ഒരു ദിവസം പ്രായപൂർത്തിയായ ഒരു താറാവിന് 135 ഗ്രാം തീറ്റയെങ്കിലും നൽകണം. മുട്ടയിടാൻ തുടങ്ങിയാൽ കാത്സ്യം, വിറ്റാമിൻ- ഇവ കൂടുതൽ അടങ്ങിയ വിറ്റാമിൻ മിനറൽ മിക്സ് നൽകണം. കൂടാതെ, ഉപ്പില്ലാതെ ഉണക്കിയ ഊപ്പമീൻ, ചെറു കക്കകൾ (തോടോടെ) എന്നിവയും സമയത്തിന് നൽകുന്ന തീറ്റയോടൊപ്പം ലഭ്യമാക്കണം.
കാത്സ്യം കുറഞ്ഞാൽ തോൽ മുട്ടയിടാൻ സാധ്യതയുണ്ട്, താറാവ്, കോഴിയേക്കാൾ കൂടുതൽ തീറ്റ തിന്നും. ഒരു കോഴി ഒരു വർഷം 30-40 കിലോ തീറ്റതിന്നുമെങ്കിൽ ഒരു മുട്ടത്താറാവ് ഒരു വർഷം 50-60 കിലോ തീറ്റ ആഹരിക്കും. താറാവിന് എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും യഥാസമയം നൽകണം.
മുട്ടത്താറാവിലെ പിടകൾ 5-6 മാസം പ്രായമാകുമ്പോഴേക്ക് മുട്ടയിടാൻ സജ്ജമാകും. കൂട്ടിൽ സൗകര്യപ്രദമായിടത്ത് 100-125 നെസ്റ്റ് ബോ' (Nest Box)കൾ വയ്ക്കുക; താറാവിന് കയറിയിരുന്നു. മുട്ടയിടാൻ വേണ്ടിയാണിത്. അല്ലെങ്കിൽ മുട്ടകൾ കൂട്ടിലെ കാഷ്ഠത്തിലിട്ട് ചവിട്ടിക്കൂട്ടുന്നു. കൃത്രിമ വെളിച്ചം നൽകിയാൽ മുട്ടയുൽപാദനം വർധിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതിനായി 40 വാട്ടിന്റെ കുറെ ബൾബുകൾ 14 മണിക്കൂർ വീതം കത്തിക്കേണ്ടിവരും.
രണ്ടു വർഷം വരെ നന്നായി മുട്ടയുൽപാദനം നടക്കും. മൂന്നാം വർഷാരംഭം മുതൽ മുട്ടയുടെ എണ്ണം കുറഞ്ഞു കുറഞ്ഞ് മൂന്നാം വർഷാവസാനം വരെ കുറയുമ്പോൾ താറാവിനെ ഇറച്ചിയാക്കി വിൽക്കാം. താശരി 2 കിലോ തൂക്കം കാണും. അതിനുപകരം പുതിയതിനെ സംയോജിപ്പിക്കാം.
Share your comments