<
  1. Livestock & Aqua

മഴ കാലത്തു പശുവിനെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അണുനാശിനി ഉപയോഗിച്ച് ഫാമും പരിസരവും പതിവായി അണുവിമുക്തമാക്കണം.

Arun T
പശു
പശു

പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് സമീകൃത ആഹാരം മാത്രമല്ല കാലാവസ്ഥയും ഒരു പ്രധാന ഘടകമാണ്. കാലാവസ്ഥ വ്യത്യാനവും രോഗങ്ങളും പരിസര മലിനീകരണവും ഇവയുടെ ആരോഗ്യത്തെ ബാധിക്കുന്നു. മഴക്കാലത്ത് പാലിക്കേണ്ട ചില പരിപാലന മുറകളെയും പകർച്ചവ്യാധികളെയും അവയുടെ പ്രതിരോധവും എങ്ങനെയാണെന്ന് നോക്കാം.

ഷെഡ്ഡുകളുടെ മേൽക്കൂര ചോർന്ന് ഒലിക്കുന്നത് ആകരുത്.

മഴക്കാലത്തെ ഇളം പുല്ലുകൾ അരിഞ്ഞെടുക്കുകയും തീറ്റ നൽകുന്നതിനുമുമ്പ് സൂര്യപ്രകാശത്തിൽ ഉണക്കുകയും വേണം.

മഴക്കാലത്തിൻ്റെ തുടക്കത്തിലും ഈ കാലയളവിലും വിരകൾ കൂടുതലായി പെരുകുന്നതിനാൽ കൃത്യമായി വിര മരുന്ന് നൽകണം.

തീറ്റകൾ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ജലസംഭരണികളിൽ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡർ 250 ഗ്രാം വീതം അര ലിറ്റർ വെള്ളത്തിൽ കലക്കി അര മണിക്കൂറിന് ശേഷം തെളിവെള്ളം ഊറ്റിയെടുത്ത് ടാങ്കുകളിൽ ഒഴിക്കാം.

കടിയീച്ചകളുടെ പ്രജനനകേന്ദ്രമായ വളക്കു ഴിയിൽ ആഴ്‌ചയിൽ രണ്ടു തവണ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേർത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തിൽ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് പ്ര യോഗിക്കാം.

ശാസ്ത്രീയ പരിപാലന മുറകൾ സ്വീകരിക്കുകയും തൊഴുത്തും പരിസരവും കാലവസ്ഥക്കനുസരിച്ച് മാറ്റം വരുത്തുകയും പ്രതിരോധ കുത്തിവെപ്പുകൾ നൽകി പകർച്ച വ്യാധികളിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കുകയും വേണം.

English Summary: Steps to do in rainy season for cow farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds