<
  1. Livestock & Aqua

ആടിനെ ഇണ ചേർക്കാൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇണ ചേർക്കലിനായി വരുന്ന പെണ്ണാടുമായി നമ്മുടെ ആണിനെ ഇണചേർക്കാമോ എന്ന് തീരുമാനിക്കുക. ഇണചേർക്കേണ്ടുന്ന പെണ്ണാടിന്റെ ഇനം, പ്രായം, ഏകദേശ ഉയരം, ശരീരഭാരം തുടങ്ങിയവ.

Arun T
r
ആട്

ആടിനെ ഇണ ചേർക്കാൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇണ ചേർക്കലിനായി വരുന്ന പെണ്ണാടുമായി നമ്മുടെ ആണിനെ ഇണചേർക്കാമോ എന്ന് തീരുമാനിക്കുക. ഇണചേർക്കേണ്ടുന്ന പെണ്ണാടിന്റെ ഇനം, പ്രായം, ഏകദേശ ഉയരം,
ശരീരഭാരം തുടങ്ങിയവ.

ആദ്യമായി ഇണചേർക്കുന്നതാണോ അല്ലയോ പ്രസവിച്ച ആടാണെങ്കിൽ എത്രാമത്തെ പ്രസവം.

പ്രസവശേഷമുള്ള ആദ്യത്തെ ഇണചേർക്കലാണോ ആണെങ്കിൽ പ്രസവശേഷം എത്ര നാളുകൾക്കുശേഷമാണ് മദി കാണിച്ചത്.

കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കുഞ്ഞുങ്ങളുടെ എണ്ണം, ജീവനോടെ പ്രസവിച്ചോ, കുഞ്ഞുങ്ങൾക്ക് ജനനസംബന്ധമായ പ്രശ്നം ഉണ്ടായിരുന്നോ എന്നീ വിവരങ്ങൾ.

പ്രസവാനന്തര വിവരങ്ങൾ - ഗർഭാശയ അണുബാധയോ മറ്റോ ഉണ്ടായിരുന്നോ, ഗർഭാശയസംബന്ധിയായോ, പ്രത്യുല്പാദന സംബന്ധിയായോ ഉള്ള ചികിത്സയ്ക്കുശേഷമാണോ ഇണചേർക്കാൻ വന്നത് എന്നീ വിവരങ്ങൾ.

ആൺസാമീപ്യത്തിന്റെ അഭാവംമൂലം മദി കാണിക്കാത്തവയിൽ പരീക്ഷണമെന്ന രീതിയിൽ ഇണചേർക്കലിന് വന്നതാണോ, തുടർച്ചയായി ഒരു ആടിനെ പരീക്ഷിച്ചു ഗുണം കിട്ടാത്തതിനാൽ മറ്റൊരു പരീക്ഷണ ഇണചേർക്കലിന് വന്നതാണോ ഇതിനു മുൻപ് ഇണചേർത്തിട്ടുണ്ടെങ്കിൽ ആ ആണാടിന്റെ വിവരങ്ങൾ.

മദി ലക്ഷണങ്ങൾ കണ്ടതിനുശേഷമാണോ ഇണചേർക്കാൻ വന്നത്. ഗർഭകാല മദി അല്ല എന്ന് ഉറപ്പിക്കാനാവുമോ തുടങ്ങിയ കാര്യങ്ങൾ.

സംസ്ഥാനത്തിനു പുറത്തുനിന്നും വാങ്ങിച്ചിട്ട് ഒരു മാസത്തിൽ താഴെ മാത്രം സമയം ആയിട്ടുള്ള ആടുകൾ ആണോ അഥവാ 'ക്വാറന്റയിൻ പിരിയഡ്' കാലത്തിനുള്ളിലുള്ള ആടുകളാണോ എന്ന വിവരം.

ഇത്തരത്തിൽ അന്വേഷിക്കേണ്ട വിവരങ്ങളെക്കുറിച്ചു ഇനി പറയുന്ന വിവരങ്ങളിൽ നിന്നും കൂടുതൽ മനസ്സിലാക്കാം.

ഇണചേർക്കാനായി വരുന്ന പെണ്ണാട് , ആണാടിന്റെ അതേ ഇനമല്ലെങ്കിൽ സങ്കരയിനം കുട്ടികളാകും ലഭിക്കുക. സങ്കരയിനം കുഞ്ഞുങ്ങളുടെ ആവശ്യമുള്ളവർക്ക് മാത്രമേ അത്തരമൊരു ഇണചേർക്കൽ ആവശ്യമുള്ളൂ. പ്രായം തീരെ കുറഞ്ഞ ആടുകളിലും പ്രായമേറിയ ആടുകളിലും പ്രത്യുല്പാദനക്ഷമത കുറവായിരിക്കും. ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തേയും ആരോഗ്യത്തെയുമൊക്കെ അത് ബാധിക്കുകയും ചെയ്യും. പക്ഷേ ഇത്തരം നിലവാരക്കുറവ് പ്രജനനത്തിനു പയോഗിക്കുന്ന ആണാടിന്റെ പ്രശ്നമാണെന്ന ഒരു ധാരണ പൊതുവേ നിലവിലുണ്ട്. ഇത്തരം ഗുണനിലവാരം കുറഞ്ഞ പ്രകടനങ്ങളെക്കുറിച്ച് നാട്ടിൽ നടക്കാനിടയുള്ള പ്രചാരണം, ഇണചേർക്കൽ സംരംഭകന് ദോഷം ചെയ്യും. ആണാടിന് അനുയോജ്യമല്ലാത്ത വിധത്തിൽ കൂടുതലോ കുറവോ ആയ ഉയരവും തൂക്കവും ഉള്ള പെണ്ണാടുകൾക്ക് ഇണചേരൽ നടക്കാതെ പോകാനും ഇണചേരലിനിടയിൽ പരിക്കുകൾ സംഭവിക്കാനും സാധ്യതകൾ കൂടുതലാണ്. അതിനാൽ ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാനായി തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതാണ്. രക്തബന്ധമില്ല എന്നും ഉറപ്പുവരുത്തുക.

ആദ്യമായി ഇണചേർക്കാൻ വരുന്നതാണെങ്കിൽ ആടിന്റെ ആദ്യ മദിയാണോ എന്നും മറ്റും അന്വേഷിക്കുക. ആദ്യത്തെ ഒന്ന് രണ്ടു മദികൾ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും അണ്ഡവിസർജനം നടക്കാനിടയില്ലാത്തതിനാൽ ഗർഭധാരണ സാധ്യത ഇല്ലാത്തതാണ് എന്ന് ഓർക്കുക. ഇത്തരം ഇണചേരലുകൾ ആണാടിനോ പെണ്ണാടിനോ ഗുണപരമായി ഭവിക്കുകയില്ല എന്നും മനസ്സിലാക്കുക.

കൃത്യമായും ശാസ്ത്രീയമായും ഉള്ള പരിചരണമുറകൾ പിന്തുടരുന്ന ആടുകളിൽ പ്രസവശേഷം ഒന്ന് ഒന്നര മാസത്തിനുള്ളിൽത്തന്നെ ആദ്യ മദി കാണാവുന്നതാണ്. പ്രസവത്തോടനുബന്ധിച്ചോ അതിനുശേഷം അധികം താമസിയാതെയോ കുട്ടികൾ ചത്തുപോയ ആടുകളിൽ ഇത് നേരത്തെയും ആകാം. ആദ്യത്തെ പ്രസവാനന്തര മദിയിൽ ഗർഭധാരണ സാധ്യത കൂടുതലായതിനാൽ അതിൽത്തന്നെ ഇണചേർക്കുന്നത് നല്ലതാണ്.

കുഞ്ഞുങ്ങളുടെ എണ്ണം, ശരാശരി വലിപ്പം, അവയിൽത്തന്നെ പ്രസവത്തോടെ മരിച്ചു പോവുകയോ അധികകാലം ജീവിക്കാതെ മരിച്ചു പോവുകയോ ചെയ്തവ ഉണ്ടോ എന്നൊക്കെ തിരക്കുന്നതു പെണ്ണാടിന്റെ പ്രത്യുല്പാദനക്ഷമതയെക്കുറിച്ചു വിവരങ്ങൾ നൽകും. ജനിതകതകരാറുകൾ മൂലമുണ്ടാകുന്ന ജനന വൈകല്യങ്ങളെക്കുറിച്ചു അറിയുന്നത്, പെണ്ണാടുകൾ വഴി അടുത്ത തലമുറയിലേക്ക കൈമാറുന്ന തകരാറുകളുണ്ടെങ്കിൽ ഇണചേർക്കൽ ഒഴിവാക്കാൻ സഹായിക്കും.

കുഞ്ഞുങ്ങളുടെ എണ്ണം, ശരാശരി വലിപ്പം, അവയിൽത്തന്നെ പ്രസവത്തോടെ മരിച്ചു പോവുകയോ അധികകാലം ജീവിക്കാതെ മരിച്ചു പോവുകയോ ചെയ്തവ ഉണ്ടോ എന്നൊക്കെ തിരക്കുന്നതു പെണ്ണാടിന്റെ പ്രത്യുല്പാദനക്ഷമതയെക്കുറിച്ച വിവരങ്ങൾ നൽകും. ജനിതകതകരാറുകൾ മൂലമുണ്ടാകുന്ന ജനന വൈകല്യങ്ങളെക്കുറിച്ചു അറിയുന്നത്, പെണ്ണാടുകൾ വഴി അടുത്ത തലമുറയിലേക്കു കൈമാറുന്ന തകരാറുകളുണ്ടെങ്കിൽ ഗുണചേർക്കൽ ഒഴിവാക്കാൻ സഹായിക്കും.

പ്രസവത്തിനെടുത്ത ദൈർഘ്യവും, പ്രസവാനന്തരം മറുപിള്ളയും മറ്റും പോകാൻ എടുത്ത സമയവും നീണ്ടുപോകുന്നത് ഗർഭാശയ അണുബാധകൾക്കു കാരണമായേക്കാം. മദിസമയത്തു കാണപ്പെടുന്ന സ്രവങ്ങളുടെ നിറത്തിലെ മാറ്റത്തിലും സ്രവത്തിൽ പഴുപ്പിന്റെയോ, ചോരയുടെ അംശം കാണുന്നതിനാലുമൊക്കെയാണ് പലപ്പോഴും ഗർഭാശയ അണുബാധ തിരിച്ചറിയുന്നത്. എന്നാൽ മേൽവിരിച്ച സംഭവങ്ങളിലെ സമയദൈർഘ്യത്തെക്കുറിച്ച് അറിയുകയാണെങ്കിൽ പുറമെ പ്രകടിപ്പിക്കാത്തതോ ശ്രദ്ധിക്കാത്തതോ ആയ അണുബാധയുണ്ടോ എന്ന് സംശയിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആടുകളിൽ കരച്ചിലും വാലാട്ടമാണ് പ്രധാന മദി ലക്ഷണങ്ങൾ എന്നതിനാലും യോനീസ്രവങ്ങൾ പശുക്കളെ അപേക്ഷിച്ചു കുറവാണ് എന്നതിനാലും പെണ്ണാടിന്റെ ഉടമസ്ഥർ, അണുബാധ ലക്ഷണങ്ങൾ സ്രവത്തിൽ തിരിച്ചറിയാനുള്ള സാധ്യതയും കുറവാണ്.

മദി ലക്ഷണങ്ങൾ കാണിക്കാത്ത ആടുകളിലും നിശ്ചിതപ്രായമായാൽ ഇണചേർത്താൽ ഗർഭം ധരിച്ചേക്കാമെന്നോ പ്രത്യുല്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചേക്കാമെന്നോ ഉള്ള ധാരണ പൊതുവേ കർഷകർക്കിടയിൽ ഉണ്ട്. അതിനാൽ ഇത്തരത്തിൽ പരീക്ഷണ ഇണചേരലിനു കർഷകർ ശ്രമിക്കാറുമുണ്ട്. കൂടാതെ, ഒരു ആടിനെ ഉപയോഗിച്ച് ഇണചേർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടാൽ മറ്റൊരു ആണാടിന്റെ അടുത്ത് പരീക്ഷണ ഇണചേർക്കലിന് ശ്രമിക്കുന്നവരും കുറവല്ല. മുൻപ് മറ്റു ആടുകളെ ഉപയോഗിച്ച് ഇണചേർക്കാൻ പരീക്ഷിച്ചത് പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ, ആണാടിന്റെയാണോ പെണ്ണാടിന്റെയാണോ പ്രശ്നം എന്ന് അന്വേഷിക്കുന്നതു നല്ലതായിരിക്കും. ഉപയോഗിച്ച ആണാടിന്റെ പ്രതല്പാദനപ്രശ്നങ്ങൾ നിമിത്തമാണ് ഗർഭധാരണം നടക്കാതിരുന്നതെങ്കിൽ അത് രോഗാവസ്ഥകൾ മൂലമുള്ള പ്രത്യുല്പാദനപ്രശ്നങ്ങൾ ആണെങ്കിൽ. അത്തരം രോഗാവസ്ഥകൾ ഇണചേരലിലൂടെ പകരുന്നവയാണെങ്കിൽ പരീക്ഷണ ഇണ ചേരലിനായി വരുന്ന പെണ്ണാടിൽ നിന്നും പ്രജനനത്തിനു ഉപയോഗിക്കുന്ന ആണാടിനു രോഗബാധയ്ക്കു സാധ്യതയുണ്ട്.

ഈ ഇണചേർക്കലിന് മുൻപ് വേറെ ഇണചേർത്തിട്ടുണ്ടോ എന്നും അത് എത്ര ദിവസം മുൻപാണെന്നും അന്വേഷിക്കുന്നത് ആട് ഗർഭാവസ്ഥയിലല്ല എന്ന് ഉറപ്പിക്കാൻ ഉതകും. ഒരു ഇണചേർക്കലിനുശേഷം കൃത്യമായ ഇടവേളയിലല്ല മദി ലക്ഷണം കാണിക്കുന്നതെങ്കിൽ ഗർഭപരിശോധന നടത്തി ഗർഭിണിയല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ഇണചേർക്കുന്നതായിരിക്കും നല്ലത്.

ഫാമിലേക്കോ വീട്ടിലേക്കോ മറ്റൊരു സ്ഥലത്തു നിന്നും, പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും, പുതുതായി വാങ്ങിച്ചുകൊണ്ടു വരുന്ന ആടുകൾ ഏതെങ്കിലും രോഗത്തിന്റെ വാഹകരാണോ എന്ന് ഉറപ്പിക്കാനായി ഇരുപത്തൊന്നു മുതൽ മുപ്പതു ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നതിനാൽ ഈ സമയപരിധിക്കുള്ളിൽ ഇണചേർക്കാനായി വരുന്നത് നിരുത്സാഹപ്പെടുന്നതാണ് നല്ലത്.

ഇണചേർത്തുകഴിഞ്ഞാൽ ആ വിവരം രേഖപ്പെടുത്തിവയ്ക്കുന്നതും ശാസ്ത്രീതുമായ പരിചരണത്തിന്റെ ഭാഗമാണ്. എത്ര ശതമാനമാണ് ഇന്നചേരലിന്റെ വിജയം എന്നും ഗർഭധാരണം വിജയപ്രദമാകാൻ എത്ര തവണ ഇണചേർക്കേണ്ടി വരുന്നു എന്നും ജനിക്കുന്ന കുട്ടികൾ എത്രയെണ്ണമുണ്ടെന്നും ജനന ഭാരവും വളർച്ചാനിരക്കും നിശ്ചിത പ്രായത്തിലെ ശരീരഭാരവുമൊക്കെ എത്രയുണ്ട് എന്നും അന്വേഷിച്ചു കണ്ടുപിടിക്കുന്നത് ഇണചേർക്കലിന് ഉപയോഗിക്കുന്ന ആടിന്റെ ഗുണനിലവാരം മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ ക്രോഡീകരിക്കുന്ന വിവരങ്ങൾ ഒരു സംരംഭമെന്ന നിലയിൽ ഇണചേർക്കൽ നടത്തുന്ന തങ്ങളുടെ സേവനത്തെക്കുറിച്ചു പുതിയ വ്യക്തികൾക്ക് അറിവ് നൽകുന്നതിന് സഹായകമാണ്. ഉല്പാദിപ്പിക്കപ്പെട്ട ഗുണനിലവാരമുള്ള കുഞ്ഞുങ്ങൾ ഒരു പ്രജനനസേവന ദാതാവിനെ സംബന്ധിച്ചിടത്തോളം നല്ല ഒരു പരസ്യം കൂടിയാണ് എന്നതിനാൽ അവയെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ് എന്നു തന്നെ പറയാം.

English Summary: steps or precautions to take when mating goat

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds