സാധാരണ കൃഷിയുടെയും മൂലതത്ത്വം ഒന്നു തന്നെയാണ്. മണ്ണിലെ പോഷകവസ്തുക്കളാണല്ലോ ചെടികൾ വഴി ധാന്ങ്ങളോ കായ്കറികളോ ആയി നമുക്ക് കിട്ടുന്നത്. ഇതുപോലെതന്നെ മണ്ണിലെയും ജലത്തിലെയും പോഷകവസ്തുക്കളാണ് മൽസ്യശരീരരൂപത്തിൽ നമുക്ക് ഭക്ഷണമായി കിട്ടുന്നത്. മണ്ണിൽനിന്ന് വെള്ളത്തിൽ അലിഞ്ഞു ചേരുന്ന പോഷകലവണങ്ങൾ വലിച്ചെടുത്ത് സസ്യപ്ലവകങ്ങളും (phyto- plankton) അവയെ ഭക്ഷിച്ച് ജന്തുപ്ലവകങ്ങളും ഉണ്ടാകുന്നു. ഇവയാണ് വളർത്തുമൽസ്യങ്ങളുടെ ആഹാരത്തിൽ പ്രധാനം. അതുകൊണ്ട് കുളങ്ങളിലും, വയലിലെന്നപോലെ, വളമിടുന്നത് അത്യാവശ്യമാണ്. ചാണകമാണ് ഏറ്റവും പറ്റിയ വളം.
വളമിടുന്നതിന് ഒരാഴ്ച മുമ്പ് കുളത്തിൽ ഹെക്ടറിന് 200 കിലോഗ്രാം എന്ന നിരക്കിൽ കുമ്മായം ഇടുന്നത് കുളത്തിന്റെ ഫലപുഷ്ടി വർധിപ്പിക്കും. ഒരു ഹെക്ടർ വെള്ളത്തിന് പത്തു ടൺ ചാണകത്തിൽ കൂടുതൽ ആവശ്യമില്ല. നല്ല ഫലപുഷ്ടിയുള്ള സ്ഥലത്താണ് കുളമെങ്കിൽ ഇതൊഴിവാക്കുകയും ചെയ്യാം. ചാണകം വെള്ളത്തിനു മുകളിൽ കുളത്തിന്റെ എല്ലാ ഭാഗത്തുമായി വിതറണം. അധികം ചാണകമിട്ട് വെള്ളം കേടുവരുത്തരുത്. തോതനുസരിച്ച് കണക്കാക്കിയ ചാണകം 5-6 ഗഡുക്കളിലായി കുളത്തിലിടണം. കാലിത്തൊഴുത്തുകൾ അടുത്തുണ്ടെങ്കിൽ അവയിൽ നിന്ന് ഒലിച്ചുവരുന്ന ചാണകവും മൂത്രവും കലർന്ന ജലം കുളത്തിന്റെ ഒരു മൂലയിലേക്ക് തുറന്നുവിട്ടാൽ മതി. പിന്നീട് വേറൊരു വളവും ചേർക്കേണ്ടതില്ല.
അധികം ഫലപുഷ്ടിയില്ലാത്ത പ്രദേശങ്ങളിൽ വളം വളരെ കൃത്യമായി ഉപയോഗിക്കണം. പച്ച ചാണകം പത്തു ഇരുപതു ടൺ 5-6 - ഗഡുക്കളായി ഇടണ്ടതാണ്. രാസവളങ്ങൾ (അമോണിയം സൾഫേറ്റ്, കാൽസ്യയും അമോണിയം നൈട്രേറ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ് എന്നിവ 11:1:5 എന്ന തോതിൽ) ഹെക്ടറൊന്നിന് 14 - 1.75 ടൺ ഉപയോഗിക്കുകയാണെങ്കിൽ നല്ലഫലം കിട്ടുമെന്ന് കണ്ടിട്ടുണ്ട്. ഈ വളം 4-10 ഗഡുക്കളായി ഇടണം.
കോഴിക്കാഷ്ഠവും നല്ല വളമാണ്. കോഴിക്കാഷ്ഠവും ട്രിപ്പിൾ സൂപ്പർ ഫോസ്ഫേറ്റും കലർത്തി ഉപയോഗിക്കാം. ഹെക്ടറൊന്നിന് അഞ്ചു ടൺ കോഴിക്കാഷ്ഠം ആദ്യം ഉപയോഗിച്ചു കഴിഞ്ഞ് ഓരോ മാസവും ഒരു ടൺ കാഷ്ഠവും നൂറു കിലോ ട്രിപ്പിൾ സൂപ്പർ ഫോസ്ഫേറ്റും ഉപയോഗിച്ചപ്പോൾ മൽസ്യോൽപ്പാദനം ഗണ്യമായി വർധിച്ചതു കണ്ടിട്ടുണ്ട്. ചാണകം മുതലായ ജൈവവളങ്ങൾ കുളത്തിൽ പരത്തിയിടാതെ കുളത്തിന്റെ തീരത്ത് കൂനകളായി ഇടുന്നതാണ് കൂടുതൽ നല്ലത്. NPK (18:8:4) ഹെക്ടറൊന്നിന് അഞ്ഞൂറ് കിലോഗ്രാം കണക്കിൽ ഉപയോഗിക്കുന്നതും വളരെ ഫലപ്രദമായി കണ്ടിരിക്കുന്നു.
Share your comments