രോഗം ബാധിച്ച പ്രദേശത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മുഴുവൻ കന്നുകാലികൾക്കും (ആരോഗ്യമുള്ള, രോഗ ലക്ഷണമില്ലാത്തവ, മാസത്തിന് മുകളിൽ പ്രായമുള്ളവ) നിർബന്ധമായും വാക്സിൻ നൽകുക. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കുന്നതും കൊതുക് വളരാനുള്ള സാഹചര്യവും ഒഴിവാക്കുക.
പട്ടുണ്ണിയുള്ള പശുക്കളിൽ പട്ടുണ്ണി നാശിനികൾ ഉപയോഗിക്കുക. രോഗബാധ കണ്ടാലുടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക. രോഗലക്ഷണം ഉള്ളവയെ ക്വാറന്റൈൻ പ്രക്രിയ ചെയ്ത് മാറ്റിപ്പാർപ്പിക്കുക.
രോഗസംക്രമണം നിയന്ത്രിക്കുന്നതിനായി പുതിയതായി പശുക്കളെ വാങ്ങുന്നത് ഒഴിവാക്കുക. വാങ്ങുന്ന കന്നുകുട്ടികൾക്ക് രോഗബാധയില്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പ് വരുത്തുക. രോഗലക്ഷണമുള്ള കന്നുകാലികൾക്ക് വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നൽകുക.
ശരീരമാസകലം നിൽക്കുന്ന മുഴകളിൽ ചിലതെങ്കിലും പഴുത്ത് പൊട്ടാനും, വണങ്ങളായി മാറാനുമുള്ള സാധ്യതയുണ്ട്. ഇതിൽ ഈച്ചകൾ മുട്ടയിടാനും പുഴുബാധയേൽക്കാനുമുള്ള സാധ്യതയുള്ളതിനാൽ ഈച്ചകളെ അകറ്റാനുള്ള ഹൈമാക്സ്, ടോപ്പിക്യൂർ, സ്കാവോൺ, ഡി-മാഗ് മുതലായ പ്രേകൾ ഉപയോഗിക്കുന്നത് ഈച്ചകളെ അകറ്റാൻ സഹായിക്കും.
4 മുറിവുകളിൽ പുഴുവിന്റെ സാന്നിധ്യം കണ്ടാൽ പൊട്ടാസിയം പെർമാംഗനേറ്റ് ലായനി നേർപ്പിച്ചത് ഉപയോഗിച്ച് മുറിവ് കഴുകി പുഴുവിനെ അകറ്റുന്നതിനായി യൂക്കാലി ടർപെന്റൈൻ തൈലം ഉപയോഗിക്കാം.
രോഗബാധയേറ്റ കന്നുകാലികളെ പാർപ്പിച്ച തൊഴുത്തും അണുവിമുക്തമാക്കാൻ ക്ഷീരകർഷകർ ശ്രദ്ധിക്കുക. ചർമ്മമുഴ എന്ന സാംക്രമിക രോഗം പടർന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരിക്കുന്ന ജാഗ്രതാ നിർദ്ദേശം ക്ഷീരകർഷകർ ഗൗരവപൂർവ്വം വേണ്ടത്ര ശ്രദ്ധ പുലർത്തുക.
Share your comments