<
  1. Livestock & Aqua

മുയലുകളുടെ ഗർഭ പരിശോധനയും ലിംഗ നിർണയവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറച്ചു സ്ഥലത്ത് ആദായകരമായി വളർത്താവുന്ന ഒരു സംരംഭമാണ് മുയൽ വളർത്തൽ. ഉയർന്ന പ്രത്യുത്പാദനക്ഷമതയാണ് മുയൽ വ്യവസായത്തിന്റെ അടിസ്ഥാനം. ആൺമുയൽ ആറാം മാസത്തിൽ പ്രായപൂർത്തിയെത്തുമെങ്കിലും എട്ടാം മാസത്തിൽ ഇണചേർക്കുന്നതാണ് അഭികാമ്യം. മൂന്നു വയസ്സുവരെ ആൺമുയലിനെ ഇണ ചേർക്കാൻ ഉപയോഗിക്കാം. 8-12 മാസം പ്രായമായ ആൺമുയലിനെ മൂന്നു ദിവസത്തിലൊരിക്കലും ഒരു വയസ്സിനു മുകളിൽ പ്രായമുള്ളതിനെ ആഴ്ചയിൽ 6 തവണയും ഇണ ചേർക്കാനുപയോഗിക്കാം.

Arun T
മുയൽ വളർത്തൽ
മുയൽ വളർത്തൽ

കുറച്ചു സ്ഥലത്ത് ആദായകരമായി വളർത്താവുന്ന ഒരു സംരംഭമാണ് മുയൽ വളർത്തൽ. ഉയർന്ന പ്രത്യുത്പാദനക്ഷമതയാണ് മുയൽ വ്യവസായത്തിന്റെ അടിസ്ഥാനം.

ആൺമുയൽ ആറാം മാസത്തിൽ പ്രായപൂർത്തിയെത്തുമെങ്കിലും എട്ടാം മാസത്തിൽ ഇണചേർക്കുന്നതാണ് അഭികാമ്യം. മൂന്നു വയസ്സുവരെ ആൺമുയലിനെ ഇണ ചേർക്കാൻ ഉപയോഗിക്കാം. 8-12 മാസം പ്രായമായ ആൺമുയലിനെ മൂന്നു ദിവസത്തിലൊരിക്കലും ഒരു വയസ്സിനു മുകളിൽ പ്രായമുള്ളതിനെ ആഴ്ചയിൽ 6 തവണയും ഇണ ചേർക്കാനുപയോഗിക്കാം.

പെൺമുയലുകളെ 6 മാസം പൂർത്തിയായാൽ ഇണ ചേർക്കാം. ഇവയ്ക്ക് 3 കി.ഗ്രാമെങ്കിലും തൂക്കം വേണം. 28-32 ദിവസമാണ് ഗർഭകാലം. മദിചക്രദൈർഘ്യം 14 ദിവസത്തിനും 18 ദിവസത്തിനും ഇടയിലായിരിക്കും. ഇതിൽ 12 ദിവസം പെൺമുയലുകളെ ഇണ ചേർക്കാം. തടിച്ചു ചുവന്ന ഈറ്റം, അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകുവശം പൊക്കിക്കിടക്കുക, വാൽ ഉയർത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങൾ. ഈ സമയത്ത് പെൺമുയലിനെ ആൺമുയലിന്റെ കൂട്ടിലേക്കു വിടേണ്ടതാണ്.

വിജയകരമായി ഇണ ചേർന്നാൽ ആൺമുയൽ പിറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം. പെൺമുയലുകളിൽ അണ്ഡവിസർജനം നടക്കുന്നത് ഇണചേരലിനു ശേഷം മാത്രമാകയാൽ ഒരു തവണ ഇണചേർത്ത് ഒരു മണിക്കൂറിനു ശേഷം വീണ്ടും ഒരിക്കൽ ക്കൂടി ഇണ ചേർക്കുന്ന പക്ഷം കുഞ്ഞുങ്ങളുടെ എണ്ണം കൂടാം. ഒരു പ്രസവത്തിൽ 6-8 വരെ കുട്ടികൾ ഉണ്ടായിരിക്കാം. 4-6 ആഴ്ച പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ തള്ളയിൽ നിന്നു മാറ്റണം.

ഗർഭപരിശോധന

പെൺമുയലിന്റെ ചെവിക്കു പിന്നിലും കഴുത്തിനു മുകളിലുമായി വലതു കൈകൊണ്ടു പിടിക്കുക. ഇടതുകൈ മുയലിന്റെ ശരീരത്തിന്റെ അടിയിലൂടെ ഇടുപ്പിന്റെ മുന്നിൽ ഏകദേശം ഗർഭപാത്രം സ്ഥിതി ചെയ്യുന്നതിനോടു ചേരുന്ന ഉദരഭാഗത്ത് മുന്നിലായി മലർത്തി വയ്ക്കുക. ഇടതു കൈയുടെ തള്ളവിരൽ ഗർഭാശയത്തിന്റെ വലതുവശത്ത് തൊടുക. തള്ളവിരലും മറ്റു വിരലുകളും വലത്തേക്കു ചലിപ്പിക്കുമ്പോൾ ചെറിയ ഗോലി പോലുള്ള ഭ്രൂണം പുറകിലേക്കു പോകുന്നതായി അനുഭവപ്പെട്ടാൽ ഗർഭിണിയാണെന്നു അനുമാനിക്കാം. 8-12 ദിവസത്തിനുള്ളിൽ ഗർഭപരിശോധന നടത്താം.

ലിംഗ നിർണ്ണയ രീതി

ഏകദേശം 21 ദിവസം പ്രായമാകുമ്പോൾ ആൺമുയലിനെയും പെൺമുയലിനെയും തിരിച്ചറിയാം. മുയൽക്കുഞ്ഞിന്റെ ഗുദദ്വാരത്തിനു താഴെ പതുക്കെ വിരലു കൊണ്ടു അമർത്തിയാൽ പെൺമുയലിന് ചെറിയ കീറൽ പോലുള്ള ദ്വാരവും ആൺമുയലിന് ലിംഗാഗ്രവും കാണാം.

മുയലുകളെ എടുക്കുന്ന രീതി മുയലുകളെ ചെവിയിലും കാലിലും തൂക്കിപ്പിടിച്ച് എടുക്കരുത്. ഭാരം കുറഞ്ഞ മുയലുകളെ ഇടുപ്പിൽ പിടിച്ചെടുക്കാം. ഭാരം കൂടിയ മുയലുകളാണെങ്കിൽ കഴുത്തിന്റെ പിറകിലുള്ള തൊലിയിൽ പിടിച്ചെടുക്കാവുന്നതാണ്. ഒപ്പം പിൻകാലുകളിൽ താങ്ങുകയും വേണം. വളരെ ചെറിയ മുയലുകളെ കൈകളിലാക്കിയും പിടിക്കാം.

നല്ല മുയൽക്കുഞ്ഞുങ്ങളുടെ ലക്ഷണം

1. മിനുമിനുത്ത രോമം, തിളങ്ങുന്ന കണ്ണുകൾ, രോഗമില്ലാത്ത ചർമ്മം. 2. പെൺമുയലുകൾക്ക് 8 മുലക്കാമ്പുകളും ഉണ്ടായിരിക്കണം.

English Summary: Rabbit pregenancy - Steps to check

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds