മുട്ട ഉത്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം.
കോഴിക്കാഷ്ഠം സംസ്കരിക്കാൻ ഉള്ള മാർഗങ്ങൾ തുടക്കത്തിലേ കണ്ടുവക്കണം
എഗ്ഗര്‍ നഴിസറിയാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും.If the goal is an eggplant nursery, half a square foot of space will be enough for a chicken.
ഒരു കോഴിക്ക് പാര്‍ക്കാന്‍ ഒരു ചതുരശ്ര അടി സ്ഥലം അനുവദിക്കണം. നാലു അടി നീളവും മൂന്ന് അടി വീതിയും രണ്ടടി പൊക്കവുമുള്ള കൂട്ടില്‍ 10 12 കോഴികളെ പാര്‍പ്പിക്കാം.
സങ്കരയിനം കോഴികൾ മുട്ടയിട്ടു തുടങ്ങി ഒരു വർഷത്തിന് ശേഷം മുട്ടയിടുന്നത് വളരെ ഗണ്യമായി കുറയും
സങ്കരയിനം കോഴികളെ കൂടാതെ നാടൻ കോഴികളെയും വളർത്തുക. കുഞ്ഞുങ്ങളുടെ വിൽപന വളരെ നല്ല ഒരു വരുമാന മാർഗമാണ്
സ്ഥിരമായി സൂപ്പർമാർക്കറ്റിലോ കടകളിലോ മുട്ട കൊടുക്കുന്നവർ ഇത് മുൻകൂട്ടി കാണണം.
പരമാവധി നേരിട്ടുള്ള വിൽപനക്ക് ശ്രമിക്കുക കൂടുതൽ വില ലഭിക്കുന്നതിന് ഇതാണ് നല്ലത്.
പരമാവധി നേരിട്ടുള്ള വിൽപനക്ക് ശ്രമിക്കുക കൂടുതൽ വില ലഭിക്കുന്നതിന് ഇതാണ് നല്ലത്.
ആദ്യമായി തുടങ്ങുന്നവർ ഒരിക്കലും വലിയ രീതിയിൽ തുടങ്ങരുത്. മാക്സിമം 30-50 എണ്ണത്തിനെ മാത്രമേ വളർത്താവൂ.
1000 കോഴികളെ വളർത്തുന്നതിന് ലൈസെൻസ് വേണ്ട എന്നാണ് പുതിയ നിയമം. എങ്കിലും മലിനീകരണ നിയമം പഴയതു തന്നെയാണ്. അപ്പോൾ കോഴിക്കാഷ്ടവും മറ്റും സംസകരിക്കുന്നതിനു വേണ്ട സ്ഥലം കണ്ടു വയ്ക്കണം.
കോഴികളുടെ എണ്ണം പത്തില്‍ കൂടിയാൽ ഡീപ്പ് ലിറ്റര്‍ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം.
ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നല്‍കി വളര്‍ത്താന്‍ സാധിക്കും.
തീറ്റ മാത്രം നൽകി വളർത്തുകയാണെങ്കിൽ ഒരു മുട്ടയ്ക്ക് 3-3.5 രൂപ വില വരും അതുകൊണ്ട് തീറ്റചിലവ് ലാഭിക്കുന്നതിന് വേണ്ടി അസോള, Co5 മുതലായവ തുടക്കത്തിലേ തയ്യാറാക്കണം.
തറനിരപ്പില്‍ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തില്‍ കാലുകള്‍ ഉറപ്പിച്ചു വേണം കൂട് നിര്‍മിക്കാന്‍. മരം കൊണ്ടോ കമ്പിവലകള്‍ കൊണ്ടോ ചെലവു കുറഞ്ഞ കൂടുകള്‍ പ്രാദേശികമായി നിര്‍മിക്കാം.
അടുക്കളത്തോട്ടത്തിന് സമീപത്തുള്ള ഉയര്‍ന്ന പ്രദേശത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലായിക്കും കൂട് സ്ഥാപിക്കല്‍.
നഗരത്തിലെ തിരക്കില്‍ ജീവിക്കുന്നവർക്കും കോഴികളെ വളർത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പിഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റര്‍ വലുപ്പമുളള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂടിനുള്ളില്‍ തന്നെ തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങള്‍ പ്രത്യേക തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കാഷ്ഠം കൂടിന് അടിയിലുള്ള ട്രേയില്‍ ശേഖരിക്കപ്പെടും. ഇതിനാല്‍ നീക്കം ചെയ്യാനും എളുപ്പമാണ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോഴി വളർത്തും മുൻപ്, കൂടു നിർമ്മിക്കുന്നതിനെക്കുറിച്ചറിയാം.
#Poultry#farm#Krishi#Agriculture#FTB
Share your comments