<
  1. Livestock & Aqua

സ്വന്തമായി ഒരു കോഴികട തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിക്കൻ ഷോപ്പ് ബിസിനസ് വളരെ ലാഭകരമാക്കാം ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോഴിയിറച്ചിക്ക് ഇന്ന് ഡിമാൻഡ് ഏറെയാണ്.ചിക്കൻ വിഭവങ്ങളോട് ആളുകൾക്ക് പ്രിയമേറുന്നതാണ് ഡിമാൻഡിന് കാരണം. നാടൻ ചിക്കൻ വിഭവങ്ങളും അറേബ്യൻ ചിക്കൻ വിഭവങ്ങളാ യ അൽഫാം കുഴിമന്തി ഷവർമ ഇവയെല്ലാമാണ് ഇന്നത്തെ മലയാളികളുടെ പ്രിയ ഭക്ഷണങ്ങൾ.

Arun T

ചിക്കൻ ഷോപ്പ് ബിസിനസ് വളരെ ലാഭകരമാക്കാം ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
കോഴിയിറച്ചിക്ക് ഇന്ന് ഡിമാൻഡ് ഏറെയാണ്.ചിക്കൻ വിഭവങ്ങളോട് ആളുകൾക്ക് പ്രിയമേറുന്നതാണ് ഡിമാൻഡിന് കാരണം. നാടൻ ചിക്കൻ വിഭവങ്ങളും അറേബ്യൻ ചിക്കൻ വിഭവങ്ങളാ യ അൽഫാം കുഴിമന്തി ഷവർമ ഇവയെല്ലാമാണ് ഇന്നത്തെ മലയാളികളുടെ പ്രിയ ഭക്ഷണങ്ങൾ. ആളുകൾക്ക് ചിക്കൻ വിഭവങ്ങളോടുള്ള പ്രിയമേറുമ്പോൾ ചിക്കൻ ബിസിനസും ലാഭകരമാകും. അതുകൊണ്ട് തന്നെ കോഴി ഇറച്ചി കച്ചവടം ഇന്നത്തെ കാലത്ത് നല്ലൊരു ബിസിനസ് ആണ് വളരെ എക്യുപേഡ് ആയിട്ടുള്ള ചിക്കൻ സ്റ്റാളുകൾ വളരെ കുറവാണ്.

തുകൽ മാത്രം കളയുകയും സ്കിന്നിനെ നിലനിർത്തുകയും ചെയ്യുന്ന ഒരു രീതിയുണ്ട്. അതിനുള്ള ഉപകരണങ്ങൾ കേരളത്തിലെ 99% കടകളിലും ഇന്നില്ല. ഒരു ഡ്രം പോലെ റബർ കുറ്റികളായിട്ടിരിക്കുന്ന ഉപകരണമാണത്. തുകലെല്ലാം പരിപൂർണ്ണമായും കളയാൻ ഒരു ബർണർ ഉണ്ടായിരുന്നതും ചിക്കൻ ബിസിനസിന് നല്ലതായിരിക്കും. ഈ കാലഘട്ടത്തിൽ ഒരു തൊഴിലാളിയും ഒരു മുതലാളിയും ഉണ്ടെങ്കിൽ ഭംഗിയായി നടത്തി കൊണ്ടുപോകാവുന്ന ഒരു ബിസിനസാണിത്.ചിക്കൻ ബിസിനസിനെ ഒരു ശരിയായ ടൈം സമയം എന്ന് പറയുന്നത് അഞ്ചര ആറു മണി മുതൽ 11 മണിവരെയാണ്.

ബ്രോയിലർ ചിക്കന് ഒരു കിലോയുടെ മുകളിൽ 10 മുതൽ 20 രൂപ വരെയാണ് കൂടുതൽ എടക്കുന്നത്. 50 രൂപയ്ക്കാണ് കോഴി കൊടുക്കുന്നെങ്കിൽ 100 രൂപയാണ് വിൽക്കുന്നത്. കൂടാതെ ചിക്കൻ ക്ലീൻ ചെയ്യുന്നതിന് 20 രൂപ ഈടാക്കുന്നുണ്ട്. അപ്പോൾ 70 രൂപയോളം രണ്ടരക്കിലോ ചിക്കൻ വിൽക്കുകയാണെങ്കിൽ നമുക്ക് ലാഭം കിട്ടും. ലഗോൺ ചിക്കൻ ആണെങ്കിൽ 30 രൂപ ഒരു കിലോയിൽ മിനിമം ലാഭം കിട്ടും.

നാടൻ കോഴിയാണ് എന്നുണ്ടെങ്കിൽ ഒന്നര കിലോ കോഴിയിൽ 200 രൂപ വരെ ലാഭം കിട്ടുകയും ചെയ്യും.കേരളത്തിൽ ഇന്ന് മുട്ടിനു മുട്ടിന് ചിക്കൻ സ്റ്റാളുകളാണ്. പ്രത്യേക കടമുറികൾ എടുക്കാതെ വീടുകളിലും ചിക്കൻ ബിസിനസ് ചെയ്യുന്നവർ ഏറെയാണ്. ചിക്കൻ ബിസിനസ് ചെയ്യാനുള്ള അത്ര പരിചയസമ്പത്തിന്റെ ആവശ്യമൊന്നുമില്ല. ഇന്ന് വീട്ടമ്മമാരും ചിക്കൻ ബിസിനസ് ചെയ്യുന്നുണ്ട്.

വളരെ സത്യസന്ധമായ ചെയ്താൽ ചിക്കൻ ബിസിനസ് വളരെ ലാഭകരമായിരിക്കും.100 മുതൽ 200 സ്ക്വയർഫീറ്റ് വരെ സ്ഥലമുണ്ടെങ്കിൽ നല്ല രീതിയിൽ ഒരു കച്ചവടം നടത്താൻ പറ്റുന്നതാണ്. അധികം മുതൽ മുടക്കൊന്നും ഇല്ലാതെ തന്നെ തുടങ്ങാവുന്ന ഒരു ബിസിനസ് കൂടിയാണിത്.ഇന്ന് ബോയിലർ ചിക്കനുകളാണ് കൂടുതലും ലഭ്യമാകുന്നത്.
എന്നാൽ ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്ത തീറ്റകൊടുത്ത് വളർത്തുന്ന ബോയിലർ കോഴിയുടെ ഇറച്ചി ആരോഗ്യത്തിന് ഹാനികരമാണ്.

കോഴികൾക്ക് രോഗംവരാതിരിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ കുറഞ്ഞ അളവില്‍ നല്‍കാറുമുണ്ട്. എന്നാല്‍ വില്‍ക്കാന്‍ വളര്‍ത്തുന്ന കോഴികള്‍ വേഗം വളരാനും തൂക്കം കൂടാനും ലക്ഷ്യമിട്ട് വന്‍തോതിലാണ് ഇപ്പോഴിത് നല്‍കുന്നത്. എന്നാൽ മരുന്നുകൊടുത്ത് നിശ്ചിതദിവസം കഴിഞ്ഞു ഈ കോഴികളുടെ മാസം ഉപയോഗിച്ചാൽ കുഴപ്പമൊന്നും ഉണ്ടാകില്ല.ആരോഗ്യത്തിന്റെയും ഗുണത്തിന്റെയും കാര്യത്തിൽ മുൻപന്തിയിൽ ആണെങ്കിലും ഇന്ന് വളരെ അപൂർവ്വമായി മാത്രമേ നാടൻ കോഴികളെ ലഭിക്കാറുള്ളൂ. ബോയിലർ ചിക്കൻ ആണ് ഇന്ന് കൂടുതലും ലഭ്യമായിട്ടുള്ളത്. ഇതിന് ആവശ്യക്കാരും ഏറെയുമാണ്.

English Summary: start a hen farm

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds