പോഷക ഗുണങ്ങൾ  നിറഞ്ഞ കാടമുട്ട 

Friday, 27 April 2018 12:19 PM By KJ KERALA STAFF
പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കാടമുട്ട. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ അത്യുത്തമം.അഞ്ചു സാധാരണ മുട്ടയുടെ ഗുണം ഒരു കാടമുട്ടയിലൂടെ ലഭിയ്ക്കുമെന്നു പറയാം. തീരെ ചെറുതാണെങ്കിലും ഗുണങ്ങളില്‍ കാടമുട്ട  മറ്റേതിനേക്കാളും മുന്‍പന്തിയിലാണിത്.പലതരത്തിലുള്ള വൈറ്റമിനുകളുടേയും പ്രോട്ടീനുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കാടമുട്ടയില്‍ അടങ്ങിയിട്ടുള്ള അയേണ്‍ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇത് ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും.കാട മുട്ടയിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തം  കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയുന്നു. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കാൻ കാടമുട്ട സഹായിക്കുന്നു .

തലച്ചോറിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്‌ ഓര്‍മശക്തി വർദ്ധിപ്പിക്കാനും കാടമുട്ട നല്ലതാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കുറയുമ്പോള്‍ ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ പരിഹരിക്കാൻ കാടമുട്ട കഴിക്കുന്നതിലൂടെ കഴിയും.

Comments



More from Livestock & Aqua

ഇന്നത്തെ കിടാവ് നാളത്തെ കാമധേനു കന്നുകാലികളുടെ ശാസ്ത്രീയ പരിപാലനമുറകളെ കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍

 ഇന്നത്തെ കിടാവ് നാളത്തെ കാമധേനു കന്നുകാലികളുടെ ശാസ്ത്രീയ പരിപാലനമുറകളെ കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍ ഇന്നത്തെ പശുക്കിടാവ് നാളെയുടെ കാമധേനുവാണ്. കുഞ്ഞുക്കിടാങ്ങളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുളള പശുക്കളായി മാറ്റിയെടുക്കുകയാണ് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറ.

May 18, 2018

വിനോദത്തിനും,ആദായത്തിനും  പ്രാവു വളർത്തൽ 

വിനോദത്തിനും,ആദായത്തിനും  പ്രാവു വളർത്തൽ  രൂപഭംഗി കൊണ്ടും, വര്‍ണ്ണവൈവിധ്യംകൊണ്ടും ആരുടെയും മനം കവരുന്നതാണ് പ്രാവുകള്‍. വളര്‍ത്തുപക്ഷികളില്‍ ശാന്തരും സൗമ്യരുമാണ് ഇവ .

May 09, 2018

കുറഞ്ഞ മുതൽ മുടക്കിൽ മുയല്‍ കൃഷി ആരംഭിക്കാം 

കുറഞ്ഞ മുതൽ മുടക്കിൽ മുയല്‍ കൃഷി ആരംഭിക്കാം  കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ് മുയല്‍ കൃഷി. കൂടുതല്‍ ആദായം, ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, കുറഞ്ഞ ഗര്‍ഭകാലം, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവ മുയലിന്റെ പ…

May 04, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.