കന്നുകാലികൾക്ക് തീറ്റ നൽകുന്നതിന് ഒരു സമയക്രമം പാലിക്കുക. സാന്ദ്രീകൃത തീറ്റ രാവിലെയും വൈകീട്ടും പശുവിനെ കറക്കുന്നതിനു മുമ്പ് പകുതി വീതം നൽകാം. പരുഷാഹാരത്തിന്റെ പകുതി രാവിലെ കുന്നു കാലികളെ വൃത്തിയാക്കി വെള്ളം കൊടുത്തതിനുശേഷം നൽകാം. ബാക്കി പതുക്കി ഉച്ചകഴിഞ്ഞ് പശുവിനെ കറന്നതിനുശേഷം നൽകുക. വളരെയധികം പാൽ ചുരത്തുന്ന കറവമാടുകൾക്ക് മൂന്നു നേരവും തീറ്റ നൽകേണ്ടിവരും.
നിർദേശിച്ചിരിക്കുന്ന അളവിൽ കൂടുതൽ സാന്ദ്രീകൃത തീറ്റ നൽകുന്നതു കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, ദഹനക്കേട് വരുത്തിവയ്ക്കുകയും ചെയ്യും.
തീറ്റയിൽ ധാന്യം ഉൾപ്പെടുത്തുകയാണെങ്കിൽ പരുക്കനായി പൊടിച്ചു നൽകണം. നീണ്ടതും കട്ടിയുള്ളതുമായ സങ്കരനേപ്പിയർ പോലുള്ള തീറ്റകൾ ചെറുതായി മുറിച്ച് നൽകുന്നതാണുത്തമം. തീറ്റ പാഴായി പോകുന്നത ഒഴിവാക്കാമെന്ന് മാത്രമല്ല, ദഹനത്തിനും നന്ന്.
വളരെയധികം ഈർപ്പമുള്ള തീറ്റ നൽകുമ്പോൾ ഉണക്കപ്പുല്ലുമായോ, വൈക്കോലുമായോ കലർത്തി നൽകുക. അതുപോലെ തന്നെ പയർവർഗ പച്ചത്തീറ്റ മാത്രമായി നൽകുന്നത് വയർവീക്കത്തിന് കാരണമായേക്കാം. ഇവ പുല്ലുമായോ, വൈക്കോലുമായോ കലർത്തി നൽകണം.
സൈലേജ്, ശീമക്കൊന്നയില എന്നിവപോലെ മണമുള്ള തീറ്റകൾ പശുവിനെ കറന്നതിനുശേഷം മാത്രം നൽകുക.
പൊടിയായി കിട്ടുന്ന സാന്ദ്രീകൃത തീറ്റ് നനച്ചുമാത്രം നൽകുക. ഗുളിക (Pellets) രൂപത്തിലുള്ളവ അതേപടി നൽകാം. സാന്ദ്രീകൃത തീറ്റ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക. കുമിളുകളോ, കീടങ്ങളോ കയറി തീറ്റ കേടാകാതെ നോക്കണം.
Share your comments