മുയൽ ഉൽപാദകർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മുയൽ ഉൽപന്നങ്ങൾക്കും സ്ഥിരമായ വിപണി ഇല്ല എന്നതാണ്. വിപണന സാധ്യത പഠിച്ചിട്ടു മാത്രമേ വിപുലമായ മുയൽകൃഷി ആരംഭിക്കാവൂ.
ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
മുയൽ സംരംഭം തുടങ്ങുന്നതിനുമുൻപ് ശാസ്ത്രീയ വളർത്തൽ പരിപാലന രീതികൾ നന്നായി ഗ്രഹിച്ചിരിക്കേണ്ടതാണ്. പരിസരവും മുറ്റവും വൃത്തിയായി സൂക്ഷിക്കുന്നത് രോഗങ്ങൾ മാറ്റി നിർത്തുവാനും കൂടിയ വളർച്ചാ നിരക്ക് ഉറപ്പുവരുത്തുവാനും സഹായിക്കും. അന്തഃ പ്രജനനം തടയുവാൻ രക്തബന്ധമില്ലാത്ത ആൺ മുയലുകളെ പ്രജനനത്തിനായി ഉപയോഗിക്കുക. അവയെ ഒന്നു രണ്ടു വർഷത്തേക്ക് റൊട്ടേഷൻ രീതിയിൽ ശാസ്ത്രീയമായി ഉപയോഗിക്കാവുന്നതാണ്.
പ്രജനനത്തിനുപയോഗിക്കുന്ന വിത്ത് മുയലുകളെ നിർബന്ധമായും ഏതെങ്കിലും രീതിയിൽ തിരിച്ചറിയാനുള്ള മാർഗ്ഗം അവലംബിക്കണം. (ചെവിയിൽ കമ്മലിടുക. പച്ച കുത്തൽ എന്നി വയാണ് നല്ലത്)
പ്രജനനം, ഉൽപാദനം, പോഷണം, പരിപാലനം, ചികിത്സ, വിപണനം തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ കൃത്യമായ രേഖകൾ സൂക്ഷിക്കുക
ഉദാ:- ലൈവ്സ്റ്റോക്ക് രജിസ്റ്റർ - വളർത്തുന്ന ഓരോ മുയലിന്റെയും ജനനത്തിയതി, ലിംഗം, മാതാപിതാക്കൾ, ഒന്നുമുതൽ ആറുമാസം വരെയുള്ള ശരീരഭാരം എന്നിവ രേഖപ്പെടുത്തു
ഉദാ:- പ്രജനന രജിസ്റ്റർ - മുയൽ നമ്പർ, ഇണ, ഇണ ചേർന്ന തിയ്യതി, ഗർഭമുണ്ടോ / ഇല്ലയോ, പ്രസവ തിയതി, കുട്ടികളുടെ എണ്ണം, ഭാരം, അമ്മയിൽ നിന്നും അകറ്റുന്ന തിയ്യതി എന്നിവ രേഖപ്പെടുത്തുന്നു.
Share your comments