<
  1. Livestock & Aqua

ആടുകൾക്ക് രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗങ്ങൾ തുടക്കത്തിൽ തന്നെ ശാസ്ത്രീയമായ പരിപാലനമുറകൾ പിന്തുടരുന്നതിനോടൊപ്പം തന്നെ ആടുകളിലുണ്ടാകുന്ന കാലതാമസം വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിനു ഉപകരിക്കും കൂടാതെയുള്ള തിരിച്ചറിയേണ്ടതുണ്ട്

Arun T

രോഗങ്ങൾ തുടക്കത്തിൽ തന്നെ ശാസ്ത്രീയമായ പരിപാലനമുറകൾ പിന്തുടരുന്നതിനോടൊപ്പം തന്നെ ആടുകളിലുണ്ടാകുന്ന കാലതാമസം വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിനു ഉപകരിക്കും കൂടാതെയുള്ള തിരിച്ചറിയേണ്ടതുണ്ട്. ഇത് ആന്തരിക പരാദങ്ങളുടേയും ചെള്ള്, പേൻ, പട്ടുണ്ണി പോലുള്ള ബാഹ്യപരാദങ്ങളുടേയും നിയന്ത്രണം ആട് വളർത്തലിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ബാഹ്യപരാദങ്ങളുടെ നിയന്ത്രണത്തിനായി മരുന്നുകൾ ശരീരത്തിൽ ചെയ്യുകയോ, തേച്ചുപിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

കിടാക്കൾക്ക് ഒരു മാസം പ്രായമുള്ളപ്പോൾ വിരമരുന്ന് നൽകണം. വിരകളുടെ ജീവിത ചക്രം മൂന്നാഴ്ചയാണ്. അതിനാൽ രണ്ട് മാസ പ്രായത്തിൽ വീണ്ടും വിരമരുന്ന് നൽകണം. ആറ് മാസം പ്രായമാകുന്നതുവരെ എല്ലാമാസവും വിരമരുന്ന് നൽകേണ്ടതാണ്. ആട്ടിൻ കുട്ടികൾക്ക് അവയുടെ ശരീരഭാരത്തിന് അനുസരിച്ചാണ് വിരമരുന്ന് നൽകേണ്ടത്. ഒരു മരുന്നു തന്നെ സ്ഥിരമായി നൽകുന്നതുവഴി മറ്റ് വിരകൾ ക്രമാതീതമായി പെരുകാൻ സാധ്യതയുണ്ട്

ഗർഭാവസ്ഥയിൽ വിരമരുന്ന് നൽകേണ്ടിവന്നാൽ ഗർഭം അലസാൻ സാധ്യതയുള്ള മരുന്നുകൾ ഒഴിവാക്കേണ്ടതുണ്ട്. ഇതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വിരമരുന്ന് നൽകുക

മഴയും തണുപ്പും ബാധിക്കാതെ വേണം ആടുകളെ പാർപ്പിക്കാൻ. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ആട്ടിൻ കുട്ടികളിൽ കാണുന്ന വയറിളക്കത്തിന് വൈദ്യസഹായം തേടേണ്ടതാണ്. പൂപ്പൽ ബാധിച്ചതും കട്ട പിടിച്ചതുമായ തീറ്റ ഒരു കാരണവശാലും ആടുകൾക്ക് നൽകരുത്. പായസം, കഞ്ഞി, പഴുത്ത ചക്ക മുതലായവ അധികമായി നല്കുന്നത് മരണത്തിലേയ്ക്ക് വരെ എത്തിച്ചേക്കാം.

ദ്രവ രൂപത്തിലുള്ള മരുന്നുകൾ പിടിച്ചു കൊടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഈ മരുന്ന് ശ്വാസകോശത്തിലെത്തി ന്യൂമോണിയ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ആടുകൾക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കാൻ ശ്രമിക്കുക

English Summary: Steps to check diseases in goat

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds