അന്തരീക്ഷ താപനില 30 ഡിഗ്രി കഴിഞ്ഞാൽ ഇറച്ചിക്കോഴികളുടെ തീറ്റപരിവർത്തനശേഷി കുറയും. ഇതു തൂക്കം കുറയ്ക്കുന്നു. ചൂട് ഏറുമ്പോൾ അതു പുറത്തേക്ക് തള്ളാനായി ശ്വാസോച്ഛ്വാസം അണയ്ക്കുന്നു. കൂട്ടിനുള്ളിൽ മാറ്റി മാറ്റി വയ്ക്കാവുന്ന പോർട്ടബിൾ ഫാൻ വയ്ക്കുക. ചൂട് പുറത്തേക്കു പോകാൻ എക്സോസ്റ്റ് ഫാൻ വയ്ക്കുക. കുടിവെള്ളത്തിൽ ഐസിട്ട് നൽകുക.
കൂട്ടിൽ കോഴിയൊന്നിന് നൽകുന്ന സ്ഥലം ഒരു ചതുരശ്ര അടിയിൽ നിന്ന് അൽപം കൂട്ടുക. അതായത് 1000 കോഴികളെ ഇടുന്ന കൂട്ടിൽ വേനൽക്കാലത്ത് 900 കോഴികളെ ഇട്ടാൽ മതി. തറയിൽ വിരിക്കുന്ന ലിറ്ററിന്റെ കനം (Thickness) കുറയ്ക്കുക.
ഇറച്ചിക്കോഴികളുടെ വേനൽക്കാല പരിചരണം
1. അന്തരീക്ഷതാപം കുറയുന്ന രാത്രിസമയത്ത് തീറ്റ നൽകുക.
2. വെള്ളത്തിലൂടെ ബി കോംപ്ലക്സ് ജീവകങ്ങളും ധാതുക്കളും ആയ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയും നൽകണം.
3. വേനലിനെ ആഘാതം കുറയ്ക്കാൻ ജീവകം സി അടങ്ങിയ സപ്ലിമെൻറ്സ് ഭക്ഷണത്തിലൂടെ നൽകിയിരിക്കണം.
4. കൂട്ടിനുള്ളിൽ മാറ്റിമാറ്റി വയ്ക്കാവുന്ന പോർട്ടബിൾ ഫാൻ വയ്ക്കുക.
5. ചൂട് പുറത്തേക്ക് വിടുന്ന എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്.
6. കുടിവെള്ളത്തിലൂടെ ലാക്ടോബാസില്ലസ് ഇനത്തിൽ ഉൾപ്പെടുന്ന പ്രോബയോട്ടിക് ഔഷധങ്ങൾ നൽകുന്നത് കോഴികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്. തൈര് ഒരു ബക്കറ്റ് വെള്ളത്തിന് 200 മില്ലി എന്ന തോതിൽ നൽകുന്നത് വഴി ലാക്ടോബാസില്ലസ് അണുക്കളെ ലഭ്യമാകും. ഇത് കോഴികളുടെ ആരോഗ്യത്തിന് മികച്ചതാണ്.
7.രോഗ പ്രതിരോധ കുത്തിവെപ്പുകൾ ചൂട് കുറവുള്ള സമയം അല്ലെങ്കിൽ അതിരാവിലെ നൽകണം.
8. കൂടിനുള്ളിലെ താപനില കുറയ്ക്കുവാൻ മേൽക്കൂരയുടെ അകത്ത് കുമ്മായം പൂശുക.

9.കൂടിന് മുകളിൽ ചണച്ചാക്ക് നിരത്തി അതിനു മുകളിൽ വെള്ളം തളിച്ചു കൊടുക്കുന്നതും നല്ലതാണ്.
10. വേനൽക്കാലത്ത് കൂടുകളിൽ 100 കോഴികളെ ഇടുന്ന കൂട്ടിൽ 90 കോഴികളെ ഇടാൻ ശ്രമിക്കുക. തറയിൽ വിരിക്കുന്ന ലിറ്ററിന്റെ കനം കുറയ്ക്കുവാൻ ശ്രമിക്കുക.
Share your comments