മുയൽ വളർത്തലിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജനിച്ച ഉടനെയുള്ള മുയൽ കുഞ്ഞുങ്ങളുടെ ആരോഗ്യം. പോഷകക്കുറവും രോഗങ്ങളും കാരണം പല മുയൽ കുഞ്ഞുങ്ങളും ജനിച്ച ഒരുമാസത്തിനകം ചത്തു പോകാറുണ്ട്. ഇക്കാലയളവിൽ ഇവയുടെ ആരോഗ്യകാര്യങ്ങളിൽ നാം അതീവ ശ്രദ്ധ പുലർത്തണം.
ജനിച്ച് വീഴുന്ന കുഞ്ഞുങ്ങൾ കണ്ണുതുറക്കാൻ 10 ദിവസം എടുക്കുന്നു. ഈ കാലയളവിൽ തള്ളയുടെ പാൽ ആണ് കുഞ്ഞുങ്ങളുടെ ആരോഗ്യം നിലനിർത്തുന്നത്. അതുകൊണ്ടുതന്നെ തള്ള് മുയലുകൾക്ക് സമീകൃത ആഹാരം നൽകണം. കട്ടിയുള്ള സമീകൃതാഹാരവും, നാരുകൾ കൂടുതലുള്ള ഇല തീറ്റകളും ഇവയ്ക്ക് നൽകിയിരിക്കണം.
മുയൽ തീറ്റ വിപണിയിൽ ലഭ്യമല്ലെങ്കിൽ കോഴിത്തീറ്റ ഇവയ്ക്ക് നൽകിയാൽ മതി. ഇവയുടെ തൂക്കം അനുസരിച്ച് സമീകൃത ആഹാരത്തിലെ തോത് വർധിപ്പിക്കണം. ശുദ്ധജലലഭ്യത എപ്പോഴും ഉറപ്പുവരുത്തണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ തള്ള മുയലിന് നല്ല പാൽ ഉണ്ടാകുന്നു. ഇതുകൂടാതെ പാലുല്പാദനം വർദ്ധിപ്പിക്കാൻ കാൽസ്യം ടോണിക്കും, വിറ്റാമിനുകൾ അടങ്ങിയ സപ്ലിമെന്റും നൽകാവുന്നതാണ്. ധാരാളംപേർ ആയുർവേദിക് മരുന്നുകൾ പാലുല്പാദനം വർദ്ധിപ്പിക്കുവാനും തള്ള മുയലുകൾക്ക് നല്കാറുണ്ട്.
മുയൽ കുഞ്ഞുങ്ങളുടെ പരിചരണം
മുയൽ കുഞ്ഞുങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളാണ് കോകിസീഡിയവും പാസ്ചുറല്ലയും. ഈ രോഗങ്ങൾ വരാതെ സൂക്ഷിക്കുവാൻ പ്രധാന ശുചിത്വം പാലിക്കൽ ആണ്. ഇത് പരിഹരിക്കുവാൻ ശരിയായ വെറ്റിനറി പരിശോധന നടത്തി ഫലപ്രദമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് നൽകണം. ആൻറിബയോട്ടിക്കുകൾ കൊടുക്കുമ്പോൾ നല്ലപോലെ ശ്രദ്ധ പുലർത്തണം. സൾഫാ ഇനത്തിൽപ്പെട്ട മരുന്നുകൾ കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. ജീവകം ഇ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ മുയലുകൾക്കും നൽകിയാൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇതിനു വേണ്ടി ഗോതമ്പ്, തവിട് തുടങ്ങിയവ തീറ്റയിൽ ഉൾപ്പെടുത്തി നൽകാം. ചില സാഹചര്യങ്ങൾ മുയൽ കുഞ്ഞുങ്ങൾ വേണ്ടത്ര പാല് കുടിക്കാറില്ല. ഒട്ടും പാൽ കുടിക്കാത്ത മുയൽ കുഞ്ഞുങ്ങളുടെ ചർമം ചുളിഞ്ഞിരിക്കുന്നത് കാണാൻ സാധിക്കും.
The health of the baby rabbits immediately after birth is very important in rabbit breeding. Many rabbit babies die within a month of birth due to malnutrition and disease. During this time we need to pay close attention to their health.
ഇങ്ങനെ കാണുന്ന പക്ഷം മുയലുകളെ ചരിച്ചു കിടത്തി ചുണ്ട് തള്ള മുയലിനെ മുലക്കാമ്പിനോട് ചേർത്തുപിടിച്ചു കുടിപ്പിക്കണം. കൂടാതെ മുയൽ കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ ഡ്രോപ്പ്സ് നൽകണം. ക്ഷീണം അകറ്റുവാൻ ഗ്ലൂക്കോസ് വെള്ളവും നൽകാം.
Share your comments