കറവപ്പശുവിന്റെ തീറ്റയിൽ 60 ശതമാനം സാന്ദ്രീക്യതാഹാരവും, 40 ശതമാനം പരുഷാഹാരവുമായിരിക്കണം. സാന്ദ്രീകൃതാഹാരമായി, വിപണിയിൽ ലഭിക്കുന്ന ഗുണനിലവാരമുള്ള കാലിത്തീറ്റ വാങ്ങിക്കൊടുക്കാവുന്നതാണ്. പശുവിന്റെ ശരീരസംരക്ഷണത്തിന്, 1.5 കിലോ കാലിത്തീറ്റയും, ഉത്പാദിപ്പിക്കുന്ന ഓരോ ലിറ്റർ പാലിന് അധികമായി 400 ഗ്രാം കാലിത്തീറ്റയും കൊടുക്കണം. ഉദാ: 10 ലിറ്റർ പാൽ തരുന്ന ഒരു പശുവിന് 5.5 കിലോ കാലിത്തീറ്റ് കൊടുക്കണം (ശരീരസംരക്ഷണം 1.5 +10 ലിറ്റർ പാലുത്‌പാദനം 4 = 5.5). ഇപ്പറഞ്ഞ രീതിയിൽ സാന്ദ്രീകൃതാഹാരത്തിനു പുറമെ, 5 മു തൽ 6 കിലോ വൈക്കോൽ, പരുഷാഹാരമായി കൊടുക്കേണ്ടതാണ്.
കാലിത്തീറ്റയ്ക്കും വൈക്കോലിനു മെല്ലാം വില കൂടുതലായതിനാൽ പറ്റാവുന്നിടത്തോളം തീറ്റപ്പുൽ കൃഷി ചെയ്‌ത് പുല്ല് അരിഞ്ഞു കൊടുക്കുകയാണെങ്കിൽ തീറ്റച്ചെലവു കുറയ്ക്കാവുന്നതാണ്. തീറ്റപ്പുല്ലായി, തനിവിളയായി നടുന്ന സങ്കര നേപ്പിയർ പോലുള്ള പുല്ലിനങ്ങളോ, തെങ്ങിൻ തോപ്പിൽ ഇടവിളയായി നടാൻ പറ്റുന്ന ഗിനി, കോം ഗോ സിഗ്നൽ പോലത്തെ ഇനങ്ങളോ, പയറു വർഗത്തിൽപെട്ട വൻപയർ, തോട്ടപ്പയർ പോലത്തെ ഇനങ്ങളോ കൃഷി ചെയ്യാവുന്നതാണ്.
20 കിലോ പച്ചപ്പുല്ല്, അല്ലെങ്കിൽ 6-8 കിലോ, പയറുവർഗങ്ങളുടെ ഇലകൾ ഒരു കിലോ കാലിത്തീറ്റയ്ക്കു പകരം വയ്ക്കാവുന്നതാണ്.
പാരമ്പര്യേതര തീറ്റകളായ, പൈനാപ്പിൾ അവശിഷ്ടം, ചക്ക മടൽ, വാഴത്തട, കശുമാങ്ങ അവശിഷ്ടം, കപ്പയില ഉണക്കി പൊടിച്ചത്, കാപ്പിക്കുരു തൊണ്ട്, കപ്പ ചണ്ടി, തേയിലച്ചണ്ടി, ബിയർ വേസ്റ്റ്, ചോളമാവ്, ചോളത്തവിട് എന്നിവ പറ്റാവുന്നിടത്തോളം തീറ്റയിൽ ഉൾ പ്പെടുത്തിയാൽ, തീറ്റച്ചെലവ് പിന്നെയും കുറയ്ക്കാൻ സാധിക്കും.
Share your comments