രോഗം വരുമ്പോൾ
രോഗം വരുമ്പോൾ ചികിത്സയേക്കാൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. അതിൽ പ്രധാനം പക്ഷികളെ സുരക്ഷിതമായ മറ്റൊരു കൂട്ടിലേക്ക് മാറ്റുക എന്നതാണ്. ചികിത്സക്കൂട്ടി (Hospital Cage) ൽ ഊഷ്മളമായ കാലാവസ്ഥയൊരുക്കണം. അസുഖം വരുമ്പോൾ മിതോഷ്ണത്തിൽ കഴിയാനാണ് മിക്കപക്ഷികളും ഇഷ്ടപ്പെടുന്നത്. ബൾബിട്ട് നിയന്ത്രിത ചൂടുനൽകാം. താപനിയന്ത്രിത മീറ്റർ (Variable Heat Controller) ഇൻഫ്രാറെഡ് ബൾബുകൾ എന്നിവ ഇതിനായി ഉപയോഗിക്കാം.
തിനയും നെല്ലുമൊക്കെയാണ് അരുമപ്പക്ഷികളുടെ മുഖ്യാഹാരം. രോഗാവസ്ഥയിലും
ആവശ്യത്തിന് കഴിക്കുവാൻ പാകത്തിൽ തിനയുൾപ്പെടെയുള്ള ആഹാരം സമൃദ്ധമായി ഒരുക്കണം. മറ്റ് ആഹാരങ്ങൾ പരമാവധി ഒഴിവാക്കുകയും വേണം.
മരുന്നു നൽകുമ്പോൾ
ദ്രവരൂപത്തിലുള്ള മരുന്നുകളാണ് പക്ഷികൾക്ക് കൂടുതൽ ഫലപ്രദം. ഗുളികകളും മറ്റും കുടി വെള്ളത്തിൽ ലയിപ്പിച്ച് ബോട്ടിൽ ഡിങ്കറു(Bottle drinker)കൾ വഴി നൽകിയാൽ ഉചിതമാകും. മരുന്നുകൾ നിശ്ചിത അളവ് ജലത്തിൽ ലയിപ്പിച്ച് നൽകുമ്പോൾ ജലാംശം കൂടിയ പച്ചിലകളും പഴങ്ങളുമൊക്കെ ആഹാരമായി നൽകുന്നത് ഒഴിവാക്കണം. മരുന്ന് യോജിപ്പിച്ച വെള്ളത്തോട് വിരസതയുണ്ടാവാൻ ഇതു കാരണമാകും.
ആരോഗ്യനില ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇഞ്ചക്ഷനുകളാണ് കൂടുതൽ ഫലപ്രദം.
മുതിർന്ന വലിയ പക്ഷികളിൽ ഇത് നെഞ്ചിനു താഴെ ഇരുവശവുമായി നൽകാം. ചെറു പക്ഷി
കളിൽ തുടയിലെ പേശികളായിരിക്കും ഉചിതം.
അക്രമം മൂലം ഉണ്ടാകുന്ന മുറിവുകൾ ചില പക്ഷികളിൽ സാധാരണമാണ്. കൂടുതൽ ആ
ക്രമണമുണ്ടാക്കുന്നവരെ ഒറ്റയ്ക്കു പാർപ്പിക്കുകയോ വെളിച്ചം കടക്കാത്ത കൂടുകളിലേക്ക് മാറ്റി ചെറു ശിക്ഷ നൽകുകയോ ആവാം. രോഗം മാറിയശേഷം ഒരാഴ്ചകൂടി ചികിത്സകൂട്ടിൽ പാർപ്പിച്ച ശേഷമേ ഏവിയറികളിലേക്ക് പക്ഷികളെ പ്രവേശിപ്പിക്കാവൂ.
പക്ഷിസ്നേഹികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു പരിചരണ സമ്പ്രദായമാണ് ക്വാറീൻ. പുതുതായി പക്ഷികളെ വാങ്ങി നിലവിലുള്ള പക്ഷിക്കൂട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനുമുമ്പുള്ള അനേകം പരിചരണമുറകൾ ക്വാറന്റെനിൽ ഉൾപ്പെടുന്നു.
താമസിക്കുന്ന കൂടുകളുമായി അഭേദ്യമായ ബന്ധമാണ് പക്ഷികൾക്കുള്ളത്. ഇതേ കൂട്ടിൽ അണുക്കളും ഏകകോശ സൂക്ഷ്മജീവികളുമൊക്കെയുൾപ്പെട്ട പരിസ്ഥിതിയിൽ പക്ഷികൾക്ക് ഒരു സ്വാഭാവിക പ്രതിരോധശേഷി രൂപപ്പെടുമെങ്കിലും അവയെ പൊടുന്നനെ മറ്റൊരിടത്തേയ്ക്ക് മാറ്റിപ്പാർപ്പിക്കുമ്പോൾ ഈ പ്രതിരോധം പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.
പരിചിതമല്ലാത്ത അന്തരീക്ഷവും പുതിയ ആഹാരക്രമങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ സംഭാവന ചെയ്യുന്ന സമ്മർദവും ക്ലേശവും കൂടിയാവുമ്പോൾ പക്ഷികൾ വളരെവേഗം രോഗത്തിനു കീഴ്പ്പെടും. രോഗത്തിന് വശംവദരാകാതെതന്നെ രോഗവാഹകരായി മാറുന്ന (carriers)ചിലകൂട്ടർ അവരുമായി സമ്പർക്കത്തിലാവുന്ന പക്ഷികൾക്ക് രോഗങ്ങൾ സംക്രമിപ്പിക്കുകയും ചെയ്യും.
ഈ പ്രതിസന്ധിയെ അതിജീവിക്കുവാനാണ് ക്വാറൻന്റെൻ സമ്പ്രദായം അനുവർത്തിക്കുന്നത്. പുതുതായി വാങ്ങുന്ന പക്ഷികളെ രോഗവിമുക്തരാക്കി പുതിയ ചുറ്റുപാടുമായി ഇണക്കിച്ചേർക്കാൻ കുറഞ്ഞത് 40 ദിവസങ്ങളെങ്കിലും വേണ്ടതുണ്ട്.
ആറാഴ്ച പാർപ്പിക്കുവാൻ പാകത്തിലുള്ള ഒരു കുടാണ് ആദ്യം ഒരുക്കേണ്ടത്. നിലവിലുള്ള കൂട്ടിൽനിന്ന് പരമാവധി അകലെ വെക്കേണ്ട ഈ ക്വാറന്റൻ കൂടിന് 4'x 2 x 3" അളവാണ് ഉചിതം. ക്ലേശ പരിഹാരം, ചികിത്സ, നിരീക്ഷണം എന്നീ ഘട്ടങ്ങളാണ് കാറിന്റെനിലുള്ളത്.
Share your comments