ചുടുമുലമുള്ള ക്ലേശം പോലെ തന്നെ പ്രധാനമാണ് യാത്ര കൊണ്ടുള്ള ക്ലേശം. വളർത്തു മുയലുകളെ ദൂരസ്ഥലങ്ങളിൽ നിന്നും കൊണ്ടു വരുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം.
ചുടു കൂടുതലുള്ള സമയങ്ങളിൽ യാത്ര ഒഴിവാക്കണം. പുറത്തേക്കു തള്ളി നിൽക്കുന്ന രീതിയിൽ കുടുകൾ വക്കുകയോ നിരപ്പല്ലാത്ത റോഡുകളിലൂടെ വേഗത്തിലോടിക്കുകയോ ചെയ്യരുത്
അടുക്കടുക്കായി വച്ച് മുതൽ മൂത്രവും കാഷ്ഠവും അടിയിലുള്ള മുയലുകളുടെ ശരീരത്തിൽ വീഴത്തക്ക വിധം കൂടുകൾ കയറ്റരുത്. യാത്രാ സമയത്ത് വെള്ളം, ഗ്ലൂക്കോസ് എന്നിവ ആവശ്യാനുസരണം നൽകണം.
മുയലുകളെ സൂര്യതാപം, പൊടി എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന തരത്തിൽ മുകൾ ഭാഗം ആവരണം ചെയ്യണം. യാത്രക്കു മുമ്പും പിമ്പും സൾഫാ മരുന്നുകൾ ശരിയായ അളവിലും, തോതിലും നൽകിയിരിക്കണം.
ഒന്നിലധികം മുയലുകളെ ഒരുമിച്ച് ഒരു കൂട്ടിലിട്ട് യാത്ര ചെയ്യിക്കരുത്.
തള്ളയിൽ നിന്ന് പിരിക്കുമ്പോഴുണ്ടാകുന്ന ക്ലേശം
തള്ളയിൽ നിന്നും കുഞ്ഞുങ്ങളെ പിരിക്കുന്ന സമയത്തും ഇതേ രീതിയിൽ ക്ലേശമാണ്. പ്രസവാനന്തരം 28 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ തള്ളയെ പിരിക്കാവൂ. ഓരോ കുഞ്ഞിനെയും തള്ളയിൽ നിന്നും പിരിക്കുന്നതിനും പകരം തള്ളയെ മറ്റൊരു കൂട്ടിലേക്ക് ആദ്യം മാറ്റുകയും അതിനു ശേഷം കുഞ്ഞുങ്ങളെ ക്രമേണ മാറ്റുകയുമാണ് ചെയ്യേണ്ടത്.
തള്ളയെ കുഞ്ഞിൽ നിന്നും പിരിക്കുന്നതിനെ വിനിങ്ങ് എന്നാണ് പറയുന്നത്. വീനിങ്ങിനു മുമ്പും പിമ്പും ഗ്ലൂക്കോസ്, അസ്കോർബിക് ആസിഡ് എന്നിവയും രോഗ പ്രതിരോധത്തിനായുള്ള ആന്റിബയോട്ടിക്കുകളും നൽകണം.
Share your comments