പന്നികളെ ബാധിക്കുന്ന ശ്വാസകോശ രോഗമാണ് ഇത്. 2009 ഏപ്രിൽ ആദ്യവാരങ്ങളിൽ മെക്‌സിക്കോയിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗം ഇന്ന് ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകാ രോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രോഗം വിവിധ രാജ്യങ്ങളിലായി മൂന്നു ലക്ഷത്തോളം പേരെ ബാധിക്കുകയും 5000 ത്തിലധികം പേർക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നുമാണ്.
ഇന്ത്യയിൽ തന്നെ ഹൈദ്രാബാദ്, ഗോവ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലായി 14,000 പേർക്ക് രോഗം ബാധിച്ചതായും 500 ലധികം പേർ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രോഗപ്രതിരോധ നിവാരണമാർഗങ്ങൾ
1. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ കർശനമായ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുക. യാത്രക്കാരെ നിർബന്ധമായും വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുക. രോഗലക്ഷണമുള്ളവരെ മാറ്റി പാർപ്പിക്കുക.
2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടി വയ്ക്കുക.
3. രോഗലക്ഷണങ്ങളുള്ളയാളുകൾ സ്‌കൂൾ, ജോലിസ്ഥലം എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കുക.
4. രോഗികളെ പരിചരിക്കുന്ന ആളുകൾ മാസ്‌ക്. ഗ്ലൗസ് ഇവ ധരിക്കുകയും, ഇടയ്ക്കിടക്ക് സോപ്പും ഇളം ചൂടു വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും വേണം. ആൽക്കഹോൾ കലർന്ന ലായനികളും കൈ കഴുകുവാൻ ഉപയോഗിക്കുക.
5. വ്യക്തിശുചിത്വവും പരിസരശുചിത്വവും നിർബന്ധമായും പാലിക്കുക.
6. ബോധവല്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക. മനുഷ്യരിൽ ഉപയോഗിക്കുവാനുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമല്ല.
പന്നികളിലെ പ്രതിരോധ മാർഗങ്ങൾ
1. രോഗമുള്ള പന്നികളെ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് മാറ്റിപ്പാർപ്പിക്കുകയും ശരിയായ ചികിത്സ ലഭ്യമാക്കുകയും വേണം.
2. പുതുതായി ഫാമിലേക്ക് കൊണ്ടു വരുന്ന പന്നികളെ മറ്റു പന്നികളിൽ നിന്നു മാറ്റി പാർപ്പിച്ച് നിരീക്ഷണ വിധേയമാക്കുക.
3. പക്ഷികളും പന്നികളും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക.
4. ഫ്ളൂവിന്റെ ലക്ഷണമുള്ളവർ പന്നികളെ കൈകാര്യം ചെയ്യുന്നത്. തടയുക.
. ശരിയായ ബയോസെക്യൂരിറ്റി മാർഗങ്ങളുടെ അവലംബം. ഉദാ: ശുചീകരണം, അണുനശീകരണം, ആളുകൾ, വാഹനങ്ങൾ ഇവയ്ക്ക് ഫാം പരിസരത്ത് നിയന്ത്രണം ഏർപ്പെടുത്തൽ, അണുനശീകരണ ലായനികളിൽ കാലുകൾ മുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുക.
6. രോഗബാധയുള്ള ഫാമുകളിലെ ആളുകളെ വൈദ്യപരിശോധനയ് ക്കുവിധേയമാക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.
7. പന്നികളിൽ ഉപയോഗിക്കുവാനുള്ള പ്രതിരോധ കുത്തിവയ്പ്‌പുകൾ ഇന്ന് ലഭ്യമാണ്. ഇവയുടെ ഉപയോഗം പ്രാബല്യത്തിൽ വരുത്തുക.
Share your comments