<
  1. Livestock & Aqua

മികച്ച ജൈവ വളം കൂടിയാണ് ആകാശത്താമര...

നമ്മുടെ കുളങ്ങളിലും കായലുകളിലും കാണുന്ന ഒരു അധിനിവേശസസ്യമാണ് ആകാശത്താമര. വിവിധ ദേശ നാമങ്ങളിലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ സസ്യം അറിയപ്പെടുന്നത്. പച്ച താമര, മുട്ടപ്പായൽ, അല്ലി, നീർപ്പോള,പിസ്ട്രിയ തുടങ്ങി അനവധി പേരുകൾ ആകാശതാമരയ്ക്ക് സ്വന്തം. ആഫ്രിക്കയിലാണ് ആദ്യമായി ഇതിൻറെ സാന്നിധ്യം കണ്ടെത്തിയത്.

Priyanka Menon
ആകാശത്താമര
ആകാശത്താമര

നമ്മുടെ കുളങ്ങളിലും കായലുകളിലും കാണുന്ന ഒരു അധിനിവേശസസ്യമാണ് ആകാശത്താമര. വിവിധ ദേശ നാമങ്ങളിലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ സസ്യം അറിയപ്പെടുന്നത്. പച്ച താമര, മുട്ടപ്പായൽ, അല്ലി, നീർപ്പോള,പിസ്ട്രിയ തുടങ്ങി അനവധി പേരുകൾ ആകാശതാമരയ്ക്ക് സ്വന്തം. ആഫ്രിക്കയിലാണ് ആദ്യമായി ഇതിൻറെ സാന്നിധ്യം കണ്ടെത്തിയത്.

ഉഷ്ണ മിതോഷ്ണ മേഖലയിലേ തടാകങ്ങളിൽ ഇത് നല്ല രീതിയിൽ വളരുന്നു. ഇതിൻറെ ഇലകളിൽ കാണുന്ന വായു അറകളാണ് ജലോപരിതലത്തിൽ ഇതിനെ പൊങ്ങിക്കിടക്കാൻ പ്രാപ്തമാക്കുന്നത്. Pistia straties എന്നാണ് ശാസ്ത്രീയനാമം. സംസ്കൃതത്തിൽ വാരിമൂലി, വാരിപർണ്ണി, ജലകുംഭി എന്നിങ്ങനെ അറിയപ്പെടുന്നത് ഈ സസ്യം ആണ്.

14 സെൻറീമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഇലകൾ ആണ് ഇവർക്കുള്ളത്. ഇലകളുടെ ഇടയിൽ ചെറിയ പൂക്കൾ കാണാം. വെള്ള നിറത്തിൽ കാണുന്ന പൂക്കൾ ആണിവ. ഇവയുടെ ഇലയും വേരും വിത്തും ഔഷധയോഗ്യമാണ്. എന്നാൽ ഉപയോഗിക്കുന്നതിനു മുൻപ് വിദഗ്ധരുടെ നിർദേശം തേടണം. ഇതിൻറെ ഇലയും പഞ്ചസാരയും റോസ് വാട്ടറും ചേർത്തു കഴിക്കുന്നത് വയറു വേദനയ്ക്ക് പരിഹാരമായി പറയപ്പെടുന്നു. ഗുരുതരമായ പൊള്ളലിനു ഇതിൻറെ വേരുകൾ ഉപയോഗപ്രദമാണ്.

മാത്രവുമല്ല ഗോണേറിയ ചികിത്സയ്ക്ക് ഇലകൾ ഉപയോഗിച്ച് വരുന്നതായി പറയുന്നു. തെങ്ങിനും പച്ചക്കറികൾക്കും ജൈവവളമായി ആകാശത്താമര ഉപയോഗിക്കാം. കാരണം ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ പൊട്ടാഷ് ധാരാളം ആകാശത്താമരയിൽ അടങ്ങിയിരിക്കുന്നു. ഫിഷ് ടാങ്കുകളിൽ ആകാശത്താമര ഇടുന്നതിനു പിന്നിലുള്ള രഹസ്യം ഇതിന് സൂക്ഷ്മജീവികളെ നിലനിർത്തുവാനും, ജലത്തിൽ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ, ഫോസ്ഫറസ് എന്നിവ ഇല്ലാതാക്കുവാനും ഇവക്ക് കഴിവുണ്ട്.

The sky lily is an invasive plant found in our ponds and lakes. This plant is known all over Kerala by various national names. The lilies have many names, including green lilies, egg yolks, lilies, nectarines, and pistachios. Its presence was first discovered in Africa. It grows well in tropical lakes. The air chambers found in its leaves enable it to float on water. The scientific name is pistia straties.

മലിന ജലത്തെ പെട്ടെന്ന് തന്നെ ഇത് ശുദ്ധമാക്കുന്നു. സോപ്പിൻ ഒപ്പം ആകാശത്താമര ചേർക്കുന്നത് കറകൾ പെട്ടെന്ന് നീക്കം ചെയ്യുവാൻ ഗുണം ചെയ്യും. പക്ഷേ ഇതിൻറെ ഒരു ദോഷവശം എന്തെന്നുവെച്ചാൽ അതിവേഗം പടർന്നുപിടിക്കുന്ന ആകാശത്താമര ജലത്തിൻ ഉള്ളിലേക്ക് സൂര്യപ്രകാശത്തെ കടത്തിവിടാതിരിക്കുകയും , വായുവും ജലവും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതു സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു.

English Summary: Sky lotus is also an excellent organic fertilizer The sky lily is an invasive plant found in our ponds and lakes This plant is known all over Kerala by various national names

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds