<
  1. Livestock & Aqua

മുയലിന് രോഗമുണ്ടോ എന്നറിയാനുള്ള പ്രധാന ലക്ഷണങ്ങൾ

മുയൽ വളർത്തലിൽ ലാഭം ഉണ്ടാകണമെങ്കിൽ അവയ്ക്കുണ്ടാകുന്ന അസുഖങ്ങളെ തടഞ്ഞു നിർത്തണം. വലിയ പ്രതീക്ഷകളോടെ മുയൽ വളർത്താൻ തുടങ്ങുന്ന പലരും ആദ്യ മാസങ്ങളിൽ തന്നെ കുറെയേറെ മുയലുകൾ ചത്തൊടുങ്ങുന്നത് കണ്ട് സംരംഭം മതിയാക്കിയ കഥകൾ ധാരാളമുണ്ട്.

Arun T
മുയൽ
മുയൽ

മുയൽ വളർത്തലിൽ ലാഭം ഉണ്ടാകണമെങ്കിൽ അവയ്ക്കുണ്ടാകുന്ന അസുഖങ്ങളെ തടഞ്ഞു നിർത്തണം. വലിയ പ്രതീക്ഷകളോടെ മുയൽ വളർത്താൻ തുടങ്ങുന്ന പലരും ആദ്യ മാസങ്ങളിൽ തന്നെ കുറെയേറെ മുയലുകൾ ചത്തൊടുങ്ങുന്നത് കണ്ട് സംരംഭം മതിയാക്കിയ കഥകൾ ധാരാളമുണ്ട്. തീരെ ചെറിയ മൃഗമായതിനാൽ അസുഖം ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മുയലുകൾ ചത്തു പോകും. കൂടാതെ അസുഖത്തിന്റെ തുടക്കത്തിൽ തന്നെ അതു തിരിച്ചറിയാൻ നല്ല പരിചയമുള്ള കർഷകർക്കേ കഴിയൂ. കൃത്യമായി രോഗം കണ്ടെത്തി ചികിത്സ നൽകിയാൽ മരണനിരക്ക് ഏതാണ്ട് 90% വരെ കുറയ്ക്കാം. അതിനാൽ മുയലുകളിൽ സാധാരണ കാണുന്ന രോഗങ്ങളെപ്പറ്റിയും അവയെ തടയുന്നതിനെപ്പറ്റിയുമുള്ള സാമാന്യമായ അറിവ് ഏതു കർഷകനും അത്യാവശ്യമാണ്.

സാധാരണയായി മുയലുകൾ കൂടുകളിൽ ഇടയ്ക്കിടെ രണ്ടോ മൂന്നോ കൊച്ചു കൊച്ചു ചാട്ടങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കും. മനുഷ്യരാരെങ്കിലും കൂടിനടുത്തു ചെല്ലുകയാണെങ്കിൽ ഇവ പെട്ടെന്ന് കൂടിന്റെ ഏറ്റവും ദൂരേയുള്ള മൂലയിലേക്ക് ഇങ്ങനെ മാറി നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കും. എന്നാൽ അസുഖമുള്ള മുയലുകൾ ചുറ്റുപാടുകളിൽ താത്പര്യമില്ലാതെ കണ്ണുകൾ പകുതിയടച്ച് കൂട്ടിൽ ഒരുങ്ങിയിരിക്കും. ശല്യപ്പെടുത്തിയാൽ പോലും അവ ഒന്നോ രണ്ടോ ചുവടുമാറി വീണ്ടും അന ങ്ങാതിരിക്കും. ചിലവയുടെ പിൻകാലുകൾ തീരെ തളർന്ന പോലെ കാണപ്പെടും.

സ്ഥിരമായി നൽകിവരുന്ന തീറ്റയോട് പെട്ടെന്നൊരു ദിവസം മുയൽ മടുപ്പു കാണിച്ചാൽ അത് രോഗലക്ഷണമാണ്. എന്നാൽ തിരഞ്ഞു പിടിച്ച് തീറ്റയിലെ ചില ഭാഗങ്ങൾ മാത്രം തിന്നുന്നതോ തീറ്റ് ക്രമേണ കുറഞ്ഞു കുറഞ്ഞു വരുന്നതോ മുയലിന്റെയല്ല മറിച്ച് തീറ്റയുടെ കുഴപ്പമാണ് വെളിവാക്കുന്നത്. 

മറ്റു മൃഗങ്ങളിലേതു പോലെ മുയലുകളിൽ ദഹനക്കേടിനോടനുബന്ധിച്ച് വയറിളക്കം ഉണ്ടാകാറില്ല. അതിനാൽ കുഴമ്പു രൂപത്തിലോ വെള്ളം പോലെയോ കാഷ്ഠിക്കുന്നതും കാഷ്ഠത്തിൽ ചോരയോ കഫമോ കാണുന്നതും ഒരു പ്രധാന രോഗലക്ഷമാണ്. മലദ്വാരത്തിനു ചുറ്റും കാഷ്ഠം ഉണങ്ങിപ്പിടിച്ചിരിക്കുന്നതും വയറിളക്കത്തിന്റെ സൂചനയാണ്.

മുയലുകളുടെ ഭാരക്കുറവ് മറ്റൊരു പ്രധാന രോഗലക്ഷണമാണ്. ഒരു മുയലിനെക്കാണുമ്പോൾ നാം പ്രതീക്ഷിക്കുന്ന തൂക്കത്തേക്കാൾ വളരെക്കുറവാണ് അതിനെ എടുത്തു പൊക്കുമ്പോൾ തോന്നുന്നതെങ്കിൽ ഗുരുതരവും കുറച്ചു നാളുകളായി നിലനിൽക്കുന്നതുമായ രോഗങ്ങൾ ഉണ്ടാകും.

അലങ്കോലമായിക്കിടക്കുന്ന രോമങ്ങളും, ചില ഭാഗങ്ങളിൽ രോമങ്ങളുടെ കുറവും ഉന്തിയ വയറും ശോഷിച്ച കാലുകളും ത്വക്കിലെ കേടുപാടുകളും മറ്റു രോഗലക്ഷണങ്ങളാണ്.

English Summary: rabbit rearing is a tedious process

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds