മൃഗാശുപത്രിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍
1.കാലികള്‍ എരുമ, ആട്, കോഴി, മറ്റുപക്ഷികള്‍ എന്നിവയ്ക്കു സൌജന്യ.മായി ചികിത്സ നല്‍കി വരുന്നു.നായ, പൂച്ച എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് 5 രൂപ വാങ്ങുന്നു.
2.വാക്സിനേഷന്‍ - കന്നുകാലികള്‍, ആട്, എന്നീ മൃഗങ്ങള്‍ക്ക് കുളമ്പ് രോഗം, ബിക്യൂ എന്നിവയ്ക്ക് സൗജന്യം, കോഴികള്‍ക്ക് വാക്സിനേഷന് രണ്ടുരൂപ ഫീസ് വാങ്ങുന്നു.
3.നായ പൂച്ച എന്നിവയ്ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. ഈ വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഗുണഭോക്താക്കള്‍ വാങ്ങിക്കണം.
(പേ വിഷ ബാധക്കുള്ള വാക്സിനേഷന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു വര്‍ഷത്തിലൊരിക്കല്‍ നല്‍കണം)
4.കൃത്രിമ ബീജ സങ്കലനം
പശുക്കള്‍ എരുമകള്‍ സങ്കര ഇനം - പ്യൂര്‍ വര്‍ഗ്ഗം - 35 രൂപ ഫീസ്
5.വന്ധ്യതാ നിവാരണം
കൃത്രിമ ബീജസങ്കലനം നടത്തി ഫലം കാണാത്തവയെ പ്രത്യേകം പരിഗണിച്ച് വര്‍ഷത്തില്‍
ഒരു തവണ സൌജന്യ വിദഗ്ദ ചികിത്സ നല്‍കിവരുന്നു.
6.ഗോരക്ഷാക്യാമ്പ്
വര്‍ഷത്തില്‍ രണ്ടതവണ കറവകേന്ദ്രത്തില്‍ വെച്ച് കന്നുകാലികളെ പരിചരിച്ച് ആരോഗ്യ
സംരക്ഷണം ഉറപ്പ് വരുത്തുന്നു. പശുവിന് 5രൂപയുംആടിന് 3 രൂപയും ഫീസ് വാങ്ങുന്നു.
7.കന്നുകുട്ടി പരിപാലന പദ്ധതി
ഓരോ വര്‍ഷവും 5 മാസത്തിന് മുകളിലുള്ള 50 സങ്കരഇനം കന്നുകുട്ടികളെ തിരഞ്ഞെടുത്ത്
കാലിത്തീറ്റ 50 ശതമാനം സബ്സിഡിയില്‍ നല്‍കിവരുന്നു. ഗ്രാമസഭയില്‍ തിരഞ്ഞെടുക്കുന്ന
ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് സബ്സിഡി നല്‍കുന്നത്.
8. ഇന്‍ഷുറന്‍സ്
പശുക്കള്‍ ആടുകള്‍ എന്നിവയ്ക്ക് ഒരുവര്‍ഷം 850 രൂ നല്‍കിവരുന്നു.
Share your comments