ ചിലപ്പോള്‍ പച്ചനിറം കണ്ടേക്കാം.
കാരണം: മൈക്കോപ്ലാസ്‌മ ഗാലിസെപ്‌റ്റിക്കം (Mycoplasma Gallisepticum) എന്ന അണുജീവി മൂലം. കോഴികളില്‍ ആരോഗ്യം കുറയുമ്പോള്‍ അധികവും രോഗം പിടിപെടുന്നു.

Poultry diseases are a problem that causes headaches for many poultry farmers. Inadequate immunization is the main cause of disease in chickens. Here are two important diseases found in chickens and their prevention.

Fowl cholera
Symptoms: Greenish-yellow stools, swollen joints, jaw, flower. Shortness of breath, seeming more thirsty.
Cause: Bacteria can spread the disease without proper care.
Prevention: Add sulfa drugs such as chlorofenicol and streptomycin to the water.

CRD (Chronic Respiratory Disease)
Symptoms: C.R.D. Or air sac disease, which is a complication of other diseases. Cough, sneezing, nausea, wheezing, runny nose, tearing and swelling, and sometimes greenish stools.
Cause: Mycoplasma gallisepticum. Chickens are more susceptible to disease when their health deteriorates.

വായുവിലൂടെയും, രോഗം ബാധിച്ച കോഴികള്‍ വഴിയും കോഴിമുട്ടകള്‍ വഴിയും രോഗബാധ ഉണ്ടാകാം. കൂട്ടിലെ അതിയായ ചൂട്‌, തണുപ്പ്‌, ഈര്‍പ്പം മുതലായവ രോഗം പടരുവാന്‍ ഇടയാക്കുന്നു. 

പ്രതിരോധമാര്‍ഗ്ഗം: ഓറിയോമൈസിന്‍ ടെറാമൈസിന്‍, ടെട്രൈസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചു വരുന്നു. Tiamutin, Tylosin ഇവയും ഉപയോഗിക്കുന്നു.

English Summary: Poultry diseases are a problem that causes headaches for many poultry farmers Inadequate immunization is the main cause of disease in chickens

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds